80 ശതമാനം വരെ വിലക്കുറവുമായി എല്ലാവരെയും ഞെട്ടിക്കാൻ ഫ്ലിപ്കാർട്ട്! ഓഫർ 5 ദിവസം മാത്രം!

|

80 ശതമാനം വരെ വിലക്കുറവുകളുമായി ഫ്ലിപ്കാർട്ട് 'ബിഗ് ബില്യൺ ഡെയ്‌സ്‌' ഒക്ടോബർ 10 മുതൽ എത്തുന്നു. ഫ്ലിപ്കാർട്ടിന്റെ ഇന്നോളമുള്ള ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിലക്കുറവും ഓഫറുകളുമായാണ് ഈ 'ബിഗ് ബില്യൺ ഡെയ്‌സ്‌' എത്തുന്നത്. ഒക്ടോബർ 10 മുതൽ 14 വരെയാണ് ഓഫറുകളുടെ പൂരമായ ഈ വില്പന നടക്കുക. ഇലക്ട്രോണിക്ക്സ് ഉല്പന്നങ്ങൾക്കാണ് ഏറ്റവുമധികം വിലക്കിഴിവ് ലഭിക്കുക.

ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ സെയിൽ
 

ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ സെയിൽ

മുമ്പ് പല തവണയായി ഇത്തരത്തിലുള്ള പല ഓഫറുകളിലൂടെയും ഏറെ ഉപഭോക്താക്കളെ കമ്പനി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായി ഇന്നോളം നല്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഓഫറുകളും വിലക്കുറവും ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ഫ്ലിപ്കാർട്ട് പേജിൽ ഒരു പ്രത്യേക പേജ് കമ്പനി തുടങ്ങിയിട്ടുമുണ്ട്.

എല്ലാവർക്കും ഓഫറുകൾ

എല്ലാവർക്കും ഓഫറുകൾ

ഈയടുത്ത കാലത്താണ് ഫ്ലിപ്കാർട്ട് ആമസോൺ പ്രൈം പോലെ ഫ്ലിപ്കാർട്ട് പ്ലസ് എന്ന സേവനം അവതരിപ്പിച്ചത്. പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ആമസോനോണിന്റെ പ്രൈം മെമ്പര്ഷിപ്പിന് സമാനമായ ഈ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ഈ ഓഫർ കാലയളവിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകും. എന്നാൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക് കമാത്രമായിരിക്കില്ല എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുന്ന മികച്ച ഓഫറുകൾ ആയിരിക്കും ഈ 5 ദിവസങ്ങളിലായി ഫ്ലിപ്പ്കാർട്ടിൽ എത്തുക.

ഓരോ ദിവസത്തെയും ഓഫറുകൾ

ഓരോ ദിവസത്തെയും ഓഫറുകൾ

ആദ്യ ദിവസം ഫാഷൻ, ടിവി, ഗൃഹോപകരണങ്ങൾ, ഫർണീച്ചറുകൾ, സ്മാർട്ട് ഉൽപ്പന്നങ്ങൾ തുടങ്ങിയ സാധനങ്ങൾക്കായിരിക്കും ഓഫർ ലഭ്യമാകുക. രണ്ടാം ദിവസം സ്മാർട്ഫോണുകൾക്കും മറ്റു ഇലക്ട്രോണിക്ക് ഉല്പന്നങ്ങൾക്കും ഓഫറുകൾ ലഭ്യമാകും. തുടർന്ന് വരുന്ന മൂന്ന് ദിവസങ്ങളും എല്ലാ വിഭാഗത്തിലും പെട്ട ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ ലഭ്യമാകും.

80 ശതമാനം വരെ വിലക്കുറവ്
 

80 ശതമാനം വരെ വിലക്കുറവ്

മുകളിൽ പറഞ്ഞ പോലെ ഈ കാലയളവിൽ 80 ശതമാനം വരെ പല സാധനങ്ങൾക്കും കമ്പനി ഓഫർ നൽകുന്നുണ്ട്. ടിവി, അതുപോലെയുള്ള മറ്റു ഇലക്ട്രോണിക്ക് ഉൽപന്നങ്ങൾ എന്നിവയ്ക്കാണ് ഇത്രയും വലിയ വിലക്കുറവ് ലഭ്യമാകുക. ഇതിന് പുറമെ ഹോം ഡീകോർ വിഭാഗത്തിൽ 90 ശതമാനം വരെ കിഴിവുള്ള ഉൽപ്പന്നങ്ങളും ഉണ്ട്.

ഓരോ മണിക്കൂറിലും ഫ്ലാഷ് സെയിലുകൾ

ഓരോ മണിക്കൂറിലും ഫ്ലാഷ് സെയിലുകൾ

ഓരോ മണിക്കൂറുകൾ കൂടുമ്പോഴും വ്യത്യസ്ത ഫ്ലാഷ് സെയിലുകൾ അവതരിപ്പിച്ച് കയ്യടി നേടിയ ഫ്ലിപ്കാർട്ടിന്റെ പഴയ സ്പെഷ്യൽ ഓഫർ ദിവസങ്ങളുടെ ചരിത്രം കമ്പനി ഇവിടെയും ആവർത്തിക്കുകയാണ്. ഓരോ മണിക്കൂറിലും വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഫ്ലാഷ് സെയിലുകൾ നടക്കും. ഇത് കൂടാതെ 8 മണിക്കൂർ കെ കൂടുമ്പോൾ പുതിയ ഡീലുകളും ലഭ്യമാകും.

ബാങ്ക് ഓഫറുകൾ

ബാങ്ക് ഓഫറുകൾ

ഫ്ലിപ്കാർട്ട് ഓഫറുകൾക്ക് പുറമെ വ്യത്യസ്ത ബാങ്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. എല്ലാ സമയത്തും എച്ച്ഡിഎഫ്സി കാർഡ് ഉപയോക്താക്കൾക്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ മറ്റു ബാങ്കുകളുടെ ഓഫറുകളും നോ കോസ്റ്റ് EMI അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും.

റെഡ്മി 6A എങ്ങനെയുണ്ട്? അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Most Read Articles
Best Mobiles in India

Read more about:
English summary
Flipkart Big Billion Days: Offers Upto 80 Percentage on Electronics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more