'ഫ്‌ളിപ്കാര്‍ട്ട് ഫെസ്റ്റീവ് ധമക': ആക്‌സറീസുകള്‍ക്ക് 80% വരെ കിഴിവ്...!

|

ഇപ്പോള്‍ നടന്ന ഫ്‌ളിപ്കാര്‍ട്ട് സെയില്‍ നിങ്ങള്‍ നഷ്ടപ്പെടുത്തി എങ്കില്‍ വീണ്ടും മറ്റൊരു അവസരം കമ്പനി ഒരുക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ സെയില്‍ അവസാനിച്ചതിനു ശേഷം ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം 'ഫെസ്റ്റീവ് ധമക ഡെയിസ്' എന്ന പേരിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

 

ഒക്ടോബര്‍ 24 മുതല്‍ 27 വരെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന വില്‍പനയാണ് ഇത്. ഓഫര്‍ ഡീലുകള്‍, ഡിസ്‌ക്കൗണ്ടുകള്‍, എളുപ്പത്തില്‍ പണം അടയ്ക്കാന്‍ സാധിക്കുന്ന ഡിസ്‌ക്കൗണ്ട് ഓപ്ഷനുകള്‍ എന്നിവയെല്ലാം ഫ്‌ളിപ്കാര്‍ട്ട് ഇതിലും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 24ന്

ഒക്ടോബര്‍ 24ന്

ഒക്ടോബര്‍ 24ന് അര്‍ത്ഥ രാത്രിയാണ് വില്‍പന ആരംഭിക്കുന്നത്. ഇതില്‍ 'rush hours' എന്ന പേരില്‍ നടക്കുന്ന സമയം, അതായത് വില്‍പന തുടങ്ങി ആദ്യത്തെ രണ്ടു മണിക്കൂര്‍ (അതായത് 2am വരെ) കൂടുതല്‍ ഡിസ്‌ക്കൗണ്ടുകള്‍ ലഭിക്കും. 'ധമക ഡീലുകളില്‍' ഓരോ എട്ടു മണിക്കൂറുകളിലും മൊബൈലുകള്‍, ലാപ്‌ടോപ്പുകള്‍, ഫാഷന്‍ എന്നിവയ്ക്ക് പുതിയ ഓഫറുകളാണ് നല്‍കുന്നത്. ചില മണിക്കൂറുകളില്‍ തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് 10% അധിക ഓഫറും നല്‍കുന്നു.

നോ-കോസ്റ്റ് ഇഎംഐയും മറ്റു ആനുകൂല്യങ്ങളും

നോ-കോസ്റ്റ് ഇഎംഐയും മറ്റു ആനുകൂല്യങ്ങളും

വില്‍പനയുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് നോ-കോസ്റ്റ് ഇഎംഐയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡ് ഓപ്ഷനില്‍ മറ്റു സിറ്റാന്‍ഡേര്‍ഡ് EMIയും ഉണ്ട്. ബജാജ് കാര്‍ഡ് ഉടമകള്‍ക്കും നോ-കോസ്റ്റ് ഇഎംഐയും ഉണ്ട്. ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക സെയില്‍ ഓഫറും ഒരുക്കിയിട്ടുണ്ട്. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും പ്രത്യേക ഓഫറുകള്‍ ഉണ്ടെന്നും പറയുന്നു. ഡിജിറ്റല്‍ വാലറ്റ് ഫോണ്‍പീയിലൂടെ പേയ്‌മെന്റ് നടത്തിയാല്‍ ക്യാഷ്ബാക്ക് ഓഫറും നല്‍കും.

മൊബൈല്‍, ടിവി മറ്റു ആക്‌സറീസുകള്‍
 

മൊബൈല്‍, ടിവി മറ്റു ആക്‌സറീസുകള്‍

സ്മാര്‍ട്ട്‌ഫോണുകളുടെ വിശാലമായ തിരഞ്ഞെടുപ്പിനായി വന്‍തോതില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിസ്‌ക്കൗണ്ട് കമ്പനി നല്‍കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1, അസ്യൂസ് സെന്‍ഫോണ്‍ ലൈറ്റ് L1 എന്നിവയും ആദ്യമായി വില്‍പനയില്‍ എത്തുന്നു. ഈ ഫോണുകളുടെ വില യഥാക്രമം 7,499 രൂപയും 6,999 രൂപയുമാണ്. ടിവികള്‍ക്കും മറ്റു വീട്ടുപകരണങ്ങള്‍ക്കും 70% ശതമാനം ഓഫറുകള്‍ വരെ നല്‍കുന്നു. 500 ബ്രാന്‍ഡുകളില്‍ 38,000 ഉത്പന്നങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ലാപ്‌ടോപ്പുകള്‍, സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍ എന്നിവയ്ക്ക് 80% വരെ ഡിസ്‌ക്കൗണ്ടും ലഭിക്കും.

<strong>ഇന്ത്യ മൊത്തം കാത്തിരിക്കുന്ന ഷവോമിയുടെ ബ്രഹ്മാണ്ഡ ഓഫർ ഫെസ്റ്റിവൽ നാളെ മുതൽ..!!</strong>ഇന്ത്യ മൊത്തം കാത്തിരിക്കുന്ന ഷവോമിയുടെ ബ്രഹ്മാണ്ഡ ഓഫർ ഫെസ്റ്റിവൽ നാളെ മുതൽ..!!

Best Mobiles in India

Read more about:
English summary
Flipkart Festive Dhamaka Days announced, 80% discount for electronic products

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X