ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണർ സെലിബ്രേഷന്‍ സെയില്‍; സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4000 രൂപ വരെ കിഴിവ്

By: Lekshmi S

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വിലക്കിഴിവിന്റെ ആഘോഷം പൊടിപൊടിക്കുകയാണ്. പ്രമുഖ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് നടത്തുന്ന വില്‍പ്പനയുടെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ടും ഓണറും കൈകോര്‍ക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണർ സെലിബ്രേഷന്‍ സെയില്‍

ഫ്‌ളിപ്കാര്‍ട്ട് വഴി ഓണറിന്റെ തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 4000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും ഒരുക്കിയിട്ടുണ്ട്.

29999 രൂപ വിലയുള്ള ഓണര്‍ 8 പ്രോ 25999 രൂപയ്ക്ക് വാങ്ങാനാകും. പഴയ ഫോണ്‍ മാറ്റി വാങ്ങുന്നവര്‍ക്ക് 18000 രൂപ വരെ കിഴിവ് ലഭിക്കും. വെറും 149 രൂപ മുടക്കി ബൈബാക്ക് ഗ്യാരന്റി പദ്ധതിയില്‍ ചേരാനും അവസരമുണ്ട്.

ഇതില്‍ ചേരുന്നവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഓണര്‍ 8 പ്രോ മാറ്റി പുതിയ ഫോണ്‍ വാങ്ങിയാല്‍, പഴയ ഫോണിന് 12500 രൂപ ഉറപ്പായി ലഭിക്കും.

ഹോണർ 9i, 17999 രൂപയ്ക്ക് സെലിബ്രേഷന്‍ സെയിലില്‍ വാങ്ങാം. ഇതിന്റെ യഥാര്‍ത്ഥ വില 19999 രൂപയാണ്. 17000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി നേടാനും അവസരമുണ്ട്.

ഓണര്‍ V 10 രജിസ്‌ട്രേഷന്‍ ആമസോണില്‍ തുടങ്ങി

ഹോണർ9i വാങ്ങുന്നവര്‍ക്കും 149 രൂപ മുടക്കി ബൈബാക്ക് ഗ്യാരന്റി പദ്ധതിയില്‍ ചേരാം. ഇതുപ്രകാരം ഓണര്‍ 9iക്ക് ഉറപ്പുനല്‍കുന്ന വില 8000 രൂപയാണ്.

ഇവയ്ക്ക് പുറമെ ഹോണർ 6X (3GB), 6X (4GB) എന്നിവയും വിലക്കിഴിവില്‍ വാങ്ങാം. ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ ഇവ വില്‍ക്കുന്നത് യഥാക്രമം 9999 രൂപയ്ക്കും 11999 രൂപയ്ക്കുമാണ്. രണ്ട് ഫോണുകള്‍ക്കും 2000 രൂപ വിലക്കിഴിവ് നല്‍കുന്നുണ്ട്.

ഹോണർ 6X (3GB) യ്ക്ക് നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ 9000 രൂപ വരെയാണ്. പഴയ ഫോണ്‍ മാറ്റി ഹോണർ 6X (4GB) വാങ്ങുന്നവര്‍ക്ക് 11000 രൂപ വരെ ലാഭിക്കാനാകും.

English summary
Flipkart is offering a flat discount of up to Rs 4,000 on Honor smartphones, along with a bunch of other offers.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot