ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിൽ: ആപ്പിൾ എയർപോഡ് പ്രോ 590 രൂപയ്ക്ക്, പിക്സൽ 7 പ്രോ ഏറ്റവും വിലക്കുറവിൽ
ആമസോണിൽ പ്രൈം ഡേ സെയിൽ വിൽപ്പന പൊടിപൊടിക്കുന്നതോടൊപ്പം ഫ്ലിപ്പ് കാർട്ടിൽ ബിഗ് സേവിംഗ് ഡേ സെയിലും ആരംഭിച്ചിരിക്കുകയാണ്. പ്രൈം ഡേ സെയിൽ ജൂലൈ 15 ന് ആരംഭിച്ച് 16 ന് അവസാനിക്കുമ്പോൾ, ബിഗ് സേവിംഗ് ഡേ സെയിൽ ജൂലൈ 15 മുതൽ 19 വരെയാണ് നടക്കുക.
ആമസോൺ വിൽപ്പനയോട് മത്സരിച്ച് മികച്ച ഓഫറുകളും ഡീലുകളും ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നു. സ്‌മാർട്ട്‌ഫോണുകൾ, ഇയർബഡുകൾ, ടിവികൾ, എസികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളിൽ ആകർഷകമായ ഡീലുകൾ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ആപ്പിൾ എയർപോഡുകളും ആപ്പിൾ ഐഫോണുകളും ഉൾപ്പെടെയുള്ള ഡിവൈസുകൾ വൻ കിഴിവിൽ ഈ ഓഫർ സെയിലിൽ ലഭ്യമാണ്.

ആപ്പിൾ എയർപോഡ്സ് പ്രോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ആപ്പിളിന്റെ ഇയർബഡ് നിരയിലെ പുതുമുഖമാണ് ആപ്പിൾ എയർപോഡ്സ് പ്രോ. ആപ്പിളിന്റെ ഏറ്റവും ജനപ്രിയമായ ടിഡബ്ലുഎസ് ഇയർബഡ് എയർപോഡ്സിന്റെ പ്രോ മോഡലാണിത്. മാഗ്‌സേഫ് ചാർജിംഗ് കേസുള്ള ആപ്പിൾ എയർപോഡ്‌സ് പ്രോയുടെ യഥാർഥ വില 26,300 രൂപയാണ്.
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിലിൽ ആപ്പിൾ എയർപോഡ്‌സ് പ്രോയ്ക്ക് 15,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 10,310 രൂപയുടെ ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നത്. ഈ ഇയർബഡ്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ മറ്റ് ചില വഴികൾ കൂടി ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്. സ്മാർട്ട്ഫോൺ എക്സ്ഞ്ചേ് ഓഫറാണ് അതിലൊന്ന്.
മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ സാധാരണ സ്മാർട്ട്ഫോണുകൾക്ക് മാത്രമാണ് എക്സ്ചേഞ്ച് ഓഫർ ലഭിക്കുക. എന്നാൽ ഇവിടെ ഫ്ലിപ്പ്കാർട്ട് മിക്ക ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ഡിസ്കൗണ്ട് ലഭിക്കുന്നതിന് ഉപയോക്താക്കളുടെ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എയർപോഡ്സ് പ്രോ വാങ്ങുമ്പോൾ പരമാവധി 15,400 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കും.
ഈ എല്ലാ ഓഫറുകളും ഡിസ്കൗണ്ടുകളും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിൽ ആപ്പിൾ എയർപോഡ്സ് പ്രോ വെറും 590 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ പഴയ ഫോണിന്റെ പ്രവർത്തന ക്ഷമതയും മോഡലുമൊക്കെ വിലയിരുത്തിയാകും എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കുക എന്നതിനാൽ മുഴുവൻ തുകയും ലഭ്യമായേക്കില്ല എന്നകാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
എയർപോഡ്സ് പ്രോ കൂടാതെ ഫ്ലിപ്പ്കാർട്ട് സെയിലിൽ മികച്ച ഡീൽ ലഭിക്കുന്ന മറ്റൊരു ഡിവൈസാണ് പിക്സൽ 7 പ്രോ. ഗൂഗിളിന്റെ സ്വന്തം സ്മാർട്ട്ഫോൺ ആയ ഗൂഗിൾ പിക്സൽ 7 പ്രോ, ഇതുവരെയുള്ളതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ബിഗ് സേവിംഗ് ഡേ സെയിലിൽ അവസരം ഉണ്ട് എന്നാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

ഡിസ്കൗണ്ടോടെ 64,000 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഗൂഗിൾ പിക്സൽ 7 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏത് ലൈറ്റിംഗ് കണ്ടീഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാമറകൾ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകത. എന്നാൽ ഐഫോൺ 14 ഏതാണ്ട് ഇതേ വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ലഭ്യമാണ്.
ഇത്തരമൊരു അവസരത്തിൽ ഗൂഗിൾ പിക്സൽ 7 പ്രോ വാങ്ങേണ്ടതുണ്ടോ എന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ക്യാമറ ഫീച്ചറുകളോടെ തെരഞ്ഞടുക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നുതന്നെയാണ് പിക്സൽ 7 പ്രോ. 6.7 ഇഞ്ച് LTPO QHD+ ഡിസ്‌പ്ലേയും സെൽഫി ഷൂട്ടറിനായി പഞ്ച്-ഹോൾ കട്ടൗട്ടും 120Hz വരെ റിഫ്രഷ് റേറ്റും ഇതിലുണ്ട്.
ടെൻസർ G2 ചിപ്‌സെറ്റാണ് ഈ ഫോണിലുള്ളത്. 12 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. നിലവിൽ ആൻഡ്രോയിഡ് 13 ഒഎസിൽ ആണ് പ്രവർത്തനം എങ്കിലും അധികം വൈകാതെ ആൻഡ്രോയിഡ് 14 അപ്‌ഡേറ്റ് ലഭിക്കും. പിക്സൽ 7 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഏറെ മികച്ചതാണ്.
5x ഒപ്റ്റിക്കൽ സൂമും എൽഡിഎഎഫും ഉള്ള 48 എംപി ടെലിഫോട്ടോ ലെൻസും 50 എംപി പ്രൈമറി വൈഡ് ആംഗിൾ ഷൂട്ടറും 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും അടങ്ങുന്നതാണ് പിക്സൽ 7 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. 11 എംപിയുടേതാണ് സെൽഫി ക്യാമറ.


Click it and Unblock the Notifications








