ഐഫോണ്‍ 6 (16ജിബി), 15,000 രൂപ ഡിസ്‌ക്കൗണ്ട്!

Written By:

ഐഫോണ്‍ 6 വമ്പര്‍ ഓഫറുമായി എത്തിയിരിക്കുകയാണ്. ഫാദേഴ്‌സ് ഡേയിലാണ് ഐഫോണ്‍ 6 (16ജിബി) ഓഫര്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഈ ഫാദേഴ്‌സ് ഡേയില്‍ നല്ലൊരു സമ്മാനം തന്നെ നിങ്ങളുടെ പിതാവിനു നല്‍കാം.

ജൂണ്‍ 10 മുതലാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 6 (16ജിബി) 21,999 രൂപയ്ക്കു നല്‍കുന്നത്. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 36,990 രൂപയാണ്. അതായത് 40% ഡിസ്‌ക്കൗണ്ടാണ് ഐഫോണ്‍ 6 (16ജിബി)ന് ലഭിക്കുന്നത്.

ഐഫോണ്‍ 6 (16ജിബി), 15,000 രൂപ ഡിസ്‌ക്കൗണ്ട്!

എന്നാല്‍ ഇതു കൂടാതെ എക്‌ച്ചേഞ്ച് ഓഫറില്‍ 15,000 രൂപ വരെ ലഭിക്കുന്നു. സ്‌പെസഫിക്കേഷനിലും പ്രകടനത്തിന്റേയും കാര്യത്തില്‍ ഐഫോണ്‍ 6 മുന്നിലാണ്. ഐഫോണ്‍ 6ന് 4.7ഇഞ്ച് എല്‍സിഡി ഐപിഎസ് റെറ്റിന ഡിസ്‌പ്ലേ, എം8 മോഷന്‍ കോ-പ്രോസസര്‍ ആപ്പിള്‍സ് എ8 ചിപ്പ്, 8എംബി റിയര്‍ ക്യാമറ, 1.2എംബി മുന്‍ ക്യാമറ എന്നിവയാണ്.

16ജിബി ഇന്റേര്‍ണല്‍ സ്‌പേസ് ആണ് ഐഫോണ്‍ 6ന്. സോഫ്റ്റ്‌വയറിന്റെ കാര്യത്തില്‍ എത്തുമ്പോള്‍ ഐഒഎസ് 11 പിന്തുണയ്ക്കുന്നു, ഇത് ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ഐഫോണ്‍ 6, 32ജിബി വേരിയന്റിന് 25,999 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടില്‍. ഐഫോണ്‍ 6, 16ജിബി വേരിയന്റിനേക്കാള്‍ 4000 രൂപ മാത്രമാണ് ഐഫോണ്‍ 6, 32ജിബി വേരിയന്റിന്.

ഐഫോണ്‍ 6 (16ജിബി), 15,000 രൂപ ഡിസ്‌ക്കൗണ്ട്!

ഐഫോണ്‍ SEയും 21,999 രൂപയാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ഈ ഫോണിന്റെ ഡിസ്‌പ്ലേ ചെറുതാണ്, അതായത് 4 ഇഞ്ച്. ഐഫോണ്‍ SE എത്തിയിരിക്കുന്നത് പുതിയ A9 പ്രോസസര്‍ ഉള്‍പ്പെടുത്തിയാണ്, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംബി പിന്‍ ക്യാമറ, 1.2എംബി മുന്‍ ക്യാമറയുമാണ് ഇതില്‍.

ആപ്പിള്‍ ഐഫോണ്‍ 7നും വലിയൊരു ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണിന് 45,999 രൂപയാണ് നല്‍കിയിരിക്കുന്നത്. ഈ ആഴ്ച നിങ്ങള്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. ഒരു കാര്യ അറിഞ്ഞിരിക്കേണ്ടത് വലിയ ഡിസ്‌പ്ലേയേക്കാള്‍ നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത് അതിലെ സ്‌റ്റോറേജിനാണ്.

English summary
Flipkart’s Father’s Day sale has begun, and the Apple iPhone 6 with 16GB storage is getting a massive 40 per cent discount on the e-commerce website.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot