ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ഓഫറുകളുമായി സാംസങ് ഗാലക്‌സി സ്മാർട്ഫോണുകൾ

|

സാംസങ് ഗാലക്‌സി എസ് 20 +, ഗാലക്‌സി നോട്ട് 10+, ഗാലക്‌സി ടാബ് എ 8.0, ഗാലക്‌സി വാച്ച് തുടങ്ങിയ ഡിവൈസുകൾ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് സെയിലിൽ കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്കായി നിലവിൽ ഈ വിൽപ്പന തത്സമയമാണ്. പുതിയതായി അവതരിപ്പിച്ച ഗാലക്‌സി എഫ് 41 വാങ്ങുന്ന എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് 1,000 പ്രീപെയ്ഡ് ഡിസ്കൗണ്ടും 10 ശതമാനം തൽക്ഷണ കിഴിവും ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നു. വിവിധ ആക്സസറികൾ, വെയറബിളുകൾ, സ്മാർട്ട് ടിവികൾ എന്നിവയിൽ ഡീലുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നതിനായി സാംസങ് ഇന്ത്യയിലെ ഓൺലൈൻ സ്റ്റോർ വഴി ഫെസ്റ്റിവൽ സീസൺ ഇപ്പോൾ വിൽപ്പന നടത്തുകയാണ്.

സാംസങ് സ്മാർട്ട്ഫോണുകളിൽ കിഴിവുകൾ
 

സാംസങ് സ്മാർട്ട്ഫോണുകളിൽ കിഴിവുകൾ

ഫ്ലിപ്കാർട്ട് സാംസങ് ഗാലക്സി എസ് 20 + ബിഗ് ബില്യൺ ഡെയ്‌സ് സെയിലിൻറെ ഭാഗമായി 49,999 രൂപ ഡിസ്‌കൗണ്ട് വിലയിൽ വില്പന നടത്തുന്നു. ഈ ഹാൻഡ്സെറ്റിൻറെ യഥാർത്ഥ വിലയായ 77,999 രൂപയിൽ നിന്നും 28,000 രൂപ ഡിസ്‌കൗണ്ട് വിലയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഫോൺ ലഭിക്കുന്നത്. സാംസങ് ഗാലക്സി നോട്ട് മോഡലിനായി നിങ്ങൾ തിരയുകയാണെങ്കിൽ ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്സി നോട്ട് 10+ 85,000 രൂപയിൽ നിന്നും 54,999 രൂപ വിലയ്ക്ക് ലഭ്യമാണ്. ഈ സെയിൽ സമയത്ത് ഫ്ലിപ്കാർട്ട് സാംസങ് ഗാലക്സി എഫ് 41 സ്മാർട്ഫോണും ആദ്യമായി വിൽപന നടത്തുന്നു. ഉപഭോക്താക്കൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. പ്രീപെയ്ഡ് ഇടപാടുകൾ നടത്തുമ്പോൾ എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി വാച്ച്, ടാബ്‌ലെറ്റ് എ 8.0 എന്നിവയിലെ കിഴിവുകൾ

സാംസങ് ഗാലക്‌സി വാച്ച്, ടാബ്‌ലെറ്റ് എ 8.0 എന്നിവയിലെ കിഴിവുകൾ

സ്മാർട്ട്‌ഫോണുകൾക്ക് പുറമേ, ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്‌സി ടാബ് എ 8.0 വൈ-ഫൈ 9,999 രൂപയ്ക്ക് പകരം 8,999 രൂപ വിലയ്ക്ക് വില്പന നടത്തുന്നു. ഉപഭോക്താക്കൾക്ക് സാംസങ് ഗാലക്‌സി വാച്ച് 46 എംഎം ബ്ലൂടൂത്ത് വേരിയൻറ് ഇപ്പോൾ 11,990 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ ഓഡിയോ ഡിവൈസിൻറെ യഥാർത്ഥ വിലയായ 19,990 രൂപയിൽ നിന്നും 8,000 രൂപ വില കിഴിവിലാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നത്. ഉപഭോക്താക്കൾ വിലയുടെ 70 ശതമാനം നൽകി സാംസങ് പ്രീമിയം ഫോണുകൾ വാങ്ങാൻ അനുവദിക്കുന്ന ഒരു സ്മാർട്ട് അപ്‌ഗ്രേഡ് പ്ലാനും ഫ്ലിപ്കാർട്ടിനുണ്ട്.

വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ

12 മാസ കാലയളവിനുശേഷം, ഫ്ലിപ്പ്കാർട്ട് വഴി ഒരു പുതിയ ഫോണിലേക്ക് അപ്‌ഗ്രേഡുചെയ്യാനും മുൻപ് വാങ്ങിയ ഫോൺ തിരികെ നൽകാനും അല്ലെങ്കിൽ 30 ശതമാനം ബാലൻസ് നൽകാനും അവസരമുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ നിലവിൽ ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മാത്രം തത്സമയമാണ്. എന്നാൽ, ഇത് വെള്ളിയാഴ്ച മുതൽ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഒക്ടോബർ 21 വരെ ഇത് തുടരുകയും ചെയ്യും.

സാംസങ് ഗാലക്സി എഫ് 41 ഫ്ലിപ്കാർട്ടിൽ ഇന്ന് ആദ്യമായി വിൽപ്പനയ്ക്ക്: വില, സവിശേഷതകൾ, ഓഫറുകൾ

സാംസങ് ഗാലക്സി എഫ് 41
 

ഗാലക്‌സി എസ് 20 + ന് 40 ശതമാനം വരെ കിഴിവ്, വയർലെസ് ചാർജറുകൾക്കും ജെബിഎൽ സ്പീക്കറുകൾക്കും 60 ശതമാനം വരെ കിഴിവ്, ഫ്രെയിം ഉൾപ്പെടെയുള്ള വിവിധ സ്മാർട്ട് ടിവികളിൽ 45 ശതമാനം വരെ കിഴിവ് എന്നിവ നൽകുന്ന സാംസങ് ഇന്ത്യയിലെ ഓൺലൈൻ സ്റ്റോർ വഴി ഫെസ്റ്റിവൽ സെയിൽ നടത്തുന്നു. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് 12.5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. സാംസങ് ലൈവ് സെയിൽ നവംബർ 16 വരെ തുടരും.

Most Read Articles
Best Mobiles in India

English summary
With Flipkart's Big Billion Days sale, Samsung Galaxy S20 +, Galaxy Note 10 +, Galaxy Tab A 8.0, and Galaxy Watch are available at discounted rates. For members of Flipkart Plus, the sale is currently live.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X