റിയൽമി 6, ഐഫോൺ എക്സ്ആർ, എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് മൊബൈൽ ഡെയ്‌സ്
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ഡിസംബർ 18 വെള്ളിയാഴ്ച മുതൽ ആരംഭിച്ച് ഡിസംബർ 22 ചൊവ്വാഴ്ച വരെ വിൽപ്പന തുടരും. നിരവധി സ്മാർട്ട്‌ഫോണുകൾക്ക് ഡീലുകളും ഡിസ്കൗണ്ടുകളും ഓഫറുകളും ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നിങ്ങൾക്ക് ലഭ്യമാക്കുന്നു. ആപ്പിൾ ഐഫോൺ എക്സ്ആർ, റിയൽമി 6, സാംസങ് ഗാലക്‌സി എഫ് 41 എന്നിവ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പനയിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. എസ്‌ബിഐ കാർഡുകൾക്ക് ഓഫറുകളും 10 ശതമാനം വരെ കിഴിവും വിൽപ്പനയിൽ ഉൾപ്പെടുന്നു. പ്രൈം അംഗങ്ങൾക്ക് വിൽപ്പനയിലേക്ക് നേരത്തെ പ്രവേശനം ലഭിക്കുന്നതാണ്. ഇത് ഒരു ദിവസം മുമ്പ്, അതായത് ഡിസംബർ 17ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

8 ജിബി റാം വരെ വാഗ്ദാനം ചെയ്യുന്ന റിയൽമി 6 വേരിയന്റുകൾക്ക് വിൽപ്പന സമയത്ത് 12,999 രൂപ വിലയുള്ളതായി ഫ്ലിപ്കാർട്ട് സെയിൽ പേജിൽ പറയുന്നു. അടുത്തിടെയുള്ള വിലക്കുറവിന് ശേഷം റിയൽമി 6 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപ വിലവരുന്നു. അതേസമയം, റിയൽമി നർസോ 20 പ്രോ 13,999 രൂപ ഡിസ്‌കൗണ്ട് വിലയിൽ നിങ്ങൾക്കും ലഭിക്കും. റിയൽമി 6 ഐയ്ക്ക് 11,999 രൂപ എന്ന ഡിസ്‌കൗണ്ട് വിലയിലും ലഭിക്കുന്നു.

15,499 രൂപ വില വരുന്ന സാംസങ് ഗാലക്‌സി എഫ് 41 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് വിൽപ്പന സമയത്ത് ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ചിന് 1,000 രൂപ വരെ കിഴിവ് ലഭിക്കും. ഐഫോൺ എക്സ്ആർ 38,999 രൂപയ്ക്ക് ചിലവില്ലാത്ത 6,500 രൂപ ഇഎംഐ ഓപ്ഷനായി ലഭിക്കും. ഈ പ്രീമിയം ഫോണിന്റെ 64 ജിബി വേരിയന്റിന് 44,900 രൂപയും, 128 ജിബി വേരിയന്റിന് 49,900 രൂപയുമാണ് ഫ്ലിപ്കാർട്ടിൽ ഈ സെയിൽ സമയത്ത് വരുന്നത്.

ഓപ്പോ റെനോ 2 എഫ് 6 ജിബി + 256 ജിബി സ്റ്റോറേജ് വേരിയൻറ് വിൽപ്പന സമയത്ത് 15,990 രൂപയും ഓപ്പോ എഫ് 15 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപ ഡിസ്‌കൗണ്ട് വിലയ്ക്ക് ലഭിക്കും. 35,900 രൂപ വിലവരുന്ന ഐഫോൺ എസ്.ഇ. 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ 32,999 രൂപയ്ക്ക് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള എൽജി ജി 8 എക്സ് തിൻക്യൂവിന് വിൽപ്പന സമയത്ത് 27,990 രൂപയാണ് വിലവരുന്നത്.


Click it and Unblock the Notifications








