ഫ്‌ളിപ്കാര്‍ട്ട് ദീപാവലി സെയില്‍ നവംബര്‍ 1 മുതല്‍: ഈ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

|

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡെയിസ് വില്‍പനയ്ക്കു ശേഷം മറ്റൊരു ഓഫര്‍ പെരുമഴയുമായി എത്തുകയാണ് ഫ്‌ളിപ്കാര്‍ട്ട്. അതായത് ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ നവംബര്‍ ഒന്നു മുതല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിക്കുന്നു. വില്‍പന നവംബര്‍ 5നാണ് അവസാനിക്കുന്നത്.

 
ഫ്‌ളിപ്കാര്‍ട്ട് ദീപാവലി സെയില്‍ നവംബര്‍ 1 മുതല്‍: ഈ ഫോണുകള്‍ക്ക് വമ്പ

ഈ ഒരു അവസരത്തില്‍ ഫ്‌ളിപ്കാര്‍ട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് എസ്ബിഐ ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് ഓഫറും നല്‍കുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ നേരത്തെ തന്നെ ലഭിക്കും. 99 രൂപ മുതല്‍ ലഭിക്കുന്ന മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാനും ഈ കാലയളവില്‍ ലഭിക്കുന്നതാണ്. റഷ് ഹവേഴ്‌സ്, പ്രൈസ് ക്രാഷ്, ക്രേസി ഡീല്‍സ് എന്നീ വിഭാഗവും വില്‍പനയുടെ ഭാഗമായി വരുന്നുണ്ട്.

ഏതൊക്കെ മികച്ച ഫോണുകളാണ് ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദീപാവലി വില്‍പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു നോക്കാം.

Redmi Note 5 Pro

Redmi Note 5 Pro

യഥാര്‍ത്ഥ വിലയില്‍ നിന്നും റെഡ്മി നോട്ട് 5ന് 2000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി 12,990 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC പ്രോസസര്‍, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി +5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 20എംപി മുന്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

 Vivo V11 Pro

Vivo V11 Pro

4ജിബി വേരിയന്റിന്റെ വിവോ V11 പ്രോ കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്. ഫ്‌ളിപ്കാര്‍ട്ടിന്റെ ദീപാവലി വില്‍പനയില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2000 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 15,900 രൂപയ്ക്ക് വാങ്ങാം. 6.41 ഇഞ്ച് ഡിസ്‌പ്ലേ, ഒക്ടാകോര്‍ പ്രോസസര്‍, 4ജിബി/6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3400എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

LG G7 ThinQ
 

LG G7 ThinQ

33,990 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് ഓഫറിനു ശേഷം 29,990 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു. 6.10 ഇഞ്ച് ഡിസ്‌പ്ലേ, ഒക്ടാകോര്‍ പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 16എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

 Nokia 5.1 Plus

Nokia 5.1 Plus

ഡിസ്‌ക്കൗണ്ടിനു ശേഷം നോക്കിയ 5.1 പ്ലസ് ഫോണ്‍ നിങ്ങള്‍ക്ക് 10,499 രൂപയ്ക്കു ലഭിക്കുന്നു. 5.86 ഇഞ്ച് ഡിസ്‌പ്ലേ, 1.8Ghz ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 13എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, 3060എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

നമ്മളിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത അത്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങൾനമ്മളിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത അത്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങൾ

Best Mobiles in India

Read more about:
English summary
Flipkart Big Diwali Sale starts from Nov 1, Top dals from here!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X