പ്രണയം ഒന്ന് പുഷ്ടിപ്പെടുത്തിയാലോ? കിടിലൻ ഓഫറുകളോടെ വാലന്റൈൻസ് ഡേ സെയിൽ ആരംഭിച്ച് ഫ്ലിപ്കാർട്ട്

പ്രണയിക്കുന്നവരുടെയും പ്രണയം പറയാൻ കാത്തിരിക്കുന്നവരുടെയുമൊക്കെ 'ദേശീയ ഉത്സവ'മായ വാലന്റൈൻസ് ഡേയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രണയിനിയെ/പ്രിയതമനെ പ്രീതിപ്പെടുത്താൻ എന്ത് നൽകണം എന്ന ആലോചനയിലാകും പലരും. പ്രണയം വളരെ 'ചെലവേറിയ ഒരു പരിപാടി'യായി മാറിയിട്ട് കുറച്ച് കാലമായി എന്ന് പറയാം. വാലന്റൈൻസ് ഡേ എന്ന 'കലാപരിപാടി' തന്നെ കച്ചവടം പൊലിപ്പിക്കാൻ കച്ചവടക്കാർ ഇളക്കിവിട്ടതാണ് എന്ന ശ്രുതി ഏറെനാളായി അന്തരീക്ഷത്തിലുണ്ട്. അത് എന്തായാലും പ്രണയദിനത്തിൽ എന്തെങ്കിലും സമ്മാനം പങ്കാളിയിൽനിന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. ഒന്നും പ്രതീക്ഷിക്കാതെ പ്രണയിക്കുന്നവരും 'ഏറെ പ്രതീക്ഷകളോടെ' പ്രണയിക്കുന്നവരും വാലന്റൈൻസ്ഡേ കഴിവതും ആഘോഷമാക്കാൻ ശ്രമിക്കാറുണ്ട്.

ഫ്ലിപ് ഹേർട്ട് ഡെയ്സ്
ഈ പ്രണയദിനം വൻ വിജയമാക്കിത്തീർക്കാൻ കച്ചവട സ്ഥാപനങ്ങളും വൻ ഓഫറുകളുമായി രംഗത്തെത്തുന്നു. ഓൺലൈൻ വ്യാപാര രംഗത്തെ വമ്പനായ ഫ്ലിപ്കാർട്ടും ഇത്തവണത്തെ പ്രണയദിന മഹാമഹം വൻ വിജയമാക്കാൻ 'ഫ്ലിപ് ഹേർട്ട് ഡെയ്സ്' എന്നപേരിൽ വാലന്റൈൻസ് ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 ന് ആണ് വാലന്റൈൻസ് ഡേ എങ്കിലും ഫെബ്രുവരി 6 മുതൽ 12 വരെയാണ് ഫ്ലിപ്കാർട്ട് ഫ്ലിപ് ഹേർട്ട് സെയിൽ നടത്തുന്നത്.
ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് കിടിലൻ ഓഫറുകൾ
ഫ്ലിപ് ഹേർട്ട് ഡെയ്സ് സെയിലിനോട് അനുബന്ധിച്ച് നിരവധി ഉൽപ്പന്നങ്ങൾക്ക് ഫ്ലിപ്കാർട്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും അൽപ്പം കാശിറക്കി കാര്യമായിത്തന്നെ വാലന്റൈൻസ് ഡേ ആഘോഷിച്ചുകളയാം എന്ന് തീരുമാനിച്ചിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചാണ് ഫ്ലിപ്കാർട്ട് പ്രണയദിന കച്ചവടം പൊടിപൊടിക്കാൻ തയാറെടുത്തിരിക്കുന്നത്. ആപ്പിൾ ഐഫോൺ 14 സ്മാർട്ട്ഫോൺ 9 ശതമാനം വിലക്കുറവിൽ 72,499 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്. കൂടാതെ 23,000 രൂപയുടെ എക്സചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഇതിന് പുറമെ 11 ശതമാനം വിലക്കുറവിൽ ആപ്പിൾ ഐപാഡ് (9-ാം ജനറേഷൻ) ഫ്ലിപ്കാർട്ടിൽ വിൽപന നടത്തുന്നുണ്ട്. അതായത് 29,990 രൂപയ്ക്ക് ഐപാഡ് ലഭിക്കുന്നതാണ്. പഴയ ഐപാഡ് മാറ്റി വാങ്ങിക്കുകയാണെങ്കിൽ 17,500 രൂപ വരെ ഡിസ്കൗണ്ടും ലഭിക്കും.

എയർപോഡ് പ്രോ
മറ്റൊരു ആപ്പിൾ ഉത്പനമായ എയർപോഡ് പ്രോ 23 ശതമാനം കിഴിവോടെ 19,999 രൂപയ്ക്ക് ലഭ്യമാകും എന്നാണ് ഫ്ലിപ്കാർട്ട് അറിയിക്കുന്നത്.
ഇതിനോടൊപ്പം എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ആപ്പിൾ ഉത്പന്നങ്ങൾക്ക് മാത്രമല്ല, നിരവധി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും ഫ്ലിപ്കാർട്ട് ഓഫർ വില പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുകളുടെ കാര്യമെടുത്താൽ, മോട്ടോറോളയുടെ മോട്ടോ ജി52 സ്മാർട്ട്ഫോണിന് 35 ശതമാനം ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 50 എംപി ബായ്ക്ക് ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയടക്കമുള്ള ഫീച്ചറുകളുമായി എത്തുന്ന മോട്ടോ ജി52 വിന് 12,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ ഫ്ലിപ്കാർട്ട് എക്സചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്.
വിലക്കുറവ് മാത്രമല്ല
വിലക്കുറവ് മാത്രമല്ല, ഫ്ലിപ് ഹാർട്ട് ഡെയ്സ് സെയിലിന്റെ ഭാഗമായി ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ഫ്ലിപ്കാർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇതു കൂടാതെ ഫ്ലിപ്കാർട്ട് പേ ലേറ്റർ സംവിധാനത്തിലൂടെ പണം അടയ്ക്കുന്ന ഉപയോക്താക്കൾക്ക് 500 രൂപ വില വരുന്ന ഗിഫ്റ്റ് കാർഡും ഇ-കോമേഴ്സ് വമ്പനായ ഫ്ലിപ്കാർട്ട് സമ്മാനമായി നൽകും. ഓൺലൈൻ വ്യാപാര രംഗത്തെ മറ്റൊരു വമ്പനായ ആമസോണും വാലന്റൈൻസ് ഡേ പൊലിപ്പിക്കാൻ ഓഫറുകളുമായി വരുന്നുണ്ട്. ഫെബ്രുവരി ഏഴിന് റോസ് ദിനം മുതലാണ് പ്രണയവാരം ആരംഭിക്കുന്നത്.


Click it and Unblock the Notifications