ഫ്‌ളിപ്കാര്‍ട്ട് ബില്യണ്‍ ക്യാപ്ചര്‍+ 24 മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞു; രണ്ടാം വില്‍പ്പന നവംബര്‍ 20ന്

Posted By: Archana V

ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് ബില്യണ്‍ ക്യാപ്ചര്‍ + സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഫ്‌ളിപ്കാര്‍ട്ട് പ്രഖ്യാപനം നടത്തിയത്. 10,999 രൂപ വില വരുന്ന 32ജിബി സ്റ്റോറേജ് മോഡലും 12,999 രൂപ വില വരുന്ന 64 ജിബി സ്റ്റോറേജ് മോഡലുമാണ് പുറത്തിറക്കിയത്.

ഫ്‌ളിപ്കാര്‍ട്ട് ബില്യണ്‍ ക്യാപ്ചര്‍+ 24 മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞ

സ്മാര്‍ട്രോണ്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച ഫ്‌ളിപ്കാര്‍ട്ട് ബില്യണ്‍ ക്യാപ്ചര്‍ + ആദ്യമായി വില്‍പ്പനയ്ക്ക് എത്തുന്നത് നവംബര്‍ 15 നാണ്. ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ഫ്‌ളിപ്കാര്‍ട്ട് വഴിയായിരുന്നു വില്‍പ്പന . എന്നാല്‍ വില്‍പ്പനയ്‌ക്കെത്തി 24 മണിക്കൂറിനുള്ളില്‍ സ്മാര്‍ട് ഫോണുകള്‍ എല്ലാം വിറ്റഴിഞ്ഞതായി കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, എത്ര ഫോണുകള്‍ വിറ്റഴിഞ്ഞു എന്ന് വ്യക്തമാക്കിയിട്ടില്ല.

ആദ്യ വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ട് ബില്യണ്‍ ക്യാപ്ചര്‍ + സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ കഴിഞ്ഞില്ലെന്ന് കരുതി വിഷമിക്കേണ്ട, നവംബര്‍ 20 ന് രണ്ടാം വില്‍പ്പന ആരംഭിക്കുന്നുണ്ട്.

കാഷ്ബാക്, ചിലവ് രഹിത ഇഎംഐ പേയ്‌മെന്റിനുള്ള അവസരം , എക്‌സ്‌ചേഞ്ച് ഇളവുകള്‍ തുടങ്ങി നിരവധി ഓഫറുകളും ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഐഡിയ സെല്ലുലാര്‍ 60 ജിബി സൗജന്യ 4ജി ഡേറ്റ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. 249 രൂപയുടെ 10-റൈഡ് ഒല ഷെയര്‍ പാസ്സും ഫോണ്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും.

ഓരോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും അറിയാന്‍ ഈ ഹാന്‍ഡി ടിപ്‌സുകള്‍!!

മെറ്റല്‍ യൂണിബോഡി ഡിസൈനിലെത്തുന്ന ബില്യണ്‍ ക്യാപ്ചര്‍ + ന്റെ പിന്‍വശത്ത് ഇരട്ട ക്യാമറകളാണ് ഉള്ളത്. ഏറ്റവും മുകളില്‍ ഇടത് കോണില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടി സമാന്തരമായാണ് ക്യാമറകളുടെ സ്ഥാനം.

മുകളിലായി 2.5 ഡിഗ്രി വളഞ്ഞ ഗ്ലാസ്സോടു കൂടിയ 5.5 ഇഞ്ച് എഫ്എച്ച്ഡി 1080പി ഡിസ്‌പ്ലെ, 3ജിബി /4ജിബി റാം, 32ജിബി/64 ജിബി സ്‌റ്റോറേജോടു കൂടിയ ഒക്ടോകോര്‍ സ്‌നാപ് ഡ്രാഗണ്‍ 625 എസ്ഒസി എന്നിവയാണ് സ്മാര്‍ട് ഫോണിലുള്ളത്.

പോട്രെയ്റ്റ് മോഡ്, സൂപ്പര്‍ നൈറ്റ് മോഡ് എന്നിവയോട് കൂടിയ 13 എംപി റിയര്‍ ക്യാമറകളും 8 എംപി സെല്‍ഫി ക്യമാറയും ആണ് മറ്റൊരു സവിശേഷത. ക്യുക് ചാര്‍ജ് ഫീച്ചറോട് കൂടിയ 3500 എംഎഎച്ച് ബാറ്ററിയിലാണ് ഫ്‌ളിപ്കാര്‍ട്ട് സ്മാര്‍ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ നീണ്ടു നില്‍ക്കാനുള്ള ശേഷി ബാറ്ററിക്കുണ്ട് എന്നാണ് അവകാശം.

4ജി വോള്‍ട്ടി, ബ്ലൂടൂത്ത്, വൈ-ഫൈ, യുഎസ്ബി ടൈപ്പ് -സി പോര്‍ട്ട്, ഡ്യുവല്‍ സിം സപ്പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി കാര്യങ്ങള്‍.

ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ട് ആണ് നിലവിലെ ഒഎസ്. ഉടന്‍ ആന്‍ഡ്രോയ്ഡ് ഒറിയോ അപ്‌ഡേറ്റ് സ്വീകരിക്കുമെന്നും അവകാശപ്പെടുന്നുണ്ട്.

English summary
Flipkart Billion Capture+ smartphone that went on sale on November 15 has gone out of stock in just 24 hours.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot