സ്വാതന്ത്ര്യത്തോടെ വാങ്ങാം! ബിഗ് സേവിംഗ് ഡേയ്സ് വിൽപ്പന പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്
സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് വമ്പൻ ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ എത്തുന്നു. ഓഗസ്റ്റ് 4 മുതൽ 9 വരെയായിരിക്കും ബിഗ് സേവിങ് ഡേയ്സ് സെയിൽ നടക്കുകയെന്ന് ഫ്ലിപ്പ്കാർട്ടിലെ ടീസർ വ്യക്തമാക്കുന്നു. ഈ ഓഫർ സെയിലിൽ വിൽപ്പനയ്ക്കെത്തുന്ന ചില ഫോണുകളുടെ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ഓൺലൈൻ വ്യാപാര രംഗത്ത് ഫ്ലിപ്പ്കാർട്ടിന്റെ എതിരാളിയായ ആമസോൺ തങ്ങളുടെ സ്വാതന്ത്ര്യദിന ഓഫർ സെയിലിന്റെ പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പേ നടത്തിയിരുന്നു. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ എന്ന് പേരിട്ടിരിക്കുന്ന ആമസോണിന്റെ ഇവന്റ് ഓഗസ്റ്റ് 5ന് ആണ് ആരംഭിക്കുക. അതിനും ഒരു ദിനം മുൻപേയാണ് ഫ്ലിപ്പ്കാർട്ട് സെയിൽ ആരംഭിക്കുന്നത്.

സ്മാർട്ട്ഫോണുകൾ വാങ്ങാൻ തയാറെടുക്കുന്നവർ ഫ്ലിപ്പ്കാർട്ട് സെയിൽ ആരംഭിക്കുന്നത് വരെ കാത്തിരിക്കുന്നത് നന്നായിരിക്കും. പുതിയ 5ജി ഫോണുകൾക്ക് ഉൾപ്പെടെ വൻ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പതിവ് പോലെ ഐഫോണുകൾ തന്നെയാണ് ഈ ഓഫർ സെയിലിലെ മുഖ്യ ആകർഷണം. ഐഫോൺ 14, ഐഫോൺ 11 മോഡലുകൾക്ക് ഓഫർ സെയിലിൽ ഡിസ്കൗണ്ടോടെ ലഭ്യമാകുമെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.
നിലവിൽ, ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 മോഡൽ 68,999 രൂപയ്ക്കും ഐഫോൺ 11 മോഡൽ 41,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിന്റെ അവകാശ വാദങ്ങൾ കണക്കിലെടുത്താൽ ഓഫർ സെയിൽ ആരംഭിക്കുന്നതോടെ വില നല്ലരീതിയിൽ കുറയും എന്ന് ഉറപ്പായിരിക്കുകയാണ്. ഓഫർ സെയിലുകളിൽ ചില 5ജി ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭ്യമാക്കിയ ചരിത്രവും ഫ്ലിപ്പ്കാർട്ടിനുണ്ട്.
അതിനാൽത്തന്നെ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ കുറച്ചുകൂടി കാത്തിരുന്നാൽ അതിന്റേതായ പ്രയോജനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. മറ്റൊരു ഐഫോൺ മോഡലായ ഐഫോൺ 14 പ്ലസും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും. മിനി സീരീസിന് പകരം പ്ലസ് പതിപ്പ് 2022 ൽ ആണ് ആപ്പിൾ അവതരിപ്പിച്ചത്.
ഇത് സ്റ്റാൻഡേർഡ് iPhone 14 സ്മാർട്ട്‌ഫോണിന്റെ അതേ ഫീച്ചറുകളോടെ ആണ് എത്തുന്നത്. എന്നാൽ വളരെ വലിയ ഡിസ്‌പ്ലേയും അൽപ്പം വലിയ ബാറ്ററി യൂണിറ്റും ഇതിനെ വ്യത്യസ്തമാക്കുന്നു. പക്ഷേ, പ്ലസ് പതിപ്പിന് വിൽപ്പനയിൽ കാര്യമായ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐഫോണുകൾക്ക് പുറമെ സാംസങ് ഗാലക്‌സി എസ് 22+ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്കും ഓഫർ സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാകും. ഗാലക്സി എസ് 22 പ്ലസ് നിലവിൽ 59,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിലും കുറഞ്ഞ വിലയിൽ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12 മുതൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

പിക്സൽ 6a, സാംസങ് ഗാലക്സി Z ഫ്ലിപ് 3 എന്നിവയ്ക്കും മറ്റും ബിഗ് സേവിങ് ഡേയ്സ് സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് ഉറപ്പായിട്ടുണ്ട്. മറ്റ് ഡിവൈസുകളുടെ പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓഫർ സെയിലിൽ ഡിസ്കൗണ്ട് ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെയും അവയ്ക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകളുടെയും വിശദാംശങ്ങൾ വരും ദിവസങ്ങളിൽ, അല്ലെങ്കിൽ ഇവന്റിന് തൊട്ടുമുമ്പ് വെളിപ്പെടുത്തും.
അതുപോലെ തന്നെ വരാൻ പോകുന്ന ബിഗ് സേവിങ് ഡേയ്സ് സെയിലിൽ ലഭ്യമാകുന്ന ബാങ്ക് കാർഡ് ഓഫറുകളും ഡിസ്കൗണ്ടുകളും ഫ്ലിപ്പ്കാർട്ട് സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 12:00 ന് ആണ് ഡസ്കൗണ്ട് വിൽപ്പന ആരംഭിക്കുക എന്ന് ഓർത്തിരിക്കുക. സെയിൽ ഡിസ്കൗണ്ടുകളും ലഭ്യമാകുന്ന ഫോണുകളും സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ വിശദമായി അറിയിക്കാം.


Click it and Unblock the Notifications








