Home
News

ഫ്ലിപ്കാർട്ട്, ആമസോൺ ഓഫറുകൾ: സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ട്രിക്ക് പരീക്ഷിക്കൂ!

ഒക്ടോബർ 10-ന് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഒരേസമയം സജീവമാകുമ്പോൾ, ബാങ്ക് ഓഫറുകളാണ് നിങ്ങൾ നൽകേണ്ട യഥാർത്ഥ വില നിശ്ചയിക്കുന്നത്. എസ് ബി ഐ കാർഡുകൾക്ക് ആമസോൺ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നൽകുന്നുണ്ട്. ഫ്ലിപ്കാർട്ടിലാകട്ടെ ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 10 ശതമാനം വരെയും ഇളവുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ സാധനങ്ങൾ സ്വന്തമാക്കാനുള്ള ഓഫർ ഗൈഡ് ഇതാ.

ഓഫർ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭിക്കാൻ ഈ ക്രമത്തിൽ മാത്രം അപ്ലൈ ചെയ്യുക: ആദ്യം കൂപ്പൺ, തുടർന്ന് എക്സ്ചേഞ്ച് ഓഫർ, ശേഷം ബാങ്ക് ഡിസ്കൗണ്ട്, ഒടുവിൽ ഇഎംഐ അല്ലെങ്കിൽ ക്യാഷ്ബാക്ക്. ഫ്ലിപ്കാർട്ടിന്റെ പ്രൈസ് ക്രാഷ്, സൂപ്പർ ഫ്ലാഷ്, ടിക് ടോക്ക് ഡീലുകൾ ചുരുങ്ങിയ സമയം കൊണ്ട് മാറാൻ സാധ്യതയുള്ളതിനാൽ വിലയിൽ വ്യത്യാസം വന്നേക്കാം. ആക്സിസ് ബാങ്കിന്റെ അടിസ്ഥാന ഇളവുകളും സെയിലിനിടയിൽ നിശ്ചിത തീയതികളിൽ പുതുക്കും. അതിനാൽ പ്രൊഡക്റ്റ് പേജ് കൃത്യമായി പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ കാർട്ടിലേക്ക് മാറ്റുക.

ഫ്ലിപ്കാർട്ട്, ആമസോൺ ഓഫറുകൾ: സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാം

ഫ്ലിപ്കാർട്ട് BBD vs ആമസോൺ GIF: ഇന്നത്തെ ബാങ്ക് ഓഫറുകൾ

ആമസോണിൽ എസ് ബി ഐ കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുമെങ്കിലും ഓരോ വിഭാഗത്തിനും നിശ്ചിത പരിധിയുണ്ട് (Caps). ഒക്ടോബർ 8 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ മൊബൈലുകൾക്ക് ഇഎംഐ അല്ലെകിൽ ₹1,000-ഉം, ഇഎംഐ ഉപയോഗിച്ചാൽ ₹1,250-ഉം ആണ് പരമാവധി ലഭിക്കുന്ന ഇളവ്. എക്സ്ചേഞ്ചിന് ശേഷമുള്ള തുകയ്ക്കാണ് ഇത് ബാധകം. ഗിഫ്റ്റ് കാർഡുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കിട്ടില്ല. എന്നാൽ പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ അൺലിമിറ്റഡ് 5% ഇളവും പേ ലെറ്റർ ഇഎംഐ ക്യാഷ്ബാക്കും നേടാം.

ഓഫറുകൾ കൂട്ടിയിണക്കുന്ന വിധവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫ്ലിപ്കാർട്ടിലെ ആക്സിസ് ബാങ്ക് ഓഫറുകൾ ഒക്ടോബർ 9 മുതൽ 18 വരെ ലഭ്യമാണ്. കാറ്റഗറിയും കാലാവധിയും അനുസരിച്ച് ഒരു ഓർഡറിന് ₹1,000 മുതൽ ₹1,750 വരെയാണ് അടിസ്ഥാന ഇളവ്. ഇത് ഒക്ടോബർ 11-നും 16-നും റിഫ്രഷ് ചെയ്യും. ഉയർന്ന തുകയുടെ പർച്ചേസുകൾക്ക് കൂടുതൽ ഇളവുകളും ഗ്രാബ് ഡീലുകൾ വഴി പ്രത്യേക ക്യാഷ്ബാക്കും ലഭിക്കും. മുഴുവൻ തുകയും ഒന്നിച്ചടയ്ക്കുമ്പോൾ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കിട്ടില്ലെങ്കിലും ഇഎംഐ തിരഞ്ഞെടുക്കുമ്പോൾ ഇത് ലഭ്യമാണ്. ഗിഫ്റ്റ് കാർഡുകൾ ഭാഗികമായി ഉപയോഗിച്ചാലും കാർഡ് വഴി അടയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.

യഥാർത്ഥ വില കണക്കാക്കുന്ന വിധവും ഡെലിവറി സുരക്ഷയും

ഒരു ഉദാഹരണത്തിന്: ₹49,999 വിലയുള്ള ഫോണിന് ₹1,000 കൂപ്പണും ₹8,000 എക്സ്ചേഞ്ചും ലഭിച്ചാൽ വില ₹40,999 ആയി കുറയും. ആമസോൺ എസ് ബി ഐ നോൺ-ഇഎംഐ ഓഫറിലൂടെ ഇന്ന് ഇതിൽ നിന്നും ₹1,000 കൂടി കുറയും; ഇഎംഐ ആണെങ്കിൽ ₹1,250 ഇളവ് കിട്ടും. ഫ്ലിപ്കാർട്ട് ആക്സിസ് കാർഡിൽ ഫോണിന്റെ കാറ്റഗറിയും ഇഎംഐ കാലാവധിയും അനുസരിച്ച് ₹1,250 മുതൽ ₹1,500 വരെ കുറയാം. പണം അടയ്ക്കുന്നതിന് മുൻപ് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ പിൻകോഡ് ലഭ്യത പരിശോധിക്കുക. ഫ്ലിപ്കാർട്ടിന്റെ 'മിനിറ്റ്സ്' സേവനവും വിപുലീകരിച്ച നെറ്റ്വർക്കും ഡെലിവറി വേഗത്തിലാക്കുമെങ്കിലും, ഓർഡർ റിട്ടേൺ ചെയ്താൽ ബാങ്ക് ഡിസ്കൗണ്ട് തിരികെ ലഭിക്കില്ല. ഓർഡർ ക്യാൻസൽ ചെയ്താൽ ഓഫർ പുതുക്കപ്പെടാൻ വൈകുകയും ചെയ്തേക്കാം.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X