പോക്കോ എക്‌സ് 3, ഐഫോൺ എക്‌സ് ആർ, മോട്ടോ റേസർ മറ്റ് സ്മാർട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഡിസ്‌കൗണ്ട് ഓഫറുകൾ

|

ഫ്ലിപ്കാർട്ട് മൊബൈൽ ഇയർ എൻഡ് സെയിൽ സ്മാർട്ട്‌ഫോണുകളായ പോക്കോ എക്സ് 3, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), മോട്ടോ ജി 9, മോട്ടറോള റേസർ (2019), ടെക്നോ സ്പാർക്ക് പവർ 2 എയർ എന്നിവയ്ക്ക് ഇപ്പോൾ കിഴിവുകൾ നൽകുന്നു. സാംസങ് ഗാലക്‌സി എഫ് 41, എംഐ 10 ടി, വിവോ വി 20 പ്രോ എന്നിവയുൾപ്പെടെയുള്ള മോഡലുകളിൽ അധിക എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ഇന്നലെ ആരംഭിച്ച് മൂന്ന് ദിവസത്തെ വിൽപ്പന ഡിസംബർ 31 വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. ഫ്ലിപ്പ്കാർട്ട് ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് 10 ശതമാനം തൽക്ഷണ കിഴിവും വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കുന്നതാണ്.

ഫ്ലിപ്പ്കാർട്ട് മൊബൈൽ ഫോണുകൾക്ക് നൽകുന്ന വിൽപ്പന കിഴിവുകൾ
 

ഫ്ലിപ്പ്കാർട്ട് മൊബൈൽ ഫോണുകൾക്ക് നൽകുന്ന വിൽപ്പന കിഴിവുകൾ

മൊബൈൽ ഇയർ എൻഡ് സെയിലിന് കീഴിൽ വരുന്ന കിഴിവ് ഓഫറുകൾക്കായി ഫ്ലിപ്കാർട്ട് ഒരു പ്രത്യേക മൈക്രോസൈറ്റ് സൃഷ്ടിച്ചു. മൈക്രോസൈറ്റ് കാണിക്കുന്നത് പോക്കോ എക്സ് 3 16,999 രൂപയ്ക്ക് ലോഞ്ച് ചെയ്യ്തു എന്നാണ്. 15,999 രൂപ വിലയ്ക്ക് 6 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷൻ ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാം. ഈ ഹാൻഡ്സെറ്റിൻറെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിനും 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിനും 16,999 രൂപ, 18,999 രൂപ എന്നിങ്ങനെ യഥാക്രമം വിലവരുന്നു. ഈ ഹാൻഡ്സെറ്റുകളുടെ വേരിയന്റുകൾക്ക് മുൻപ് 18,499 രൂപ,19,999 രൂപ എന്നിങ്ങനെയായിരുന്നു വില നൽകിയിരുന്നത്.

മോട്ടറോള റേസർ (2019)

പോക്കോ എക്സ് 3 ന് സമാനമായി, പോക്കോ സി 3 സ്മാർട്ഫോൺ ബേസിക് 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് ഡിസ്‌കൗണ്ട് വിലയായ 6,999 രൂപയാണ് വിലവരുന്നത്. 7,499 രൂപയാണ് ഈ ഹാൻഡ്സെറ്റിൻറെ യഥാർത്ഥ വില. പോക്കോ സി 3 യുടെ 8,999 രൂപ വിലവരുന്ന 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡൽ‌ ഫ്ലിപ്കാർട്ടിൽ 7,999 രൂപയ്ക്ക് വിൽക്കുന്നു. 1,000 രൂപ വില കിഴിവിൽ പോക്കോ എം 2ൻറെ 64 ജിബി, 128 ജിബി ഓപ്ഷനുകൾക്ക് യഥാക്രമം 9,999 രൂപ, 10,999 രൂപ വിലവരുന്നു.

പോക്കോ എക്സ് 3

4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപ ഡിസ്‌കൗണ്ട് വിലയിൽ പോക്കോ എം 2 പ്രോ ഫ്ലിപ്കാർട്ട് വിൽപന നടത്തുന്നു. ഇതിൻറെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയും വിലവരുന്നു. സാധാരണ 13,999 രൂപ ആരംഭ വിലയ്ക്ക് റീട്ടെയിൽ ചെയ്യുന്ന ഈ ഹാൻഡ്‌സെറ്റിന് 16,999 രൂപ വരെ വില പോകുന്നു. ഫ്ലിപ്പ്കാർട്ട് ഓപ്പോ എ 31 (2020) ആരംഭ വിലയ്ക്ക് 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,990 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ഔദ്യോഗിക വില 11,490 രൂപയാണ്.

ടെക്നോ സ്പാർക്ക് പവർ 2 എയർ
 

ഈ വേളയിൽ 1000 രൂപ വിലക്കിഴിവ് ലഭിക്കുന്ന ഓപ്പോ റെനോ 2 എഫിന് 16,990 രൂപയ്ക്ക് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാം. മോട്ടോ ജിയുടെ യഥാർത്ഥ വിലയായ 11,499 രൂപയിൽ നിന്നും 10,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വിൽപ്പന നടത്തുന്നു. മോട്ടറോള റേസറും (2019) 74,999 രൂപ നിരക്കിൽ ലഭ്യമാണ്. 47,900 രൂപ വിലവരുന്ന ഐഫോൺ എക്സ്ആർ ഫ്ലിപ്കാർട്ട് ഓഫറായ 38,999 രൂപയ്ക്ക് ലഭ്യമാണ്. 39,900 രൂപ വിലവരുന്ന ഐഫോൺ എസ്ഇ (2020) ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് 32,999 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ, 79,999 രൂപ വിലവരുന്ന ഐഫോൺ 11 പ്രോ ആമസോണിലും മറ്റുള്ള ഓൺലൈൻ വില്പനകേന്ദ്രങ്ങളിലും 89,900 രൂപയ്ക്ക് ലഭ്യമാണ്. 8,499 രൂപ വില വരുന്ന ടെക്നോ സ്പാർക്ക് പവർ 2 എയറിന് ഫ്ലിപ്പ്കാർട്ടിൽ 7,999 രൂപയ്ക്ക് ലഭ്യമാണ്. ഓഗസ്റ്റിൽ 6,999 രൂപയ്ക്ക് അവതരിപ്പിച്ച ഐറ്റൽ വിഷൻ 1 ഫ്ലിപ്പ്കാർട്ടിൽ 6,299 രൂപയ്ക്ക് ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ട് സെയിൽ എക്സ്ചേഞ്ച് ഓഫറുകൾ, പ്രീപെയ്ഡ് ഡിസ്കൗണ്ടുകൾ

ഫ്ലിപ്പ്കാർട്ട് സെയിൽ എക്സ്ചേഞ്ച് ഓഫറുകൾ, പ്രീപെയ്ഡ് ഡിസ്കൗണ്ടുകൾ

നൽകുന്ന കിഴിവുകൾക്ക് പുറമേ, ചില സ്മാർട്ട്‌ഫോണുകളിൽ ഫ്ലിപ്പ്കാർട്ട് അധിക എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. അഡിഷണൽ എക്‌സ്ചേഞ്ച് ഡിസ്‌കൗണ്ട് 1,000 രൂപയ്ക്ക് സാംസങ് ഗാലക്‌സി എഫ് 41, ഓപ്പോ റെനോ 2 എഫ്, മോട്ടറോള വൺ ഫ്യൂഷൻ + എന്നിവ ലഭ്യമാണ്. എന്നാൽ, വിവോ വി 20 പ്രോ, വിവോ വൈ 50 തുടങ്ങിയ മോഡലുകൾ 2,500 അഡിഷണൽ എക്‌സ്ചേഞ്ച് ഡിസ്‌കൗണ്ട് വരെ ലിസ്റ്റുചെയ്തിട്ടുണ്ട്. എൽജി വിംഗ്, ഓപ്പോ എ 5 എസ് ഉൾപ്പെടെയുള്ള മോഡലുകളിൽ പ്രീപെയ്ഡ് ഡിസ്‌കൗണ്ടുകളുമുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ ഇഎംഐ ഇടപാടുകൾ വഴിയോ ഉപഭോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്.

Most Read Articles
Best Mobiles in India

English summary
The Year End Sale of Flipkart Mobile provides smartphones such as Poco X3, iPhone XR, iPhone SE (2020), Moto G9, Motorola Razr (2019), and Tecno Spark Power 2 Air, among others, with substantial discounts. Models such as the Samsung Galaxy F41, Mi 10T, and Vivo V20 Pro also have additional exchange discounts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X