ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് സെയിൽ എത്തുന്നു! ഓഫറുകൾ എന്തെല്ലാം?

|

ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് വിൽപ്പനയ്ക്കായി കമ്പനി തയ്യാറെടുക്കുന്നു. 'ബിഗ് ബില്യൺ ഡെയ്സ്' എന്ന പേരിൽ ആണ് ഓഫറുകൾ ലഭ്യമാകുക. എന്നാൽ ഇ-കൊമേഴ്സ് വെബ്സൈറ്റിന്റെ ഈ വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ ഇനിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ബിഗ് ബില്ല്യൻ ദിന വിൽപ്പനയ്ക്കായി ഫ്ലിപ്കാർട്ട് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നതിനായി എച്ച്ഡിഎഫ്സി ബാങ്കുമായി പാർട്ണർഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്.

 

എച്ച്ഡിഎഫ്സി കാർഡ് ഉപയോക്താക്കൾക്ക്

എച്ച്ഡിഎഫ്സി കാർഡ് ഉപയോക്താക്കൾക്ക്

എല്ലാ സമയത്തും എച്ച്ഡിഎഫ്സി കാർഡ് ഉപയോക്താക്കൾക്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഓഫറുകളുടെ വിശദാംശങ്ങൾ ഇനിയും ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടില്ല. ഇ-കൊമേഴ്സ് ഭീമൻ അവസാനം വെളിപ്പെടുത്തുന്നത് വരെ നമുക്ക് പ്രതീക്ഷിച്ചിരിക്കാം.

ഫ്ലിപ്കാർട്ട് വീഡിയോ

ഫ്ലിപ്കാർട്ട് വീഡിയോ

ഫ്ളിപ്കാർട്ട് ബിഗ് ബില്യൺ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വീഡിയോ കമ്പനി തയ്യാറാക്കിയിട്ടുണ്ട്. വീഡിയോയിൽ, ഇ-കൊമേഴ്സ് ഭീമൻ ഉന്നയിക്കുന്ന അവകാശവാദങ്ങൾ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പന മുമ്പത്തേതിനേക്കാൾ വളരെ വലുതായിരിക്കും എന്നാണ്. സ്മാർട്ട് ഫോണുകൾ, സ്മാർട്ട് സ്പീക്കർ, മറ്റ് ഇലക്ട്രോണിക് ഇലക്ട്രോണിക്സ് എന്നിവ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ വിവിധ ഉൽപ്പന്നങ്ങളിൽ ഫ്ളാറ്റ് ഡിസ്കൌണ്ടുകൾ ലഭ്യമാകും.

പ്രത്യേകം പേജ്
 

പ്രത്യേകം പേജ്

ബിഗ് ബില്യൺ ഡെയ്സ് വിൽപ്പനക്ക് മുന്നോടിയായി കമ്പനി ഇതിനകം തന്നെ ഒരു സമർപ്പിത പേജ് വെബ്സൈറ്റിൽ തുടങ്ങിയിട്ടുമുണ്ട്. ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും വഴി വൻതോതിൽ ഡിസ്കൗണ്ട് നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോൾ പ്രധാനമായി എച്ച്ഡിഎഫ്സിയുടെ ബാങ്ക് പങ്കാളിത്തമാണെന്ന് ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒപ്പം മറ്റ് ബാങ്ക് ഓഫറുകളും ഉണ്ടാകും. അതോടൊപ്പം തന്നെ നോ കോസ്റ്റ് EMI ഓഫറുകളും ഉണ്ടാകും.

ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് വിൽപ്പന

ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് വിൽപ്പന

ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് വിൽപ്പനയായിരിക്കും ഇതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അതുപോലെ അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി, ദീപിക പദുക്കോൺ തുടങ്ങിയ പ്രമുഖ താരങ്ങൾ ബിഗ് ബില്യൺ ഡേയ്സ് വിൽപനയിൽ പങ്കെടുക്കും. ഈ വലിയ സൂപ്പർസ്റ്റാറുകളുടെ പ്രശസ്തി പോലെ ഉല്പന്നങ്ങളുടെ ഡിസ്കൗണ്ടുകളും വലുതായിരിക്കും എന്നും കമ്പനി അവകാശപ്പെടുന്നു. വിൽപനയുടെ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്ത മാസമാകാൻ ആണ് സാധ്യത.


Best Mobiles in India

Read more about:
English summary
Flipkart announces Big Billion Days sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X