Home
News

പുത്തൻ സ്മാർട്ട്ഫോൺ ഏറ്റുവാങ്ങാൻ തയാറായിക്കോ! ബിഗ് സേവിങ് ഡെയ്സ് സെയിലുമായി ഫ്ലിപ്പ്കാർട്ട്

ഇന്ത്യയിലെ നിരവധി സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന ആ അ‌വസരം ഒരിക്കൽ കൂടി വന്നെത്തുന്നു. സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് വമ്പൻ വിലക്കുറവും കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ് ഡെയ്സ് സെയിൽ മേയ് 5 മുതൽ ആരംഭിക്കും. ആറ് ദിവസം നീണ്ടുനിൽക്കുന്ന സെയിൽ മേയ് 10നാണ് അ‌വസാനിക്കുക.

ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ വൻ ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാൻ ബിഗ് സേവിങ് ഡെയ്സ് സെയിലിൽ അ‌വസരം ​ഉണ്ടാകും എന്നാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ ഉണ്ടാകും. എന്നാൽ ഓഫർ സെയിൽ സംബന്ധിച്ച വിശദ വിവരങ്ങൾ വരും ദിവസങ്ങളിലാകും പുറത്തുവരുക.

ബിഗ് സേവിങ് ഡെയ്സ് സെയിലുമായി ഫ്ലിപ്പ്കാർട്ട്

ഐഫോൺ 13, സാംസങ് ഗാലക്സി എഫ്14 5ജി, റിയൽമി സി55, പിക്സൽ 6എ തുടങ്ങിയ ഫോണുകൾക്കെല്ലാം പുതിയ ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ ഭാഗമായി ഓഫറുകൾ ഉണ്ടാകും എന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. പിക്സൽ 6എ 25,999 രൂപയ്ക്കും റിയൽമി ജിടി നിയോ 3ടി 19,999 രൂപയ്ക്കും ലഭിക്കുമെന്ന് സെയിലിനായുള്ള ലിസ്റ്റിങ് സ്ഥിരീകരിച്ചു.

പോക്കോയുടെ എക്സ്5 പ്രോ ചില ഓഫറുകൾ ഉൾപ്പെടെ 20,999 രൂപയ്ക്കും റിയൽമി 10 പ്രോ+ 5ജി 22,999 രൂപയ്ക്കും ലഭ്യമാകും. ബജറ്റ് ഫോണായ റിയൽമി സി55 ഓഫർ വിൽപ്പനയിൽ 7,999 രൂപയ്ക്ക് സ്വന്തമാക്കാനും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് ഓഫർ സെയിലിൽ അ‌വസരം ഉണ്ടാകും.

ബിഗ് സേവിങ് ഡെയ്സ് സെയിലുമായി ഫ്ലിപ്പ്കാർട്ട്

ഐഫോൺ 13 ന് സെയിലിൽ വൻ വിലക്കുറവ് ഉണ്ടാകുമെങ്കിലും എത്രരൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്യുക എന്ന വിവരം ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഊഹിക്കാൻ കഴിയുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്കാകും ഐഫോൺ 13 വിൽപ്പനയ്ക്ക് എത്തുയെന്ന് ഫ്ലിപ്പ്കാർട്ട് സൂചിപ്പിച്ചിട്ടുമുണ്ട്. നിലവിൽ 5ജി പിന്തുണയുള്ള ഐഫോൺ 13 ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് 61,999 രൂപ പ്രാരംഭ വിലയിൽലാണ്.

മോട്ടോ ഇ13 ആണ് ഓഫർ സെയിൽ സമയത്ത് ഫ്ലിപ്പ്കാർട്ടിൽനിന്ന് കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മറ്റൊരു സ്മാർട്ട്ഫോൺ. ഏതാണ്ട് 7,499 രൂപയായിരിക്കും ഈ സമയത്ത് മോട്ടോ ഇ13 ന്റെ വില. ഗൂഗിളിന്റെ പിക്സൽ7 സ്മാർട്ട്ഫോൺ 44,999 രൂപയ്ക്ക് സെയിലിൽ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

എന്നാൽ യാതൊരു നിബന്ധനയും ഇല്ലാതെ തന്നെ ആമേസോൺ ഇതിനോടകം 43,900 രൂപയ്ക്ക് പിക്സൽ 7 വിൽക്കുന്നുണ്ട് എന്നതും ഇതോടൊപ്പം അ‌റിഞ്ഞിരിക്കുക. സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി, സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് 3 എന്നീ സ്മാർട്ട്ഫോണുകളും ഓഫർ ലഭ്യമാകുന്ന ഫോണുകളുടെ പട്ടികയിലുണ്ട്.

ബിഗ് സേവിങ് ഡെയ്സ് സെയിലുമായി ഫ്ലിപ്പ്കാർട്ട്

ബിഗ് സേവിങ് ഡെയ്സ് സെയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി മേയ് 1 മുതൽ പുറത്തുവിടുന്ന കർട്ടൻ റൈസർ ഡീലുകളും വിൽപ്പനയിൽ ഉൾപ്പെടുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. മുൻ വിൽപ്പന ഇവന്റുകൾ പോലെ തന്നെ കർട്ടൻ-റൈസർ ഡീലുകളിലൊന്നിൽ ഫ്ലിപ്പ്കാർട്ട് ഐഫോൺ 13 ന്റെ ഓഫർ സെയിൽ വില വെളിപ്പെടുത്താൻ ഏറെ സാധ്യതയുണ്ട്.

വിൽപ്പന ആരംഭിക്കുന്നതുവരെ ആകാംക്ഷയും ആവേശവും നിലനിർത്താനാണ് ഫ്ലിപ്പ്കാർട്ട് നീക്കം. ഇവന്റ് ആരംഭിക്കും മുമ്പ് ഉപയോക്താക്കളെ സെയിലിനെപ്പറ്റി ബോധവാന്മാരാക്കാൻ ദിവസവും കുറച്ച് വിവരങ്ങൾ വീതം പുറത്തുവിടും. ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ടായിരിക്കും. കൂടാതെ മുൻകാലങ്ങളിലേത് പോലെ, ഫ്ലിപ്പ്കാർട്ടിന്റെ പ്ലസ് അംഗത്വമുള്ളവർക്ക് ഒരു ദിവസം മുമ്പ് മുതൽ വിൽപ്പന ഓഫറുകൾ ലഭ്യമാകും.

അ‌ടുത്തുതന്നെ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കുറവുമായി ഗ്രേറ്റ് സമ്മർ സെയിൽ ആരംഭിക്കുമെന്ന് ആമസോണും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മേയിൽ ആരംഭിക്കുന്ന ഈ ഓഫർ സെയിലിന്റെ കൃത്യമായ തീയതി ആമസോൺ പുറത്തുവിട്ടിട്ടില്ല. ഫ്ലിപ്പ്കാർട്ട് ഓഫർ സെയിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ​വൈകാതെ ആമസോണും തങ്ങളുടെ ഗ്രേറ്റ് സമ്മർ സെയിൽ തീയതി പുറത്തുവിട്ടേക്കും. മേയ് ആദ്യ ആഴ്ചയിൽത്തന്നെയാകും ആമസോൺ സെയിലും ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Flipkart's Big Saving Days sale will start on May 5 with huge discounts and great offers on products, including smartphones. The six-day sale will end on May 10. Phones like the iPhone 13, Samsung Galaxy F14 5G, Realme C55, and Pixel 6A will all have offers as part of the new Big Savings Days sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X