Home
News

ഇന്ത്യ കാത്തിരുന്ന ഓഫറുകൾ ലഭ്യമാകുക ഈ ദിവസങ്ങളിൽ; ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2023 തീയതി പ്രഖ്യാപിച്ചു

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2023 ന്റെ തീയതികൾ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒക്ടോബർ 8ന് ആണ് ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ആരംഭിക്കുക. മുൻവർഷങ്ങളെപ്പോലെ, ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് 24 മണിക്കൂർ മുൻപ് സെയിൽ ഓഫറുകൾ ലഭ്യമായിത്തുടങ്ങും.

ബിഗ് ബില്യൺ ഡേയ്സ് സെയിലിനോട് അ‌നുബന്ധിച്ച് ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വൻ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽത്തന്നെ പ്രിയപ്പെട്ട ഡി​വൈസുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ഇന്ത്യക്കാർ ഈ അ‌വസരം എപ്പോഴും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.

 ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ തീയതി പ്രഖ്യാപിച്ചു!

നിരവധി ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ഉണ്ടെങ്കിലും എല്ലാ തവണത്തെയും പോലെ സ്മാർട്ട്ഫോണുകൾക്കാണ് ഇത്തവണയും ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ കൂടുതൽ പ്രാധാന്യം. സ്മാർട്ട്ഫോണുകൾക്കൊപ്പം, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് വാച്ചുകൾ, ഇയർബഡുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയ്ക്കും ആകർഷകമായ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. പുതിയ സ്മാർട്ട്ഫോണുകൾക്കും ഓഫർ ലഭ്യമാണ് എന്നതാണ് ആകർഷകമായ മറ്റൊരു ഘടകം.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് നിരവധി ഓഫറുകൾ ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലിൽ ലഭ്യമാക്കുന്നു. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ആപ്പിൾ, ഐക്യൂ, വൺപ്ലസ്, സാംസങ്, റിയൽമി, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്‌മാർട്ട്‌ഫോണുകൾക്ക് വില കുറയുമെന്ന് ഫ്ലിപ്പ്കാർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

ഐഫോൺ 14 സീരീസ്, ഐഫോൺ 13 ലൈനപ്പ്, ഗാലക്‌സി എസ് 23 അൾട്ര എന്നീ പ്രമിയം സ്മാർട്ട്ഫോണുകളും മോട്ടോ ജി54, സാംസങ് ഗാലക്സി എഫ്34, റിയൽമി സി51, റിയൽമി 11, റിയൽമി 11X, ഇൻഫിനിക്സ് സീറോ 30, മോട്ടോ ജി84, വിവോ വി29e, പോക്കോ എം6 പ്രോ തുടങ്ങിയ 5ജി ഫോണുകൾക്കും വിലക്കുറവ് ഉറപ്പായിട്ടുണ്ട്.

അ‌ടുത്തിടെ ലോഞ്ച് ചെയ്ത ചില പുതിയ സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നത് ബിഗ് ബില്യൺ ഡേയ്സ് സെയിലിനിടെ ആണ്. അ‌തിനാൽത്തന്നെ ഈ ഫോണുകൾക്കും മികച്ച ഡീലുകൾ ലഭ്യമാകും. മോട്ടോ എഡ്ജ് 40 നിയോ, വിവോ ടി2 പ്രോ 5ജി, സാംസങ് ഗാലക്സി എസ്23 എഫ്ഇ, എന്നിവ ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്ക്ക് എത്തുന്നത് ഈ ഓഫർ സെയിലിനിടെയാണ്.

ഒക്ടോബർ 4ന് കുറെയേറെ സ്മാർട്ട്ഫോണുകൾ ലോഞ്ച് ആകുന്നുണ്ട്. വിവോ വി 29 സീരീസ് ഉടൻ വരുന്നു എന്ന് ലാൻഡിങ് പേജിൽ നൽകിയിരിക്കുന്നു. ഒക്ടോബർ നാലിനാണ് ഈ സീരീസ് ഇന്ത്യയിൽ എത്തുന്നത്. ഒക്ടോബർ 8 ന് ആരംഭിക്കുന്ന ഈ വർഷത്തെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 15 വരെയാണ് നടക്കുക.

 ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ തീയതി പ്രഖ്യാപിച്ചു!

സ്‌മാർട്ട്‌ഫോണുകൾ, മറ്റ് ഇലക്‌ട്രോണിക്‌സ്, ആക്‌സസറികൾ, സ്‌മാർട്ട് ടിവികൾ, ഗൃഹോപകരണങ്ങൾ എന്നിവയ്‌ക്ക് 80 ശതമാനം വരെ കിഴിവ് നൽകുന്നതാണ് വിൽപ്പന ഇവന്റ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫാഷൻ ഉൽപന്നങ്ങൾക്ക് 90 ശതമാനം വരെ വില കുറയും. സൗന്ദര്യവർധക വസ്തുക്കൾ, വീട് ഡെക്കറേഷൻ ഉൽപ്പന്നങ്ങൾ, സ്പോർട്സ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുടെ തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. Paytm ഉപയോക്താക്കൾക്ക് ഓഫർ സെയിൽ സമയത്ത് Paytm, UPI, വാലറ്റ് ഇടപാടുകൾ എന്നിവയിൽ ഉറപ്പായ ആനുകൂല്യങ്ങൾ ലഭിക്കും. ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ ഫീച്ചറും ഈ ദിവസങ്ങളിൽ ഉപയോ​ഗപ്പെടുത്താം.

More from GizBot

Best Mobiles in India

English summary
Flipkart has officially announced the dates for the week-long Big Billion Days Sale 2023. This year's Big Billion Days Sale starts on October 8 and runs till October 15. Flipkart has confirmed that smartphones from Apple, IQ, OnePlus, Samsung, Realme and Xiaomi brands will be getting a price cut during the sale these days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X