Home
News

സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ജൂലൈ 25 മുതൽ ആരംഭിക്കും

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ജൂലൈ 25 മുതൽ ആരംഭിച്ച് ജൂലൈ 29 വരെ തുടരും. ഈ വിൽപ്പനയിൽ ചില മികച്ച ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾക്ക് ഏറ്റവും മികച്ച കിഴിവുകളും ഓഫറുകളും ലഭിക്കുന്നതാണ്. ഫ്‌ളിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഈ വിൽപ്പന ഒരു ദിവസം നേരത്തെ തന്നെ ആരംഭിക്കും. മുൻ‌ഗണനയുള്ള ഷിപ്പിംഗും എക്‌സ്‌ക്ലൂസീവ് ഓഫറുകളും ലഭ്യമാക്കുന്ന ആമസോൺ പ്രൈമിന് തുല്യമായ ഒന്നാണ് ഫ്ലിപ്പ്കാർട്ട് പ്ലസ്. ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ തത്സമയമാകാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെ, ലഭ്യമായ ചില മികച്ച ഓഫറുകൾ, ഡിസ്‌കൗണ്ടുകൾ എന്നിവയെ കുറിച്ച് ഫ്ലിപ്പ്കാർട്ട് ഒരു ചെറുവിവരണം നൽകുന്നു. എന്നാൽ, വരും ദിവസങ്ങളിൽ വെളിപ്പെടുത്താൻ സാധ്യതയുള്ള എല്ലാ മികച്ച ഓഫറുകളും ഫ്ലിപ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് 10% കിഴിവുകൾ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ലഭിക്കുന്നതാണ്.

ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് കിഴിവിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്‌ഫോണുകൾ ഈ പറയുന്നവയാണ്:

ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് കിഴിവിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്‌ഫോണുകൾ ഈ പറയുന്നവയാണ്:

പോക്കോ എക്‌സ് 3 പ്ലസിന് നിലവിൽ 23,999 രൂപ വില വരുന്നു. ഇത് വിൽപ്പന സമയത്ത് (ഐസിഐസിഐ ബാങ്ക് ഓഫർ ഉൾപ്പെടെ) 17,249 രൂപയ്ക്ക് ലഭ്യമാകും. പോക്കോ എക്‌സ് 3 പ്ലസ് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ഫോണിന് 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള റിയർ ക്വാഡ് ക്യാമറ സംവിധാനമുണ്ട്.

സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ജൂലൈ 25 മുതൽ ആരംഭിക്കും

77,900 രൂപ വിലക്കുറവിൽ ആപ്പിൾ ഐഫോൺ 12 നിലവിൽ റീടെയിൽ വിൽപ്പന നടത്തുന്നു. എന്നാൽ, ഫ്ലിപ്പ്കാർട്ട് ഇതുവരെ കൃത്യമായ കിഴിവ് എത്രയെന്നെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇത് വരും ദിവസങ്ങളിൽ കിഴിവ് വില വെളിപ്പെടുത്തുമെന്ന് പറയുന്നു. 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയുള്ള ഐഫോൺ 12 ന് ആപ്പിളിൾ എ 14 ബയോണിക് ചിപ്പാണ് കരുത്ത് പകരുന്നത്. ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസുമുണ്ട് ഈ സ്മാർട്ഫോണിന്. കൂടാതെ, ആപ്പിളിൾ ഐഫോൺ 12 മിനി വിൽപ്പന സമയത്ത് ഒരു ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.

സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ജൂലൈ 25 മുതൽ ആരംഭിക്കും

7000 എംഎഎച്ച് ബാറ്ററിയുള്ള സാംസങ് എഫ് 62 ഡിസ്‌കൗണ്ട് ലഭിക്കുന്ന മറ്റ് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. സാംസങ് എഫ് 62 നിലവിൽ 29,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ, ഈ സ്മാർട്ഫോണിൻറെ കിഴിവ് വില ഫ്ലിപ്പ്കാർട്ട് വരും ദിവസങ്ങളിൽ വെളിപ്പെടുത്തുന്നതാണ്. നിലവിൽ 23,999 രൂപ വില വരുന്ന ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ 20,499 രൂപയ്ക്ക് (ബാങ്ക് ഓഫർ ഉൾപ്പെടെ) ലഭിക്കും. വലിയ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ സ്മാർട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയുമുണ്ട്.

സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ജൂലൈ 25 മുതൽ ആരംഭിക്കും

പുതിയ ലോഞ്ചുകളിൽ വരുന്ന ഇൻഫിനിക്‌സ് നോട്ട് 10 പ്രോ 16,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി റാമും 256 ജിബി ഇന്റേണൽ മെമ്മറി സ്റ്റോറേജും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ട്. മീഡിയടെക് ഹീലിയോ ജി 95 പ്രോസസർ കരുത്തേകുന്ന ഈ സ്മാർട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. ഈ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ഓഫറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ നമുക്ക് അറിയുവാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
The sale will include some incredible deals and discounts on cellphones from some of the most well-known brands. The deal will begin one day early for Flipkart Plus subscribers. Flipkart Plus is the Flipkart version of Amazon Prime, with priority shipping and special discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X