ഇലക്ട്രോണിക്സ്, ഗാഡ്‌ജെറ്റുകൾ എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021
ഈ വർഷം മാർച്ചിൽ നടന്ന ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിൻറെ വിജയത്തിനുശേഷം ഫ്‌ളിപ്പ്കാർട്ട് മറ്റൊരു ശ്രദ്ധേയമായ വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഓൺലൈൻ റീട്ടെയിലർ മെയ് മാസത്തിൽ ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നടത്തുമെന്ന് പ്രഖ്യപിച്ചിരുന്നു. വരാനിരിക്കുന്ന ഈ വിൽപ്പന മെയ് 2 മുതൽ മെയ് 7 വരെ ആറ് ദിവസത്തേക്ക് നടത്തുമെന്ന് പറഞ്ഞു. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നടക്കുന്ന ദിവസമായ മെയ് 2021 ന് ഉപയോക്താക്കൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോഴോ, ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോഴോ 10% തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. നിങ്ങൾക്ക് അവിശ്വസനീയമായ വിലയ്ക്ക് സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇലക്‌ട്രോണിക്‌സ്, ആക്‌സസറികൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കുവാൻ കഴിയും. അടുത്ത മാസം ആരംഭിക്കുന്ന ഈ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ അക്കൗണ്ടിലെ കിഴിവുകൾ നമുക്ക് ഇവിടെ പരിശോധിക്കാം.

സ്മാർട്ഫോണുകൾക്ക് മികച്ച ഡീലുകൾ
ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡെയ്‌സ് മെയ് 2021 വഴി നിങ്ങൾക്ക് മൊബൈൽ ഫോണുകൾക്കും, സ്മാർട്ട്‌ഫോണുകൾക്കും മികച്ച ഡീലുകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഫ്ലിപ്കാർട്ട് ആപ്ലിക്കേഷനോ അല്ലെങ്കിൽ അതിൻറെ വെബ്‌സൈറ്റിലേക്കോ പോയി പരിശോധിക്കാവുന്നതാണ്.

ഇലക്ട്രോണിക്സ്, ആക്സസറീസ് എന്നിവയ്ക്ക് 80% വരെ കിഴിവ്
ഫ്ലിപ്പ്കാർട്ടിൽ നിന്നും വരാനിരിക്കുന്ന ഈ വിൽപ്പനയിൽ നിങ്ങൾക്ക് ഇലക്ട്രോണിക്സും ആക്സസറികളും 80% വരെ കിഴിവിൽ സ്വന്തമാക്കാവുന്നതാണ്.

ടിവികൾക്കും ഉപകരണങ്ങൾക്കും 75% വരെ കിഴിവ്
മെയ് ആദ്യ ആഴ്ചയിൽ ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട് സെയിലിൽ നിങ്ങൾക്ക് സ്മാർട്ട് ടിവികൾ 75% വരെ കിഴിവിൽ ലഭിക്കുന്നതാണ്.

ഫ്ലിപ്പ്കാർട്ട് ബ്രാൻഡുകൾക്ക് 80% വരെ കിഴിവ്
ഉൽപ്പന്ന വിഭാഗങ്ങളിലുടനീളം നിരവധി ഓഫറുകൾ നൽകുന്ന ഫ്ലിപ്കാർട്ടിന് സ്വന്തമായി ബ്രാൻഡുകളുണ്ട്. വരാനിരിക്കുന്ന വിൽപ്പന സമയത്ത്, നിങ്ങൾക്ക് ഫ്ലിപ്കാർട്ട് ബ്രാൻഡുകളിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾക്ക് 80% വരെ കിഴിവിൽ ലഭിക്കുന്നതാണ്.

മികച്ച സ്മാർട്ട് വാച്ചുകൾക്ക് 60% വരെ കിഴിവ്
നിരവധി സ്മാർട്ട് വാച്ചുകൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് പ്രിയപ്പെട്ട ഒരു സ്മാർട്ട് വാച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്ന് 60% വരെ കിഴിവിൽ സ്വന്തമാക്കാവുന്നതാണ്.

ടാബ്‌ലെറ്റുകൾക്ക് 40% വരെ കിഴിവ്
ടാബ്‌ലെറ്റുകൾ ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിൽ നിന്നും 40% വരെ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.


Click it and Unblock the Notifications