Home
News

കൂട്ടി വെച്ച പൈസ പോക്കറ്റിൽ തന്നെ വെച്ചോളൂ! ഫ്ലിപ്കാർട്ടിൽ ഡിസ്‌കൗണ്ട് സെയിൽ

ആമസോൺ ഗ്രേറ്റ് സമ്മർ ഡേ സെയിൽ ആരംഭിച്ചിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ. ദാ ഇപ്പൊ ഫ്ലിപ്പ്കാർട്ടും ഓഫറുമായി എത്തിയിരിക്കുന്നു. ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട്. സെയിൽ ഇവന്റിൽ ആമസോണിൽ നിന്ന് വ്യത്യസ്തമായ ചില ഡീലുകളും ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ മെയ് 3ന് ആരംഭിച്ച് മെയ് 9 വരെ തുടരും. ആമസോൺ വിൽപ്പന മെയ് 2ന് ആണ് ആരംഭിക്കുക. പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം നേരത്തെ വിൽപ്പന ആക്‌സസ് ചെയ്യാൻ കഴിയും. ഫ്ലിപ്പ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയ ചില മൊബൈൽ ഡീലുകളെ കുറിച്ച് അ‌റിഞ്ഞാലോ?

പൈസ പോക്കറ്റിൽ തന്നെ വെച്ചോളൂ! ഫ്ലിപ്കാർട്ടിൽ ഡിസ്‌കൗണ്ട് സെയിൽ

ഫ്ലിപ്കാർട്ടിൻ്റെ സെയിൽ ലിസ്റ്റിംഗ് അനുസരിച്ച്, മോട്ടറോള എഡ്ജ് 50 പ്രോ 27,999 രൂപ കിഴിവിൽ ലഭ്യമാകും. അതേസമയം മോട്ടോ എഡ്ജ് 40 നിയോയുടെ വില 19,999 രൂപയാകും. മോട്ടോ ജി 64ന് 12,999 രൂപയും മോട്ടോ ജി 34ന് 9,999 രൂപയുമാണ് വില.

Poco M6 അതിന്റെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്‌ക്കെത്തും. 7,999 രൂപയ്ക്ക് ആണ് Poco M6ൻറെ സെയിൽ വരുന്നത്. Poco X6 Pro, Poco M6 Pro, Vivo T3 എന്നിവയുംഈ ഡിസ്‌കൗണ്ട് സെയിലിൽ ഉണ്ടാകും. Poco X6, iPhone 12 എന്നിവയുടെ വില യഥാക്രമം 17,999 രൂപയും 39,499 രൂപയും ആയിരിക്കും.

ചില ഓഫറുകൾക്കൊപ്പം Pixel 7aയുടെ വില 31,999 രൂപയായി കുറയും. കൂടാതെ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിൽ Pixel 8 വെറും 49,999 രൂപയ്ക്ക് ലഭ്യമാകും. നിലവിൽ 55,999 രൂപ വിലയുള്ള ഐഫോൺ 14 സെയിൽ സമയത്ത് വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ഏറ്റവും പുതിയ ഐഫോൺ 15 സ്മാർട്ട്‌ഫോണും ഡിസ്‌കൗണ്ട് വിലയിൽ ഉണ്ടാകും.

പൈസ പോക്കറ്റിൽ തന്നെ വെച്ചോളൂ! ഫ്ലിപ്കാർട്ടിൽ ഡിസ്‌കൗണ്ട് സെയിൽ

ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ ഇവൻ്റിന് മുന്നോടിയായി, നഥിംഗ് ഫോൺ 2 എ, പോക്കോ എക്‌സ് 6 പ്രോ, ഐഫോൺ 14 പ്ലസ്, സാംസങ് ഗാലക്‌സി എസ് 23 എഫ്ഇ, വിവോ ടി 2 പ്രോ എന്നിവയും മറ്റ് പോപ്പുലർ ഡിവൈസുകളും മെഗാ പ്രൈസ് ഡ്രോപ്പ് പട്ടികയിൽ ഉണ്ടെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കി. ബാക്കി വിശദാംശങ്ങൾ നിലവിൽ പുറത്ത് വിട്ടിട്ടില്ല. ഫ്ലിപ്പ്കാർട്ട് ബാങ്ക് കാർഡുകളിൽ ഫ്ലാറ്റ് ഡിസ്കൗണ്ടും ഓഫറും ഉണ്ടാകാൻ സാധ്യതയുണ്ട്.

ആമസോണും പ്രൈസ് ഡ്രോപ്പ് ഉള്ള ഡിവൈസുകളുടെ ലിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. മികച്ച ഡീലുകളോടെ ഈ ഡിവൈസുകളെല്ലാം ലഭ്യമാകുമെന്ന് ആണ് ആമസോൺ പറയുന്നത്. എട്ട് OnePlus ഡിവൈസുകൾക്ക് ഓഫറുകൾ ഉണ്ട്. ഔദ്യോഗിക ആമസോൺ സെയിൽ ലിസ്റ്റിംഗ് പ്രകാരം OnePlus 12, OnePlus Nord CE 4, OnePlus 12R, OnePlus Nord 3 എന്നിവയും മറ്റുമാണ് ഓഫർ ലിസ്റ്റിൽ ഉള്ളത്.

ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ, Redmi 13C, Redmi Note 13 Pro, Samsung Galaxy M34, Xiaomi 14, Samsung Galaxy S23, iQOO Z9, Galaxy S24, Tecno Pova 6 Pro തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കും ഡിസ്കൗണ്ടുകൾ ലഭിക്കും എന്നാണ് സെയിൽ പേജിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

ഇവൻ്റ് സമയത്ത് ലഭ്യമാകുന്ന ഈ ഫോണുകളുടെയും മറ്റ് മോഡലുകളുടെയും കൃത്യമായ വില വരും ദിവസങ്ങളിൽ(ഒന്നുകിൽ സെയിൽ ആരംഭിക്കുമ്പോഴോ അല്ലെങ്കിൽ അതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പോ) വെളിപ്പെടുത്തും. നേരത്തെ നടത്തിയ സെയിൽ പോലെ തന്നെ ഇത്തവണയും പ്രൈം യൂസേഴ്‌സിന് മുൻഗണന ഉണ്ടായിരിക്കും. മണിക്കൂറുകൾ എണ്ണി കാത്തിരിക്കുന്ന ഓഫർ ആരാധകർ നിരവധിയാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
The Flipkart Big Savings Days Sale starts on May 3rd and will continue till May 9th. Amazon will launch their great summer day on May 2. This article discuss about What are the mobile deals that Flipkart has revealed so far?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X