Home
News

ഫ്ളിപ്പ്കാർട്ടിൻറെ മൊബൈൽ ബൊണാൻസ സെയിൽ ഇന്ന് മുതൽ: സ്മാർട്ട്ഫോണുകൾ അതിശയികരിപ്പിക്കുന്ന വിലകളിൽ

വീണ്ടും പുതിയ ഓഫറുമായി ഓൺലൈൻ വിപണനകേന്ദ്രമായ ഫ്‌ളിപ്പ്കാർട്ട്. മുൻപ് അവതരിപ്പിച്ചിരുന്ന ഓഫർ വില്പനകളെ പോലെ തന്നെയാണ് ഫ്‌ളിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ ഇന്ന് മുതൽ ആരംഭിക്കുകയാണ്. അനവധി ആനുകൂല്യങ്ങളും, വിലക്കിഴിവുകളും, എക്സ്‌ചേഞ്ച് ഓഫറുകളുമുൾപ്പടെ ഉപഭോക്താക്കൾക്ക് വലിയ ഓഫറുകളുമായാണ് മൊബൈൽ ബൊണാൻസ സെയിൽ ഇപ്പോൾ നടക്കുന്നത്.

ഫ്ളിപ്പ്കാർട്ടിൻറെ മൊബൈൽ ബൊണാൻസ സെയിൽ ഇന്ന് മുതൽ: സ്മാർട്ട്ഫോണുകൾ

ഐഫോൺ, റെഡ്മി, നോക്കിയ തുടങ്ങിയ കമ്പനികളുടെ മൊബൈൽ സ്മാർട്ട്ഫോണുകളാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇതിന് പുറമെ ആക്സിസ് ബാങ്കുമായി കൈകോർത്ത് ആക്സിസ് ബാങ്കുവഴി പണം അടയ്ക്കുന്നവർക്ക് വിലയിൽ പത്ത് ശതമാനത്തിൻറെ ആനുകൂല്യവും ലഭിക്കും. ഇഎംഐ വഴി ഫോൺ വാങ്ങുന്നവർക്ക് 250 രൂപയുടെ അധിക ഡിസ്ക്കൗണ്ടും ഉണ്ടായിരിക്കും. മൊബൈൽ ഫോണുകളുടെയും അവയ്ക്ക് ലഭിക്കുന്ന അനുകുല്യങ്ങളുടെയും വിവരങ്ങൾ താഴെ പറയുന്നു.

ഫ്‌ളിപ്പ്കാർട്ട്

ഫ്‌ളിപ്പ്കാർട്ട്

കൂടാതെ, ഈയാഴ്ച നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ ബോണൻസ വിൽപ്പന വേളയിൽ തിരഞ്ഞെടുത്ത മൊബൈൽ ഫോണുകൾക്കൊപ്പം ഫ്ലിപ്പ്കാർട്ട് 'സമ്പൂർണ്ണ മൊബൈൽ പരിരക്ഷണ' പദ്ധതികളും തിരിച്ചുവാങ്ങൽ ഗ്യാരണ്ടി ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. തികച്ചും ആശ്ചര്യപ്പെടുത്തുന്ന ആനുകൂല്യങ്ങളാണ് ഇപ്പോൾ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിൾ ഐഫോൺ X

ആപ്പിൾ ഐഫോൺ X

ഐഫോൺ എക്സ് വൻ ഡിസ്ക്കൗണ്ടുകളോടെയാണ് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസയിൽ അവതരിപ്പിച്ചിരിക്കുന്നത്. 64 ജി.ബി മെമ്മറിയോട് കൂടിയ ഫോൺ പ്രത്യേക വിൽപനയിൽ 66,499 രൂപയ്ക്ക് സ്വന്തമാക്കാം. സിൽവർ- സപെയ്സ് ഗ്രേ നിറങ്ങളോടെ 2017 ആപ്പിൾ ലോഞ്ച് ചെയ്ത ഐഫോണിൻറെ യഥാർത്ഥ വില 89,000 രൂപയാണ്. 21,000 രൂപ വരെ എക്സ്‌ചേഞ്ച് വില ലഭിക്കുന്ന ഫോണിന് ആക്സിസ് ബാങ്കിൻറെ ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും.

നോക്കിയ 6.1

നോക്കിയ 6.1

നോക്കിയയുടെ നോക്കിയ 6.1 ഇപ്പോൾ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസയിൽ ഡിസ്ക്കൗണ്ട് വിലയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാം. 3 ജി.ബി റാം + 32 ജി.ബി ഇന്റർനൽ മെമ്മറിയോട് കൂടിയ ഫോൺ 6,999 രൂപയ്ക്ക് ലഭിക്കും. കോപ്പർ ബ്ലാക്ക് അയൺ വൈറ്റ് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭിക്കുക. 5.5 ഇഞ്ച് ഡിസ്‌പ്ലേയോടെ എത്തുന്ന ഈ ഫോണിൻറെ ബാറ്ററി കപ്പാസിറ്റി എന്നത് 3,000 എംഎഎച്ചാണ്.

അസ്യൂസ് 5Z

അസ്യൂസ് 5Z

കൂടുതൽ പുതുമകളോടെ വിപണിയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ഫോണാണ് അസ്യൂസ് 6Z. അസ്യൂസ് 6Z ഇന്ത്യയിൽ എത്തുന്നതിന് മുമ്പ് 5Z മാർക്കറ്റിൽ പ്രസിദ്ധമാക്കുകയാണ് കമ്പനി. ഫ്‌ളിപ്പ്കാർട്ട് ബൊണാൻസാ സെയിലിൽ അസ്യൂസ് 5Z 21,999 രൂപയ്ക്കാണ് കമ്പനി നൽകുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിൽ എത്തിയ ഫോണിൻറെ വില 29,999 രൂപയായിരുന്നു.

ഒപ്പോ കെ1

ഒപ്പോ കെ1

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസയിൽ ഒപ്പോയുടെ കെ1 13,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. 4 ജി.ബി റാം + 64 ജി.ബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിൻറെ യഥാർത്ഥ വില 16,999 രൂപയായിരുന്നു. ഈ സ്മാർട്ട്ഫോൺ വിലക്കുറവിൽ ഉപയോക്താക്കൾക്ക് ഈ അവസരത്തിൽ സ്വന്തമാക്കാം.

റെഡ്മി നോട്ട് 6 പ്രോ

റെഡ്മി നോട്ട് 6 പ്രോ

റെഡ്മിയുടെ നോട്ട് 6 പ്രോ 13,999 രൂപയ്ക്ക് ഫ്‌ളിപ്പ്കാർട്ട് മൊബൈൽ ബൊണാൻസാ സെയിലിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. 6 ജി.ബി റാമോടു കൂടിയ സ്മാർട്ട്ഫോണിനാണ് ഈ വില. ഇത് വളരെയധികം ലാഭത്തിൽ ലഭിക്കുന്ന ഒരു സ്മാർട്ഫോണാണ്, പ്രത്യകിച്ചും ഫ്‌ളിപ്പ്കാർട്ടിൻറെ മൊബൈൽ ബൊണാൻസ സെയിളിൽ നിന്നും. 2000 രൂപയുടെ ഡിസ്ക്കൗണ്ടാണ് ഫോണിന് ലഭിക്കുന്നത്. ഇതിന് പുറമെ ആക്സിസ് ബാങ്കിന്റെ പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ഇതോടപ്പം ഉപയോക്താക്കൾക്ക് ലഭിക്കും.

Best Mobiles in India

English summary
Flipkart's Mobiles Bonanza sale is back with a bunch of deals and offers on mobile phones. The sale has kicked off today and will be open till June 21. The five-day sale will include discounts and bundled offers on a number of popular smartphones in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X