ഫ് ളിപ് കാര്‍ടിന്റെ വില്‍പന 100 കോടി ഡോളര്‍ കവിഞ്ഞു

Posted By:

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്കാര്‍ടിന്റെ വില്‍പന 100 കോടി ഡോളര്‍ കടന്നു. അതായത് ഏകദേശം 60000 കോടി രൂപ. പ്രവര്‍ത്തനം തുടങ്ങി ഏഴുവര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 2015 ആകുമ്പോഴേക്കും 100 കോടി ഡോളറില എത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഒരു വര്‍ഷം മുമ്പുതന്നെ നേടാനായി എന്ന് ഫ് ളിപ്കാര്‍ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും പറഞ്ഞു.

ഫ് ളിപ് കാര്‍ടിന്റെ വില്‍പന 100 കോടി ഡോളര്‍ കവിഞ്ഞു

2011-ല്‍ ഒരുകോടി ഡോളര്‍ പില്‍പന നടന്നപ്പോഴാണ് 2015 ആകുമ്പോഴേക്കും 100 കോടിയിലെത്തുമെന്ന് സ്ഥാപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. മൂന്നു വര്‍ഷം കൊണ്ട് ഈ നേട്ടം കൈവരിക്കാനായി എന്നതാണ് സവിശേഷത. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലയ ഇ-കൊമേഴ്‌സ് സൈറ്റ് എന്ന പേരും ഇതോടെ ഫ് ളിപ്കാര്‍ടിന് ലഭിച്ചു. മുഖ്യ എതിരാളികളായ സ്‌നാപ് ഡീലും 2015-ഓടെ 100 കോടി ഡോളര്‍ വില്‍പന സാധ്യമാകുമെന്ന് അറിയിച്ചിരുന്നു. മറ്റു ഇ- കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഇ-ബെ തുടങ്ങിയവയും ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്.

2007-ല്‍ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയുമായാണ് ഫ് ളിപ്കാര്‍ട് ഇ-കൊമേഴ്‌സ് രംഗത്തേക്ക് പ്രവേശിച്ചത്. രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്തക വില്‍പനക്കാരായി കമ്പനി മാറി. 2010-ല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വില്‍പനയും ആരംഭിച്ചു. ഇന്ന് ഒട്ടുമുക്കാല്‍ ഉത്പന്നങ്ങളും ഫ് ളിപ്കാര്‍ട്ടിലൂടെ ലഭ്യമാവുന്നുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഏകദേശം 10000 ജീവനക്കാരുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot