ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ പ്രഖ്യാപിച്ചു; എന്തും വാങ്ങാം, ഡിസ്കൗണ്ട് 80% വരെ! 9,990 രൂപയ്ക്ക് ലാപ്ടോപ്പ്
വർഷം തീരും മുമ്പേ സ്മാർട്ട്ഫോൺ ഉൾപ്പെടെ വീട്ടിലേക്ക് വേണ്ട എന്തും ആകർഷകമായ വിലയിൽ ഓഫറുകളോടെ വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ബിഗ് ഇയർ എൻഡ് സെയിൽ (Flipkart Big Year End Sale) പ്രഖ്യാപിച്ചു. 9 മുതൽ ഡിസംബർ 16 വരെയാണ് ഓഫർ സെയിൽ നടക്കുക.
എന്നാൽ പതിവുപോലെ ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പർഷിപ്പുള്ള ആളുകൾക്ക് ഒരു ദിവസം മുൻപ് മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും. അതായത് ഡിസംബർ 8 മുതൽ തന്നെ ഓഫർ സെയിൽ ആരംഭിക്കും. ഓഫർ സെയിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇയർ എൻഡ് സെയിലിൽ ലഭ്യമാകുന്ന ചില ഡീലുകൾ ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടു.

സ്മാർട്ട്ഫോണുകളാണ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് ഓഫർ സെയിന്റെ മുഖ്യ ആകർഷണം. ഏറ്റവും പുതിയ ഐഫോൺ 15 ഉൾപ്പെടെ വൻ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കും എന്നാണ് റിപ്പോർട്ട്. ഡീലുകളുടെ കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വിൽപ്പന ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ അധികം കാത്തിരിക്കേണ്ടതില്ല.
ഐഫോൺ 14, നത്തിങ് ഫോൺ 2, പിക്സൽ 7, മോട്ടോ ജി54 5ജി, റിയൽമി സി53, സാംസങ് ഗാലക്സി എഫ് 14 5ജി, പോക്കോ എം6 പ്രോ 5ജി, മോട്ടറോള എഡ്ജ് 40 നിയോ, സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി(2023), വിവോ ടി2 തുടങ്ങിയ ജനപ്രിയ ഫോണുകൾക്കെല്ലാം ഓഫറുകൾ ലഭ്യമാകും.

ഫ്ലിപ്കാർട്ടിന്റെ ഏറ്റവും പുതിയ ഓഫർ സെയിൽ ലിസ്റ്റിംഗ് പ്രകാരം സാംസങ് ഗാലക്സി എസ് 22 ന് 40,000 രൂപയിൽ താഴെയായിരിക്കും വില. ഈ സാംസങ് ഫ്‌ളാഗ്ഷിപ്പ് ഫോൺ നിലവിൽ 49,999 രൂപയ്ക്കാണ് വിൽക്കുന്നത്. അതായത് ഇവിടെ ഉപയോക്താവിന് കുറഞ്ഞത് 10000 രൂപയുടെ ലാഭം ഉണ്ടാകും എന്നർഥം.
നിലവിൽ ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ട ടീസറിൽ സാംസങ് എസ്23 സീരീസിലെ ഫോണുകൾ കാണുന്നില്ല. ഇവയ്ക്ക് ഓഫർ ഉണ്ടാകുമോ എന്ന് വിൽപ്പന ആരംഭിച്ച ശേഷമേ വ്യക്തമാകൂ. ഐഫോൺ 14 ന്റെ 128 ജിബി സ്റ്റോറേജ് മോഡലിന് നിലവിൽ 60,999 രൂപയാണ് വില. എത്രരൂപയുടെ ഡിസ്കൗണ്ടാണ് ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് നൽകുക എന്നതും സസ്പെൻസായി തുടരുന്നു.
ഐഫോൺ 15 ന്റെ ഡിസ്കൗണ്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. ഏത് ഓഫർ സെയിൽ വന്നാലും ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ ഐഫോണുകളെപ്പറ്റിയാണ്. ഇത്തവണത്തെ ഓഫർ സെയിലിന്റെയും പ്രധാന ശ്രദ്ധാകേന്ദ്രം ഐഫോണും ഐഫോണുകൾക്കുള്ള ഓഫറുകളും തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും പുതിയ ഐഫോൺ തന്നെ വാങ്ങാൻ ഉപയോക്താക്കൾക്ക് തയാറെടുക്കാവുന്നതാണ്.

അടുത്ത വർഷം ആദ്യം മുതൽ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിൽ മാന്യമായ ഡിസ്കൗണ്ട് ഡീലുകൾ കാണാൻ സാധ്യതയുണ്ട്, കാരണം എല്ലാ വർഷവും അങ്ങനെ സംഭവിക്കാറുണ്ട്. സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, സ്മാർട്ട് ടിവികൾക്കും മറ്റ് വീട്ടുപകരണങ്ങൾക്കും ഇയർ എൻഡ് സെയിലിൽ 75 ശതമാനം വരെ ഡിസ്കൗണ്ട് ഓഫറുകൾ ഉണ്ടാകുമെന്ന് ഫ്ലിപ്പ്കാർട്ടിന്റെ ലിസ്റ്റിങ് വ്യക്തമാക്കുന്നു.
ഫ്ലിപ്പ്കാർട്ട് ബിഗ് ഇയർ എൻഡർ സെയിലിൽ ലാപ്ടോപ്പ് 9,990 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. എന്നാൽ ഇത് അടിസ്ഥാന ഫീച്ചറുകൾ ഉള്ള ലാപ്ടോപ്പ് ആയിരിക്കും. വിലയിലെ ഡിസ്കൗണ്ടിന് പുറമേ, ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും അടങ്ങുന്നതായിരിക്കും ഈ ലാപ്ടോപ്പുകളുടെ ഡീൽ.
ഗെയ്‌സറുകൾക്കും ഹീറ്ററുകൾക്കും 70 ശതമാനം വരെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽത്തന്നെ ഇവ വാങ്ങാൻ അനുയോജ്യമായ അവസരമാണിത്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആക്സസറികൾക്കും 50 ശതമാനം മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ടിൽ ഈ ഓഫർ സെയിൽ സമയത്ത് ലഭിക്കും എന്ന് അറിഞ്ഞിരിക്കുക.


Click it and Unblock the Notifications








