ഫ്ലിപ്പ്കാർട്ട് ദസറ സ്‌പെഷ്യൽ സെയിലിൽ സ്മാർട്ഫോണുകൾക്ക് നിരവധി ഓഫറുകൾ
ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഫ്ലിപ്കാർട്ട് ദസറ സ്പെഷ്യൽസ് സെയിൽ പ്രഖ്യാപിച്ചത്. ഈ പുതിയ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കുകയും ഒക്ടോബർ 28 വരെ തുടരുകയും ചെയ്യും. ആമസോൺ തങ്ങളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒരു മാസം മുഴുവൻ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ ഫ്ലിപ്പ്കാർട്ടും ബാക്ക്-ടു-ബാക്ക് സെയിൽ പ്രഖ്യാപിച്ചതിൽ അതിശയിക്കാനില്ല. വിലകുറഞ്ഞ ഇഎംഐ ഓപ്ഷനുകൾ, എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, ഫുൾ മൊബൈൽ പ്രൊട്ടക്ഷൻ എന്നിവയുള്ള സ്മാർട്ട്‌ഫോണുകളിൽ ഫ്ലിപ്പ്കാർട്ട് മികച്ച ഡീലുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ വിൽപ്പനയിൽ ഫ്‌ളിപ്പ്കാർട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്എസ്ബിസി ബാങ്ക് എന്നിവയുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭ്യമാക്കുന്നു. റിയൽമി സി 3, ഐഫോൺ എസ്ഇ (2020), ഐഫോൺ 11 പ്രോ, റെഡ്മി 8 എ ഡ്യുവൽ തുടങ്ങിയ സ്മാർട്ട്ഫോണുകൾ വിലകുറച്ച് പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഐഫോൺ 11 പ്രോയുടെ 64 ജിബി സ്റ്റോറേജ് വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ 79,999 രൂപയ്ക്ക് ദസറ വിൽപ്പനയുടെ ഭാഗമായി വാഗ്ദാനം ചെയ്യുന്നു. ഈ സെയിലിൽ ഐഫോൺ 11 പ്രോയുടെ ഔദ്യോഗിക വിലയായ 1,06,600 രൂപയിൽ നിന്നും 26,601 രൂപ കിഴിവ് നൽകുന്നു. 17,767 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ബേസിക് 64 ജിബി മോഡൽ ഐഫോൺ എസ്ഇ (2020) 34,999 രൂപ വിലക്കിഴിവിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥ വിലയായ 42,500 രൂപയിൽ നിന്നും 7,501 രൂപയാണ് കിഴിവ് നൽകിയിരിക്കുന്നത്.

ഇതിനുപുറമെ, ഫ്ലിപ്പ്കാർട്ട് പ്രതിമാസം 4,334 രൂപ ഇഎംഐ കിഴിവ് ഈ സ്മാർട്ട്ഫോണിൽ വാഗ്ദാനം ചെയ്യുന്നു. ഐഫോൺ എസ്ഇ 2020 128 ജിബി ഫ്ലിപ്കാർട്ടിൽ 39,999 രൂപയ്ക്ക് പട്ടികപ്പെടുത്തിയിരിക്കുന്നു. ആപ്പിളിന് പുറമെ, മറ്റുള്ള സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിൽ വരുന്ന റിയൽമി സി 3 ഫ്ലിപ്കാർട്ടിൽ 1,000 രൂപ കിഴിവിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ 3 ജിബി + 32 ജിബി മോഡലിന് 7,999 രൂപയും, 4 ജിബി + 64 ജിബി മോഡലിന് 8,999 രൂപയുമാണ് വില വരുന്നത്. ഇത് വോൾകാനോ ഗ്രേ, ഫ്രോസൺ ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

പോക്കോ എം 2വിന് ദസറ സ്‌പെഷൽ വിൽപ്പനയ്ക്കിടെ ഫ്ലിപ്പ്കാർട്ടിൽ 1,000 രൂപ വിലക്കുറവ് ലഭിക്കുന്നു. 6 ജിബി റാം + 128 ജിബി മോഡലിൻറെ യഥാർത്ഥ വിലയായ 12,499 രൂപയിൽ നിന്നും 11,499 രൂപയ്ക്കാണ് ഫ്ലിപ്കർട്ടിൽ ഈ ഫോൺ പട്ടികപ്പെടുത്തിയിരിക്കുന്നത്. 6 ജിബി + 64 ജിബി മോഡലിന് 500 രൂപ കിഴിവിൽ 10,499 രൂപയ്ക്ക് പട്ടികപ്പെടുത്തിയിരിക്കുന്നു. ഉപയോക്താവിന് പ്രീപെയ്ഡ് പർച്ചെയ്‌സ് ചെയ്യുമ്പോൾ 1,000 രൂപ കിഴിവ് ലഭിക്കുന്നു. ഈ ഉപയോക്താക്കൾക്ക് ബേസിക് മോഡൽ 9,999 രൂപയ്ക്ക് ലഭിക്കുന്നു.

റിയൽമി നർസോ 20 പ്രോ പ്രീപെയ്ഡ് അല്ലെങ്കിൽ എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾക്ക് 1,000 രൂപ കിഴിവ് ലഭിക്കുന്നു. ഈ സ്മാർട്ഫോൺ 6 ജിബി + 64 ജിബി മോഡലിന് 13,999 രൂപയും, 8 ജിബി + 128 ജിബി മോഡലിന് 15,999 രൂപയുമാണ് വില വരുന്നത്. ഫ്ലിപ്കാർട്ടിൽ റെഡ്മി 8 എ ഡ്യുവൽ 2 ജിബി + 32 ജിബി മോഡലിന് 6,999 രൂപയിൽ നിന്നും 500 രൂപ കിഴിവ് ലഭിക്കുന്നു. അല്ലാത്തപക്ഷം ഇന്ത്യയിൽ 7,499 രൂപയാണ് വില വരുന്നത്.

നിങ്ങൾ ഒരു പ്രീമിയം മോഡലാണ് നോക്കുന്നതെങ്കിൽ, സാംസങ് ഗാലക്സി എസ് 20 + 8 ജിബി + 128 ജിബി ഓപ്ഷൻ 49,999 രൂപയ്ക്ക് ലിസ്റ്റുചെയ്തിട്ടുണ്ട്. പ്രതിമാസം നോ-കോസ്റ്റ് ഇഎംഐ 5,556 രൂപ വരുന്നു. അതുപോലെ, സാംസങ് ഗാലക്സി നോട്ട് 10+ രൂപയ്ക്ക് ലിസ്റ്റുചെയ്തിട്ടുണ്ട്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപ വില വരുന്നു. പ്രതിമാസം നോ-കോസ്റ്റ് ഇഎംഐ 6,667 രൂപ വരുന്നു.


Click it and Unblock the Notifications








