ഫ്ലിപ്കാർട്ടിനെതിരെ വഞ്ചന കുറ്റവുമായി ഉപഭോക്താവ്

  |

  ഫ്ളിപ്കാർട്ട് സ്ഥാപകനായ സച്ചിൻ ബൻസലും സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തിക്കുമെതിരെ ഉപയോക്താവ് പോലീസിൽ പരാതി നൽകി. പോലീസ് ഈ പരാതിയെ തുടർന്ന് കേസെടുത്തു.

  ഫ്ലിപ്കാർട്ടിനെതിരെ വഞ്ചന കുറ്റവുമായി ഉപഭോക്താവ്

   

  വഞ്ചനകുറ്റം ആരോപിച്ചാണ് എഫ്‌.ഐ.ആർ എഴുതിയിരിക്കുന്നത്. ഫ്‌ളിപ്പ്കാർട്ട് വഴി ഓർഡർ ചെയ്‌ത ലാപ്‌ടോപ്പിന് പറഞ്ഞിരിക്കുന്ന സവിശേഷതകളില്ല മാത്രവുമല്ല പറഞ്ഞിരിക്കുന്ന സജ്ജീകരണങ്ങൾ ഒന്നും തന്നെ ഇല്ല, ഖാസീബാദ് അഭിഭാഷകനായ നൗഷാദ് ചൗധരി പറഞ്ഞു.

  ഇവയാണ് 2019ല്‍ എത്തുന്ന മോട്ടോറോള ഫോണുകള്‍..!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഫ്ളിപ്കാർട്ട് സ്ഥാപകർ

  ചൗധരി പറഞ്ഞതനുസരിച്ച്, കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുതിയ സവിശേഷതകളുള്ള ലാപ്ടോപ്പ് ലഭിച്ചത്. ഓഫറിൽ പറഞ്ഞിരിക്കുന്നത്, ഇന്റൽ പ്രോസസ്സർ ലഭ്യമായിട്ടുള്ള ലാപ്‌ടോപ്പിന് വേണ്ടിയായിരുന്നു ചൗധരി ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്‌തത്‌. പക്ഷെ, ലഭിച്ചത് എ.എം.ഡി പ്രോസസ്സർ അടങ്ങിയ ലാപ്ടോപ്പ് ആയിരുന്നു.

  ഫ്ലിപ്കാർട്ടിനെതിരെ എഫ്.ഐ.ആർ

  ഓർഡർ ചെയ്‌ത സാധനമല്ല മറിച്ച് വേറെയാണ് ലഭിച്ചതെന്ന പരാതി കസ്‌റ്റമേർ കെയറിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ഓർഡർ ചെയ്‌ത ഉത്പന്നം മാറ്റി തരാമെന്ന് പറഞ്ഞെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഫ്ളിപ്കാർട്ട് കസ്റ്റമർ കെയർ പിന്നിട് പരാതി പിൻവലിക്കുകയും കൊടുത്ത പരാതി സംശയാസ്‌പദമാണെന്നും പറഞ്ഞു. അതിനുശേഷമാണ് ചൗധരി ഫ്‌ളിപ്കാർട്ടിന് ലീഗൽ നോട്ടീസ് അയച്ചത്.

  ഫ്‌ളിപ്പ്കാർട്ട് ലാപ്ടോപ്പ്

  തുടർന്ന് മറുപടികളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ചൗധരി കോടതിയെ സമീപിക്കുകയും ഫ്ലിപ്കാർട്ടിനെതിരെ എഫ്.ഐ.ആർ രജിസ്‌ട്രേഷൻ ചെയ്യാനുള്ള അനുമതി നേടുകയും ചെയ്‌തു. ഫ്ളിപ്കാർട്ട് ഇക്കാര്യം പരിശോധിച്ച് ഉപയോക്താക്കൾക്ക് ആവശ്യകാര്യങ്ങൾ ലഭ്യമാക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇത് ആദ്യമായല്ല ഫ്ലിപ്കാർട്ടിന്റെ പേരിൽ പരാതികൾ വരുന്നത്. 2015-ൽ വ്യാജ ജെ.ബി.എൽ വയർലസ് ബ്ലൂടൂത്ത് സ്‌പീക്കർ ലഭിച്ചതിനെ തുടർന്ന് ഉപയോക്താവ് പരാതി നൽകിയിരുന്നു.

  ജെ.ബി.എൽ വയർലസ് ബ്ലൂടൂത്ത് സ്‌പീക്കർ

  ജൂൺ 2016-ൽ മുംബൈയിലെ മലബാർ ഹിൽ പോലീസിന് ഫ്ലിപ്കാർട്ടിനെതിരായി ഒരു പരാതി ലഭിച്ചിരുന്നു. 'സാംസങ് ഗ്യാലക്സി നോട്ട് 4' ഓർഡർ ചെയ്‌ത ഉപയോക്താവിന് ലഭിച്ചത് ഒരു ബാർ സോപ്പ് ആയിരുന്നു. തുടർന്നാണ് പരാതി പോലീസിൽ എത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ഫ്ലിപ്കാർട്ടിന്റെ അസ്വാഭാവികതയെ തുടർന്ന് ഒരു ഉപയോക്താവ് കോടതിയിൽ പരാതി നൽകിയിരുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Complainant also claimed to have communicated about receiving different product to the company’s customer care, which initially agreed to replace the product but did not translate it into action. Flipkart customer care closed his complaint saying there was a discrepancy in the claim.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more