ആമസോൺ പ്രൈം ഡേയെ പൊട്ടിക്കാൻ ഫ്ലിപ്പ്കാർട്ടിന്റെ ഗോട്ട് സെയിൽ: ഓഫറുകളുമായി കളം നിറഞ്ഞ് നത്തിങ്
ആമസോണിൽ പ്രൈം ഡേ സെയിൽ ജൂലൈ 12 മുതൽ 14 വരെ നടക്കുകയാണ്. സ്മാർട്ട്ഫോണുകളും മറ്റ് ഡിവൈസുകളും പ്രോഡക്ടുകളുമൊക്കെ വൻ വിലക്കുറവിൽ വാങ്ങാൻ പ്രൈം അംഗങ്ങൾക്ക് ഈ ഓഫർ സെയിൽ അവസരം ഒരുക്കുന്നു. അതിനാൽ സ്മാർട്ട്ഫോൺ കച്ചവടം ആമസോണിൽ ജൂലൈ 12 മുതൽ പൊടിപൊടിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഈ സമയത്ത് തന്നെ ആമസോണിന്റെ പ്രധാന എതിരാളിയായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ഗോട്ട് സെയിൽ (Flipkart GOAT Sale 2025) പ്രഖ്യാപിച്ച് ആമസോണിന് വെല്ലുവിളി ഉയർത്തി രംഗത്തെത്തിയിരിക്കുന്നു. സ്മാർട്ട്ഫോണുകൾക്കും മറ്റും വൻ ഡിസ്കൗണ്ട് ഈ ഗോട്ട് സെയിൽ വാഗ്ദാനം ചെയ്യുന്നു.
ആമസോണിനെക്കാൾ നീണ്ടുനിൽക്കുന്നതാണ് ഫ്ലിപ്പ്കാർട്ടിന്റെ ഗോട്ട് സെയിൽ. അതായത് ജൂലൈ 12 മുതൽ 17 വരെയാണ് ഗോട്ട് സെയിൽ നിശ്ചയിച്ചിരിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ മികച്ച ഡിസ്കൗണ്ട് വിലയിൽ ഈ ഓഫർ സെയിലിൽ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നുണ്ട്. ഈ ഓഫർ സെയിലിൽ തങ്ങളുടെ സിഎംഎഫ്, നത്തിങ് ഫോണുകൾക്കും ഡിവൈസുകൾക്കും മികച്ച ഡിസ്കൗണ്ടുമായി നത്തിങ് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

നത്തിങ് അടുത്തിടെ പുറത്തിറക്കിയ പ്രീമിയം സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ 3 (Nothing Phone 3). ഇതിന്റെ വിൽപ്പന ജൂലൈ 15 മുതൽ ആണ് ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിന്റെ ഭാഗമായി ലോഞ്ച് ഓഫറുകൾ സഹിതം ഈ നത്തിങ് ഫോൺ വാങ്ങാനാകും.
ഇന്ത്യയിൽ നത്തിങ് ഫോൺ 3യുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 16GB + 512GB വേരിയന്റിന് 89,999 രൂപയുമാണ് വില. ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 62,999 രൂപ, 72,999 രൂപ വിലകളിൽ ഇത് വാങ്ങാനാകും. ഇത് കൂടാതെ നത്തിങ്ങിന്റെയും സിഎംഎഫിന്റെയും മറ്റ് സ്മാർട്ട്ഫോൺ മോഡലുകൾക്കും ഡിവൈസുകൾക്കും ഗോട്ട് സെയിലിൽ ഓഫറുകളുണ്ട്. അവ പരിചയപ്പെടാം.

ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന നത്തിങ്/സിഎംഎഫ് ഡിവൈസുകൾ: നത്തിങ് ഫോൺ 3എ പ്രോ - 26,999 രൂപ, നത്തിങ് ഫോൺ 3എ - 21,999 രൂപ (ബാങ്ക് + എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉൾപ്പെടെ). CMF ഫോൺ 2 പ്രോ- 16,999 രൂപ.
നത്തിങ് ഓഡിയോ ഡിവൈസുകൾ: നത്തിങ് ഇയർ എ - 5,999 രൂപ, നത്തിങ് ഇയർ ബ്ലാക്ക്- 8,999 രൂപ, നത്തിങ് ഇയർ സ്റ്റിക്ക്- 2,999 രൂപ. CMF ഓഡിയോ ഡിവൈസുകൾ: CMF ബഡ്‌സ് പ്രോ- 2,499 രൂപ, CMF ബഡ്‌സ് 2A (ഡാർക്ക് ഗ്രേ)- 1,999 രൂപ, CMF ബഡ്‌സ്- 2,299 രൂപ, CMF നെക്ക്‌ബാൻഡ് പ്രോ- 1,899 രൂപ, CMF ബഡ്‌സ് പ്രോ 2- 3,499 രൂപ.
CMF വെയറബിൾസ്: CMF വാച്ച് പ്രോ - 2,499 രൂപ, CMF വാച്ച് പ്രോ 2 - 4,199 രൂപ. നത്തിങ് ചാർജിങ് ആൻഡ് ആക്‌സസറീസ്: നത്തിങ് പവർ 65W - 2,499 രൂപ, നത്തിങ് പവർ 33W - 999 രൂപ.

നത്തിങ് പവർ 45W - 2,299 രൂപ, നത്തിങ് പവർ 100W - 2,999 രൂപ, നത്തിങ് പവർ 140W - 3,999 രൂപ, നത്തിങ് കേബിൾ (1 m) - 1 രൂപ 599, നത്തിങ് കേബിൾ (1.8m) - 799 രൂപ.
ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിൽ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് 2025 ജൂലൈ 11 മുതൽ തന്നെ ലഭ്യമാകും. മറ്റുള്ളവർക്ക് ജൂലൈ 12 മുതൽ ഓഫറുകളിലേക്ക് ആക്സസ് ലഭിക്കും. ജൂലൈ 17 വരെയാണ് ഓഫറുകൾ ലഭ്യമാകുക. ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഓഫറുകൾ എന്നിവ വഴി കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൻ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ സഹായിക്കും.


Click it and Unblock the Notifications








