ഓഫര്‍ പെരുമഴയുമായി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ് അടുത്ത ആഴ്ച

|

ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ സെയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ സെയില്‍ ഒക്ടോബര്‍ 10നാണ് ആരംഭിക്കുന്നത്.

 
ഓഫര്‍ പെരുമഴയുമായി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ് അടുത്ത ആഴ്ച

ഈ ബിഗ് ബില്ല്യന്‍ ഡേ സെയിലില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ ഉത്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫ്‌ളിപ്കാര്‍ട്ട് വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം കമ്പനി കുറച്ചു നേരത്തെയാണ് വില്‍പന നടത്തുന്നത്. വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് ചില പ്രമുഖ ഇന്ത്യന്‍ താരങ്ങളും രംഗപ്രവേശനം ചെയ്തിരുന്നു. അതായത് അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി എന്നിവര്‍.

ഇത്തവണ ഫ്‌ളിപ്കാര്‍ട്ട് വിവിധ തരത്തിലുളള ഓണ്‍ലൈന്‍ പേയ്‌മെന്റ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പര്‍മാര്‍ക്ക് ഇഷ്ടമുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. അതിനായി ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇളവു നല്‍കുന്നുണ്ട്. ഇത്തവണ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ബിഗ് ബില്ല്യന്‍ ഡേയിസിലെ വില്‍പനയില്‍ ഡീലുകളും ഓഫറുകളും മുന്‍കൂറായി ആക്‌സസ് ലഭിക്കുന്നു.


2018ലെ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേയിലെ വില്‍പനയില്‍ നിന്നും പ്രതീക്ഷിക്കാവുന്നത്

ഒക്ടോബര്‍ 10 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ഈ മേളയില്‍ ഫാഷന്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട് ഡിവൈസുകള്‍ എന്നിങ്ങനെ നിരവിധി ഉത്പന്നങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്ഥിരമായ ഡിസ്‌ക്കൗണ്ടുകള്‍ക്കു പുറമേ, തിരഞ്ഞെടുത്ത ഉത്പന്നങ്ങളില്‍ ഫ്‌ളിപ്കാര്‍ട്ട് പരിമിത കാലയളവില്‍ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നു. ഇവ നാലായി വേര്‍തിരിച്ചിരിക്കുന്നു:

Crazy Deals: തിരഞ്ഞെടുത്ത ഉത്പന്നങ്ങളില്‍ മാത്രമാണ് ഈ ഓഫര്‍ നല്‍കുന്നത്. ബിഗ് ബില്ല്യന്‍ ഡേയിലെ ഓരോ എട്ടു മണിക്കൂറിലും ഇത് പുതുക്കുകയും ചെയ്യുന്നു.

Maha Price Drop: നിലവിലെ ഡിസ്‌ക്കൗണ്ടുകള്‍ക്കു പുറമേ 20 ശതമാനം അധിക ഡിസ്‌ക്കൗണ്ടാണ് ഒരു നിശ്ചിത സമയം വരെ നല്‍കുന്നത്. ഈ ഓഫറില്‍ പങ്കെടുക്കാനായി അവരുടെ വെബ്‌സൈറ്റോ അല്ലെങ്കില്‍ ആപ്ലിക്കേഷനോ നിരന്തരം ശ്രദ്ധിക്കേണ്ടതാണ്.

Rush Hour: വില്‍പന ദിവസങ്ങളില്‍ ആദ്യത്തെ രണ്ടു മണിക്കൂര്‍ മാത്രമാണ് തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കുന്നത്.

Flash Sale: ഇതില്‍ 120 മണിക്കൂറില്‍ 120 ഡീലുകള്‍ ഫ്‌ളാഷ് സെയിലിന്റെ ഭാഗമായി ബിഗ് ബില്ല്യന്‍ ഡേയിസില്‍ നല്‍കുന്നു.


മൊബൈല്‍ ഫോണുകളുടെ ഓഫറുകള്‍

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ കൂടുതല്‍ തിളങ്ങാനായി 99 രൂപ മുതല്‍ ഓഫറുകള്‍ തുടങ്ങുന്നു. അതായത് 99 രൂപയ്ക്ക് മൊബൈല്‍ പ്രാട്ടക്ഷന്‍ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്കും മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കു ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും നല്‍കുന്നു. ഒക്ടോബര്‍ മൂന്നിനും ഏഴിനും ഇടയില്‍ ബിഗ് ബില്ല്യന്‍ ഡേ വില്‍പനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറ്റവും വലിയ ഡീലുകളാണ് നല്‍കുന്നത്.

ടിവിയും മറ്റു ഉപകരണങ്ങളും

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ വില്‍പനയില്‍ ടിവികള്‍ക്ക് 80 ശതമാനം വരെ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നുണ്ട്. ഇവിടെ 500 ബ്രാന്‍ഡുകളിലായി 38,000 ഉത്പന്നങ്ങളാണ് ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകുന്നത്. വലിയ ഉപകരണങ്ങള്‍ക്ക് നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, വിപുലീകരിച്ച വാറന്റി എന്നിവയും നല്‍കുന്നു.

 

ലാപ്‌ടോപ്പുകള്‍, സ്പീക്കറുകള്‍ മറ്റു ഓഫറുകള്‍

2018ലെ ഫ്‌ളിപ്കാര്‍ട്ട് സെയിലില്‍ ഗാഡ്ജറ്റുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും 80 ശതമാനം വരെയാണ് ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. JBL ഫ്‌ളിപ് 3 പോര്‍ട്ടബിള്‍ സ്പീക്കര്‍, കാനോണ്‍/ നിക്കോണ്‍ DSLR, ആപ്പിള്‍ ഐപാഡ് (ആറാം ജനറേഷന്‍), ആപ്പിള്‍ വാച്ച് സീരീസ് 3, പ്ലേസ്‌റ്റേഷന്‍ 4 എന്നിങ്ങനെ വളരെ വലിയ രീതിയില്‍ ഓഫറുകള്‍ നല്‍കുന്നു. നിങ്ങള്‍ ഈ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിഷ് ലിസ്റ്റില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. അങ്ങനെ വില്‍പനയുടെ സമയത്ത് ട്രാക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. വരും ദിവസങ്ങളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വരാന്‍ പോകുന്ന കൂടുതല്‍ ഓഫറുകളും ഡീലുകളും വെളിപ്പെടുത്തും.

ഈ കാരണങ്ങൾ മാത്രം മതി നിങ്ങൾ ആൻഡ്രോയിഡ് ഫോൺ സ്ഥിരമായി ഉപയോഗിക്കാൻ!ഈ കാരണങ്ങൾ മാത്രം മതി നിങ്ങൾ ആൻഡ്രോയിഡ് ഫോൺ സ്ഥിരമായി ഉപയോഗിക്കാൻ!

Best Mobiles in India

Read more about:
English summary
Flipkart Big Billion Days Sale 2018 Is On October 10 to 14: Need To Know Everything

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X