ഈ മത്സരത്തിൽ ആര് ജയിച്ചാലും ലാഭമാണ്! ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ Vs ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിൽ
ആമസോണിൻ്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന് എതിരാളിയായ ഫ്ലിപ്പ്കാർട്ടിന്റെ ഫ്ലാഗ്ഷിപ്പ് സെയിലും ഒരേ തട്ടിൽ നിൽക്കുന്ന ഷോപ്പിംഗ് അനുഭവമാണ് ഷോപ്പർമാർക്ക് നൽകുന്നത്. ഓഗസ്റ്റ് 6ന് ആരംഭിച്ച ഈ ഇവൻ്റ് ഓഗസ്റ്റ് 15 വരെ തുടരും. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് ഈ രണ്ട് സെയിലുകളും നടക്കുന്നത്. ആപ്പിൾ (Apple), ഗൂഗിൾ (Google), സാംസങ് (Samsung), നതിംഗ് (Nothing), മോട്ടറോള (Motorola) തുടങ്ങിയ ബ്രാൻഡുകളുടെ വിശാലമായ ശ്രേണിയിലുള്ള സ്‌മാർട്ട്‌ഫോണുകളിൽ ഷോപ്പർമാർക്ക് കാര്യമായ കിഴിവുകൾ ഈ സെയിൽ സമയത്ത് കണ്ടെത്താനാകും. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന്റെയും ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിന്റെയും ഡീലുകൾ നോക്കാം.
ഫ്ലിപ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിലിൽ ഉള്ള ചില മികച്ച ഡീലുകൾ: ആപ്പിൾ ഐഫോൺ 14 പ്ലസ് (Apple iPhone 14 Plus) 53,999 രൂപയ്ക്ക്, ഗൂഗിൾ പിക്സൽ 7 (Google Pixel 7) 32,999 രൂപയ്ക്ക്, സാംസങ് ഗാലക്‌സി എസ്23 എഫ്ഇ (Samsung Galaxy S23 FE) 38,999 രൂപയ്ക്ക് ലഭ്യമാകും.

മോട്ടോ എഡ്ജ് 50 ഫ്യൂഷൻ (Moto Edge 50 Fusion) 21,999 രൂപയ്ക്കും, ഗൂഗിൾ പിക്സൽ 7 പ്രോ (Google Pixel 7 Pro) 42,999 രൂപയ്ക്കും (ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില), പോക്കോ എഫ് 6 (Poco F6) 25,999 രൂപയ്ക്കും ലഭ്യമാകും.
ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് (Oppo Find N3 Flip) 53,499 രൂപ (ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില), സിഎംഎഫ് (CMF) ഫോൺ ₹14,999 രൂപ, റിയൽമി 12 പ്രോ പ്ലസ് (Realme 12 Pro Plus) 31,249 രൂപ, റെഡ്മി 13സി (Redmi 13C) 10,499 രൂപ എന്നിങ്ങനെ ആണ് മറ്റ് സ്മാർട്ട്ഫോൺ ഡീലുകൾ.
ആമസോണിൻ്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാകുന്ന വിവിധ ജനപ്രിയ സ്മാർട്ട്‌ഫോൺ മോഡലുകളിൽ ഉള്ള ഡീലുകൾ: ഐക്യൂ Z9 ലൈറ്റ് 5ജി (iQOO Z9 Lite 5G) 9,999 രൂപയിൽ ആണ് വിൽക്കുന്നത്. യഥാർത്ഥത്തിൽ 14,499 രൂപയാണ് ഈ ഫോണിന്റെ വില.
ഐഫോൺ 13 (iPhone 13) 47,999 രൂപ (യഥാർത്ഥത്തിൽ 59,500 രൂപ), വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് (OnePlus Nord CE 4 Lite) 16,999 രൂ (യഥാർത്ഥത്തിൽ 20,999 രൂപ), പുതിയ റിയൽമി നർസോ എൻ61 (Realme Narzo N61) 6,999 രൂപ (യഥാർത്ഥത്തിൽ 8,999 രൂപ) എന്നിങ്ങനെ ആണ് മറ്റ് സ്മാർട്ട്ഫോൺ ഓഫറുകൾ.
കൂടാതെ, സാംസങ് ഗാലക്‌സി എഫ്ഇ 5ജി (Samsung Galaxy FE 5G) 24,999 രൂപ (യഥാർത്ഥത്തിൽ 74,999 രൂപ), വൺപ്ലസ് നോർഡ് 4 5ജി (OnePlus Nord 4 5G) 27,999 രൂപ (യഥാർത്ഥത്തിൽ 29,999 രൂപ), ഏറ്റവും പുതിയ HMD ക്രെസ്റ്റ് 12,999 രൂപ (യഥാർത്ഥത്തിൽ 18,999 രൂപ), ഹോണർ 200 29,999 രൂപ (യഥാർത്ഥത്തിൽ 39,999 രൂപ) എന്നിങ്ങനെ ഓഫറുകൾ നീളുന്നു.
ലാവാ ബ്ലെയ്‌സ് എക്സ് 5ജി (Lava Blaze X 5G) 13,249 രൂപ (യഥാർത്ഥത്തിൽ 16,999 രൂപ), റെഡ്മി 13 5ജി (Redmi 13 5G) 12,999 രൂപ (യഥാർത്ഥത്തിൽ 17,999 രൂപ), വൺപ്ലസ് 12ആർ (OnePlus 12R) 39,999 രൂപ (യഥാർത്ഥത്തിൽ 42,999 രൂപ)എന്നിങ്ങനെ ഓഫറുകൾ ഉണ്ടെങ്കിലും ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.
റിയൽമി ജിടി 6ടി 5ജി (Realme GT 6T 5G) 25,999 രൂപ (യഥാർത്ഥത്തിൽ 33,999 രൂപ), ഐക്യൂ Z9 5ജി (iQOO Z9 5G) 16,999 രൂപ (യഥാർത്ഥത്തിൽ 24,999 രൂപ) ഡീലുകളും ഈ ആമസോൺ സെയിലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
വൺപ്ലസ് നോർഡ് സിഇ 4 (Oneplus Nord CE 4) 21,999 രൂപ (യഥാർത്ഥത്തിൽ 24,999 രൂപ), റിയൽമി നർസോ 70 പ്രോ (Realme Narzo 70 Pro) 16,249 രൂപ (യഥാർത്ഥത്തിൽ 26,999 രൂപ) എന്നിങ്ങനെ സ്മാർട്ട്ഫോൺ ഡീലുകളാൽ നിറഞ്ഞിരിക്കുകയാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ.
ഫ്ലിപ്പ്ക്കാർട്ടും ആമസോണും തങ്ങളുടെ സെയിലിനിടെ നിരവധി സ്മാർട്ട്ഫോണുകൾക്ക് ഗണ്യമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കടുത്ത മത്സരം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരു വലിയ ലാഭം നൽകുന്നു.സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ അവർക്ക് ആവശ്യമുള്ള സ്മാർട്ട്‌ഫോണുകൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ ഈ സെയിൽ അനുവദിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications