Home
News

നിങ്ങളുടെ പ്രിയപ്പെട്ട ഐഫോണുകൾ ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിലിൽ നിന്നും വിലക്കുറവിൽ സ്വന്തമാക്കൂ

ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ആപ്പിൾ പ്രോഡക്റ്റുകൾക്ക് മികച്ച ഡീലുകൾ നൽകുന്ന വിൽപ്പനയുമായി തിരിച്ചെത്തിയിരിക്കുകയാണ്. ഫ്ലിപ്കാർട്ടിൽ ഈ ആപ്പിൾ ഡെയ്‌സ് സെയിൽ ഫെബ്രുവരി 14 വരെ തുടരും. അതായത്, നിങ്ങൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്തുവാൻ നാളെയും കൂടി സമയമുണ്ട്. ഐഫോൺ 11, ഐഫോൺ 12 മിനി, എയർപോഡുകൾ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഐഫോണുകളിൽ നിരവധി ഡീലുകൾ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്സി കാർഡ് ഉടമകൾക്ക് ഫ്ലിപ്കാർട്ടിൽ പ്രത്യേക കിഴിവുകൾ ലഭിക്കുന്നതായിരിക്കും.

ഐഫോൺ 12 മിനി

ചില ഐഫോണുകൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് 9000 രൂപ വരെ തൽക്ഷണ കിഴിവ് നാകുന്നു. നിങ്ങളുടെ കാർഡ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുകയാണെങ്കിൽ ഈ ഓഫർ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് വാങ്ങുന്നവർക്ക് ഈസി ഇഎംഐ ഓപ്ഷനുകളിൽ കിഴിവുകൾ ലഭിക്കും. നിങ്ങൾ ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പരിശോധിക്കേണ്ട ചില ഡീലുകൾ ഇവിടെ വിശദമായി പരിചയപ്പെടാം.

ഐഫോൺ 11

34,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ എസ്ഇ ലഭ്യമാണ്. എന്നാൽ, നിങ്ങൾക്ക് ഒരു എച്ച്ഡിഎഫ്സി കാർഡ് ഉണ്ടെങ്കിൽ 30,999 രൂപയ്ക്ക് ഈ ഹാൻഡ്‌സെറ്റ് ലഭിക്കും. കാരണം, എച്ച്ഡിഎഫ്സി 4000 രൂപ തൽക്ഷണ കിഴിവ് നൽകുന്നു. ആപ്പിൾ സ്റ്റോറിൽ ഐഫോൺ എസ്ഇയുടെ വില 39,999 രൂപയാണ്. ഈ ഒരു പുതിയ ഹാൻഡ്‌സെറ്റ് സ്വന്തമാക്കുവാൻ നിങ്ങളുടെ പഴയ ഹാൻഡ്‌സെറ്റുമായി എക്‌സ്ചേഞ്ച് ചെയ്യ്ത് 16, 500 രൂപ വരെ കിഴിവ് നേടാനും കഴിയും.

ഐഫോൺ 12 മിനി

ഐഫോൺ 12 മിനിക്ക് ഫ്ലിപ്കാർട്ടിൽ 69,900 രൂപയാണ് വില വരുന്നത്. നിങ്ങൾക്ക് എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ചുള്ള പർച്ചെയ്‌സ്‌ വഴി 6,000 രൂപ തൽക്ഷണ കിഴിവ് നേടാവുന്നതാണ്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 3,000 രൂപ അധിക കിഴിവുമുണ്ട്. നിങ്ങളുടെ പഴയ ഫോണുമായി എക്‌സ്ചേഞ്ച് ചെയ്യ്ത് പുതിയ ഫോൺ വാങ്ങുമ്പോൾ 16,500 രൂപ വരെ കിഴിവ് നേടാനും കഴിയും.

ഐഫോൺ 12 ഫ്ലിപ്കാർട്ടിൽ 79,900 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ, വിൽപ്പന സമയത്ത് നിങ്ങൾ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് 73,900 രൂപ എന്ന കിഴിവ് വിലയിൽ ഈ ഫോൺ വാങ്ങാവുന്നതാണ്. ഐഫോൺ 12 ന് ഈ ബാങ്ക് 6000 രൂപ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെയും നിങ്ങളുടെ പഴയ ഫോൺ എക്‌സ്ചേഞ്ച് ചെയ്യ്ത് 16,500 രൂപ വരെ കിഴിവ് നേടാനും ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് കഴിയും. നിങ്ങൾ ഏറ്റവും പുതിയ ഐഫോൺ 12 വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതുതന്നെയാണ് പറ്റിയ അവസരം.

ഐഫോൺ എസ്ഇ

ഐഫോൺ 11 സീരീസിൽ വരുന്ന ജനപ്രിയ ഡിവൈസുകളിൽ ഒന്നായ ഐഫോൺ 11 ഫ്ലിപ്പ്കാർട്ടിൽ ഡിസ്‌കൗണ്ട് വിലയായ 49,999 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 11 ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ ബാധകമല്ലെങ്കിലും വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഓഫർ നേടാനും 16, 500 രൂപ വരെ കിഴിവ് നേടാനും സാധിക്കും. ഒരു വർഷം മുമ്പ് 64,900 രൂപയ്ക്ക് ഐഫോൺ 11 പുറത്തിറക്കിയിരുന്നു.

More from GizBot

Best Mobiles in India

English summary
On famous iPhones, including the iPhone 11, iPhone 12 mini, and even AirPods, Flipkart offers a range of deals. On Flipkart, HDFC cardholders may take advantage of exclusive discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X