വാട്ടെ ബോംബ്‌ളാസ്റ്റിക് എക്സ്പ്ലോഷൻ! ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ അനൗൺസ് ചെയ്തു
ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ (Flipkart Big Diwali Sale) പ്രഖ്യാപിച്ചു. ഫ്ലിപ്പ്കാർട്ട് അടുത്തിടെ രണ്ട് വലിയ ഫെസ്റ്റിവൽ സെയിൽ നടത്തിയിരുന്നു. ഇപ്പോൾ മറ്റൊരു സെയിൽ ഇവൻ്റ് തുടങ്ങാനായി തയ്യാറെടുക്കുകയാണ് ഈ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം. ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ ഒക്ടോബർ 21ന് ആണ് ആരംഭിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒക്ടോബർ 20ന് അതായത് ഒരു ദിവസം നേരത്തെ ഈ സെയിലിലേക്ക് ആക്സസ് ചെയ്യാൻ കഴിയും. തിരഞ്ഞെടുത്ത ഉപകരണങ്ങളുടെ വിലയിൽ മാറ്റങ്ങളോടെ പ്ലാറ്റ്‌ഫോം മുമ്പത്തെ സെയിൽ ഇവൻ്റുകളുടെ അതേ ഡീലുകൾ വാഗ്ദാനം ചെയ്യും.
ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിലിൽ ലഭ്യമാകുന്ന എല്ലാ ഡീലുകളും കമ്പനി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഐഫോൺ 15 പ്ലസ്, മോട്ടോ ജി 85 എന്നിവയും മറ്റും പോലെ ഉള്ള സ്മാർട്ട്‌ഫോണുകളിൽ ഉപയോക്താക്കൾക്ക് കിഴിവുകൾ കാണുമെന്ന് ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ട ടീസറുകൾ സ്ഥിരീകരിച്ചു.

മോട്ടറോള മോട്ടോ എഡ്ജ് 50 പ്രോ 29,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് സെയിൽ സമയത്ത് ലഭ്യമാകും. ഉപകരണത്തിൻ്റെ യഥാർത്ഥ വില 35,999 രൂപയാണ്. അതായത് പ്ലാറ്റ്ഫോം 6,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതായത് മോട്ടോ എഡ്ജ് 50 പ്രോയുടെ വില 30,000 രൂപയിൽ താഴെയാകും. ചില ഓഫറുകൾക്കൊപ്പം, ഇതിന്റെ വില 27,999 രൂപയായി കുറയും.
മോട്ടോ എഡ്ജ് സീരീസിൽ, മോട്ടറോള എഡ്ജ് 50 ഫ്യൂഷന് 21,999 രൂപയും മോട്ടറോള എഡ്ജ് 50 നിയോയുടെ വില 23,999 രൂപയുമാണ് ഓഫർ വില. ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിലിൽ മോട്ടോ ജി 85 സ്മാർട്ട്ഫോൺ 16,999 രൂപയ്ക്ക് ലഭിക്കും. മോട്ടോ G45ൻ്റെ വില 9,999 രൂപയായി കുറയും. ഇതിലും കുറഞ്ഞ വിലയിൽ ഉപകരണങ്ങൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ചില ബാങ്ക് കാർഡ് ഓഫറുകൾ ലഭിക്കും.
ഫ്ലിപ്കാർട്ട് ബിഗ് ദീവാലി സെയിൽ സമയത്ത് മറ്റ് ചില മോട്ടറോള ഫോണുകളും കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്‌ക്കെത്തും. പ്ലാറ്റ്‌ഫോം ഇതുവരെ കൂടുതൽ ഡീലുകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സമീപകാല ഓഫറുകൾ പോലെ തന്നെ Poco F6, Poco X6 Pro, OnePlus 12, Samsung Galaxy S24, iPhone 15, iPhone 15 Pro, iPhone 14 എന്നിവയിലും മറ്റും കിഴിവുകൾ ലഭിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ, ഈ സെയിൽ എപ്പോൾ അവസാനിക്കുമെന്നതിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇത് ഫ്ലിപ്പ്കാർട്ടിൻ്റെ ഈ വർഷത്തെ അവസാനത്തെ ഫെസ്റ്റിവൽ സെയിൽ ആയിരിക്കും. അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് അടുത്ത വലിയ ഫ്ലിപ്പ്കാർട്ട് സെയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതിനാൽ, സാധാരണഗതിയിൽ ജനുവരി രണ്ടാം വാരത്തിൽ നിങ്ങൾക്ക് സെയിൽ പ്രതീക്ഷിക്കാം. ഐഫോൺ 16ന് മാന്യമായ ഒരു കിഴിവ് ഓഫർ വാഗ്ദാനം ചെയ്യുന്നത് ഫ്ലിപ്പ്കാർട്ട് പരിഗണിക്കാൻ സാധ്യതയുണ്ട്. കാരണം പുതിയ ഐഫോണുകൾ അവരുടെ ലോഞ്ചിന് 4 മാസത്തിന് ശേഷം കുറഞ്ഞ വിലയ്ക്ക് നൽകുന്നത് മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ, ഒന്നും സ്ഥിരീകരിച്ചിട്ടില്ല, ഇത് മുൻ സെയിലിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഊഹം മാത്രമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








