Home
News

പൂരം കൊടിയേറുന്നു മക്കളെ...! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2024 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി!

ഫ്ലിപ്പ്കാർട്ട് (Flipkart) ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ തീയതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2024 ( Big Billion Days Sale 2024) ഈ മാസം തന്നെ ഉണ്ടാകും. മൊബൈലുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയ്‌ക്ക് മികച്ച ഡീലുകൾ ഈ സെയിൽ വാഗ്ദാനം ചെയ്യും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് മറ്റ് ക്യാഷ്ബാക്ക്, ഇഎംഐ ഡീലുകൾക്ക് പുറമേ എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി അധിക കിഴിവ് ലഭിക്കും.

ആപ്പിൾ, ഗൂഗിൾ, സാംസങ് തുടങ്ങിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ നിന്ന് മുൻനിര സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ആകർഷകമായ കിഴിവ് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ പ്രതീക്ഷിക്കാം. ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2024നെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങൾക്കും വേണ്ടി ലേഖനം തുടർന്ന് വായിക്കൂ.

Flipkart Big Billion Days Sale 2024 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി!

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2024 തീയതിയും ഡീലുകളും: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2024 സെപ്തംബർ 27ന് എല്ലാ അംഗങ്ങൾക്കും വേണ്ടി ആരംഭിക്കും. എന്നിരുന്നാലും, ഫ്ലിപ്പ്കാർട്ട് പ്ലസ് വരിക്കാർക്ക് ഒരു ദിവസം മുമ്പ്, അതായത് സെപ്റ്റംബർ 26ന് തന്നെ ആക്സസ് ലഭിക്കും. ബാങ്ക് ഓഫറുകൾക്കായി ഇ-കൊമേഴ്‌സ് ഭീമൻ എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് നിരവധി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

താൽപ്പര്യമുള്ള ഷോപ്പർമാർക്ക് ഡെബിറ്റ്/ ക്രെഡിറ്റ്, ഈസി ഇഎംഐ ഇടപാടുകൾ എന്നിവയിൽ 10 ശതമാനം തൽക്ഷണ കിഴിവിൽ നിന്ന് പ്രയോജനം നേടാം. ഇതിന് പുറമെ, ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങുന്നവർക്ക് അതിൻ്റെ സൂപ്പർ മണി ആപ്പ് വഴി യുപിഐയിൽ ലൈഫ് ടൈം ക്യാഷ്ബാക്ക് ആസ്വദിക്കാനും സാധിക്കും.

സ്മാർട്ട്‌ഫോൺ വാങ്ങുന്നവർക്ക് സാംസങ് സ്മാർട്ട്‌ഫോണുകളായ ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 എഫ്ഇ, ഗാലക്‌സി എ 14 5 ജി എന്നിവയിൽ മികച്ച ഡീലുകൾ പ്രയോജനപ്പെടുത്താം. വാങ്ങുന്നവർക്ക് ഇപ്പോൾ ഈ സ്മാർട്ട്‌ഫോണുകൾ വിഷ്‌ലിസ്റ്റ് ചെയ്യാനും വിൽപ്പന ആരംഭിച്ചയുടൻ അവ വാങ്ങാനും കഴിയും.

നത്തിങ് ഫോൺ 2എ (Nothing Phone 2a), 2എ പ്ലസ് (2a Plus), എയ്‌സർ ആസ്പയർ 3 (Acer Aspire 3) എന്നിവയിലും ഈ സെയിലിൽ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ടിവികൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ഓഡിയോ ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയുടെ ഡീലുകൾ ഫ്ലിപ്പ്കാർട്ട് ഉടൻ വെളിപ്പെടുത്തും.

കൂടാതെ, പ്ലാറ്റ്‌ഫോം യഥാക്രമം സെപ്റ്റംബർ 22, സെപ്റ്റംബർ 23 തീയതികളിൽ നഥിംഗ് ഫോൺ 2 എ, ഐഫോൺ മോഡലുകളിൽ ഓഫറുകൾ വെളിപ്പെടുത്തും. ഡിസ്‌കൗണ്ടുകൾക്കും ബാങ്ക് ആനുകൂല്യങ്ങൾക്കും പുറമെ, ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് ഡീലുകളും ഫ്ലിപ്കാർട്ട് പേ ലേറ്ററും 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് വാഗ്ദാനം ചെയ്യും.

ആമസോണും അവരുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024ന്റെ തീയതി പ്രഖ്യാപിച്ചു. ഈ ഇ-കൊമേഴ്‌സ് ഭീമൻ്റെ ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ 2024 സെപ്റ്റംബർ 27ന് നടക്കും എന്നാണ് ആമസോൺ ഔദോദ്യോഗികമായി അറിയിച്ചത്. അതായത്, ആമസോണും ഫ്ലിപ്പ്കാർട്ടിന്റെ അതേ തീയതിയിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഷെഡ്യൂൾ ചെയ്‌തു എന്നത് ആണ് ശ്രദ്ധിക്കേണ്ട വിഷയം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Flipkart Big Billion Days Sale will start on 27th September 2024 for all members. However, Flipkart Plus subscribers will get access a day earlier, on September 26. The e-commerce giant has partnered with HDFC Bank to offer several discounts for bank offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X