Home
News

അടിച്ച് മോനെ! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ സ്മാർട്ട്ഫോൺ ഓഫറുകൾ പ്രഖ്യാപിച്ചു

ഈ വർഷം, ഫ്ലിപ്പ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ സെപ്റ്റംബർ 27ന് ആരംഭിക്കും. അതേ സമയം പ്ലസ് അംഗങ്ങൾക്ക് സെപ്തംബർ 26 മുതൽ ആക്‌സസ് ലഭിക്കും. ഇ-കൊമേഴ്‌സ് സൈറ്റ് ഇതിനകം തന്നെ വിവിധ വിഭാഗങ്ങളിലുള്ള ഡീലുകളും കിഴിവുകളും ടീസിംഗ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ, ഫ്ലിപ്പ്കാർട്ട് ഫോണുകൾക്കുള്ള കിഴിവുകളും ഓഫറുകളും വെളിപ്പെടുത്തി. വെറും 999 രൂപ നൽകി വില ലോക്ക് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു. ബിഗ് ബില്യൺ ഡേയ്‌സ് 2024 സെയിലിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ചില ഡീലുകളും കിഴിവുകളും ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് 2024: ഫ്ലിപ്പ്കാർട്ട് മൊബൈൽ ആപ്ലിക്കേഷനിൽ, ഇ-കൊമേഴ്‌സ് ഭീമൻ കിഴിവിൽ ലഭ്യമാകുന്ന ചില സ്മാർട്ട്‌ഫോണുകളുടെ ഓൺ-സെയിൽ വിലകൾ ടീസർ ചെയ്യാൻ തുടങ്ങി. ഉദാഹരണത്തിന്, 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഗൂഗിൾ പിക്സൽ 8, പൊതുവെ 75,999 രൂപ ആണ് ഉള്ളത്. അത് സെയിൽ സമയത്ത് 40,000 രൂപയിൽ താഴെ ലഭ്യമാകും.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ സ്മാർട്ട്ഫോൺ ഓഫറുകൾ പ്രഖ്യാപിച്ചു

അത് പോലെ, 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എസ്23 (Samsung Galaxy S23), സാധാരണയായി പ്ലാറ്റ്‌ഫോമിൽ. 89,999 രൂപയ്ക്ക് ലഭിക്കുന്നത് 40,000 രൂപയിൽ താഴെ ലഭ്യമാകും. എന്നിരുന്നാലും, രണ്ട് സ്മാർട്ട്ഫോണുകളുടെയും അന്തിമ വില വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ, സാംസങ് ഗാലക്‌സി എസ് 23 എഫ്ഇ അടിസ്ഥാന മോഡൽ, സാധാരണയായി വെബ്‌സൈറ്റിൽ വിൽക്കുന്നത് 79,999 രൂപയ്ക്ക് ആണ്. എന്നാൽ ഇപ്പോൾ അത് 30,000 രൂപയ്ക്ക് താഴെ ലഭ്യമാകുമെന്ന് ടീസർ സൂചിപ്പിക്കുന്നു. പ്രകടനത്തെ കേന്ദ്രീകരിച്ചുള്ള പോക്കോ X6 പ്രോ 5G 20,000 രൂപയ്ക്ക് താഴെ ലഭ്യമാകുമെന്ന് ടീസറിൽ പറയുന്നുണ്ട്.

മറ്റ് സ്‌മാർട്ട്‌ഫോണുകളുടെ സെയിൽ സമയത്തെ വില ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, സിഎംഎഫ് ഫോൺ 1, നതിംഗ് ഫോൺ 2a, പോക്കോ M6 പ്ലസ്, വിവോ T3X, ഇൻഫിനിക്സ് നോട്ട് 40 പ്രോ എന്നിവയും മറ്റും വില കിഴിവിൽ വാങ്ങാൻ ലഭ്യമാകുമെന്ന് ഫ്ലിപ്കാർട്ട് സ്ഥിരീകരിച്ചു.

പ്ലാറ്റ്‌ഫോമിൽ നിർദ്ദിഷ്‌ട കിഴിവുകൾ കൂടാതെ, വാങ്ങുന്നവർക്ക് അധിക ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്താൻ ഉള്ള ഓപ്ഷനും ഉണ്ടായിരിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ, വാങ്ങുന്നവർക്ക് അവരുടെ പർച്ചേസിന് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ, ഫ്ലിപ്കാർട്ട് യുപിഐ ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ, ഉപഭോക്താക്കൾക്ക് 50 രൂപ കിഴിവ് ലഭിക്കും.

ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് പേ ലേറ്റർ പേയ്മെൻ്റ് ഇൻസ്ട്രുമെൻ്റിന് ഒപ്പം ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ടും വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഇനിയും കാത്തിരിക്കേണ്ടത് ഉണ്ട്.

ആമസോണിൻ്റെ സെയിൽ ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്‌സിന്റെ അതെ സമയത്ത് തന്നെ നടക്കുന്നത്കൊണ്ട്, രണ്ട് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള മത്സരം കടുത്തതായിരിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഉത്സവ ഷോപ്പിംഗ് കൂടുതൽ പ്രേരിപ്പിക്കും. ഇവൻ്റിന് കൂടുതൽ ആവേശം പകർന്നുകൊണ്ട് സെപ്റ്റംബർ 20ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രധാന സ്മാർട്ട്‌ഫോൺ ഡീലുകൾ വെളിപ്പെടുത്താനും ആമസോൺ പദ്ധതിയിട്ടിട്ടുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Flipkart reveals discounts and offers for phones. It also allows users to lock in the price by paying just Rs.999. This article lists some of the deals and discounts that users will get during the Big Billion Days 2024 Sale. The Google Pixel 8 with 8GB RAM and 128GB inbuilt storage is generally priced at Rs 75,999. It will be available under Rs 40,000 during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X