ഇനി ഫ്ലിപ്പ്കാർട്ടിൽ റീഫർബിഷ്ഡ് ഉല്പന്നങ്ങൾ വാങ്ങാം! പുതിയ സേവനം എത്തുന്നു!

By GizBot Bureau
|

ഓൺലൈൻ റീട്ടെയിൽ കമ്പനിയായ ഫ്ളിപ്കാർട്ട് റീഫർബിഷ്ഡ് ഉല്പന്നങ്ങൾക്കായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, ഇലക്ട്രോണിക് ആക്സസറികൾ തുടങ്ങിയവയാണ് ആദ്യം ലഭ്യമാക്കുക. സർട്ടിഫിക്കേഷന്റെ നിലവാരത്തെ അടിസ്ഥാനമാക്കി യഥാർത്ഥ ഉൽപ്പന്നത്തിന്റെ വില 50% മുതൽ 80% വരെയായി ലഭ്യമാകും. 2GUD എന്നാണ് ഈ പുതിയ പ്ലാറ്ഫോമിന് പേര് നൽകിയിരിക്കുന്നത്.

ഇനി ഫ്ലിപ്പ്കാർട്ടിൽ റീഫർബിഷ്ഡ് ഉല്പന്നങ്ങൾ വാങ്ങാം! പുതിയ സേവനം എത്തു

നിലവിൽ ഈ സൗകര്യം നൽകുന്ന ഈബെയ്‌ ആമസോൺ പോലുള്ള വെബ്‌സൈറ്റുകൾക്ക് ഒരു ഒത്ത എതിരാളിയായിട്ടാകും വാൾമാർട്ട് അധീനതയിലുള്ള ഫ്ലിപ്കാർട്ട് ഇന്ത്യയിൽ ഈ സേവനങ്ങൾ കൊണ്ടുവരിക. റീഫർബിഷ്ഡ് ഉല്പന്നങ്ങൾക്കായി ഇപ്പോൾ നല്ല രീതിയിൽ ആളുകൾ വെബ്സൈറ്റുകളിൽ കയറിയിറങ്ങുന്നതും മടികൂടാതെ ഇത്തരം ഉൽപ്പന്നങ്ങൾ ആളുകൾ വാങ്ങുന്നതും ഈ രംഗത്തെ സാധ്യതകൾ കൂട്ടുന്നുണ്ട്.

അത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഫ്ലിപ്കാർട്ടിന്റെ ഈ മുന്നേറ്റം എന്ന് നമുക്ക് അനുമാനിക്കാം. ഇബെയിൽ നിന്നുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി പുനർനിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഒരു പ്ലാറ്റ്ഫോം ഫ്ളിപ്പ്കാർട്ട് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫ്ളിപ്കാർട്ടിന്റെ പദ്ധതി കഴിഞ്ഞ മാസമാണ് ET റിപ്പോർട്ട് ചെയ്തിരുന്നത്. 2017 ൽ ഫ്ളിപ്കാർട്ട് 1.4 ബില്ല്യൺ ഡോളർ മൈക്രോസോഫ്റ്റ്, ടെൻസെന്റ്, ഇബേ എന്നിവയുടെ പങ്കാളിത്തത്തോട് കൂടി സമാഹരിച്ചിട്ടുണ്ട്. അതുകൂടാതെ ഈബേ 500 മില്യൺ ഡോളർ ഫ്ലിപ്പ്കാർട്ടിൽ നിക്ഷേപിക്കുകയും തങ്ങളുടെ വിൽപന ഇതുവഴിയാക്കിയതിലൂടെ മെച്ചമുണ്ടാക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും അതിനുശേഷം ഇതുമായി ബന്ധപ്പെട്ട മറയു പ്രവർത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ മെയ് മാസത്തിൽ ഫ്ലിപ്കാർട്ട് സ്വന്തമാക്കാൻ ഉദ്ദേശിച്ചതായി വാൾമാർട്ട് അറിയിച്ചപ്പോൾ ഫ്ലിപ്കാർട്ടിനൊപ്പം ഉള്ള തങ്ങളുടെ പങ്കാളിത്തം ഈബെയ്‌ അവസാനിപ്പിക്കാനും ഇബേ ഇന്ത്യ വീണ്ടും പുനഃസ്ഥാപിക്കാനും കമ്പനി തീരുമാനിക്കുകയായിരുന്നു.

ഇബേ ടീമിലെ പല അംഗങ്ങളും ഫ്ളിപ്കാർട്ടിന്റെ 2GUD ടീമിനൊപ്പം ചേർന്നിട്ടുണ്ട്. 2GUDൽ ഓർഡർ ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങൾ ഫ്ളിപ്പ്കാർട്ട് കമ്പനിയുടെ F1 ഇൻഫോ സൊല്യൂഷൻസ് അല്ലെങ്കിൽ മറ്റ് തേർഡ് പാർട്ടി സേവനങ്ങൾ ഉപയോഗിച്ച് വിൽക്കുന്നവർ പുതുക്കിയിരിക്കുന്നതാകും. ഒപ്പം കമ്പനി 3 മുതൽ 12 മാസം വർഡ വാറന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സൗകര്യം നിലവിലെ പ്ലാറ്റ്ഫോം മൊബൈൽ മാത്രം ആണെങ്കിലും ഉടൻ ഡെസ്ക്ടോപ്പ്, മൊബൈൽ അപ്ലിക്കേഷൻ എന്നിവ കൂടെ ലഭ്യമാകും.

അമേരിക്കയോടുള്ള പ്രധിഷേധം; ഐഫോണുകൾ കുത്തിപ്പൊട്ടിച്ചും വെടിവെച്ചും തുർക്കിഷ് ജനത!അമേരിക്കയോടുള്ള പ്രധിഷേധം; ഐഫോണുകൾ കുത്തിപ്പൊട്ടിച്ചും വെടിവെച്ചും തുർക്കിഷ് ജനത!

Best Mobiles in India

Read more about:
English summary
Flipkart Launches Platform for Refurbished Products.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X