Home
News

80% വരെ കിഴിവുമായി ഫ്ളിപ്കാർട്ടിന്റെ 'ബിഗ് സെയിൽ'; ഓഫറുകളും ദിവസവും അറിയാം

By Shafik

ഫ്ളിപ്കാർട്ട് ഓഫറുകളുടെ പൂരം വീണ്ടും തുടങ്ങുകയാണ്. ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് മെയ് 13 ന് തുടങ്ങുകയാണ്. മെയ് 16 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, തുടങ്ങിയ ഉപകരണങ്ങൾക്കായിരിക്കും കൂടുതൽ ഓഫറുകൾ ലഭ്യമാകുക. മൊബൈൽ ഫോണുകൾക്കായിരിക്കും ഈ കൂട്ടത്തിൽ ഏറ്റവുമധികം ഓഫറുകൾ ഫ്ലിപ്കാർട്ട് നൽകുക.

80% വരെ കിഴിവുമായി ഫ്ളിപ്കാർട്ടിന്റെ  'ബിഗ് സെയിൽ'; ഓഫറുകളും ദിവസവും

ഒപ്പം ഈ ഓഫർ ദിവസങ്ങളിലെ വിൽപ്പനയിൽ തിരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾക്ക് ഫ്ലാഷ് സെയിലും നടക്കും. കമ്പനി ഈ നാലു ദിവസത്തിനുള്ളിൽ ആറു മടങ്ങ് കൂടുതൽ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, ബജാജ് ഫിൻസർവ് ലിമിറ്റഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, ഇഎംഐ, ഡെബിറ്റ് കാർഡുകൾ എന്നിവ വഴി വാങ്ങുമ്പോൾ ഫ്ളിപ്കാർട്ട് പ്രത്യേക ഡിസ്കൗണ്ട്ണ്ടും ലഭിക്കും.

വെറും ഒരു രൂപ മുതൽമുടക്കിൽ കളിക്കാവുന്ന ഗെയിം കോർണറായിരിക്കും ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഉപഭോക്താക്കൾക്ക് ലാപ്ടോപ്പുകളും മൊബൈലുകളും ഭാഗ്യമുണ്ടെങ്കിൽ ലഭിക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും. ഒപ്പം 100 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്. ഒപ്പം ഫ്ലിപ്കാർട്ടിൽ മാത്രം ലഭ്യമായ ചില ഉപകരണങ്ങളുടെ സെയിലും ഈ ദിവസങ്ങളിൽ നടക്കും.

ലാപ്ടോപുകൾ, ക്യാമറകൾ, പവർ ബാങ്കുകൾ, ടാബ്ലറ്റുകൾ, മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ എന്നിവയിൽ 80 ശതമാനം വരെ കിഴിവ് പ്രതീക്ഷിക്കാം. ടിവികൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ 70 ശതമാനം വരെ ഇളവ് ലഭിക്കും. ഓഫറുകൾ കൃത്യമായി തന്നെ ലഭിക്കുന്നതിനായി മുൻകൂറായി തന്നെ നിങ്ങളുടെ വിവരങ്ങളും അഡ്രസ്സും പേയ്മെന്റ് രീതിയുമെല്ലാം തന്നെ ഫ്ലിപ്കാർട്ടിൽ കൊടുക്കുന്നത് നന്നാകും.

ഏതൊക്കെയാണ് എന്തൊക്കെയാണ് കാര്യമായ ഓഫറുകൾ എന്നറിയാനും കമ്പനിയുടെ മാത്രം വെബ്സൈറ്റിൽ ലഭ്യമാകുന്ന ഉപകരണങ്ങൾ ഏതാണെന്ന് അറിയാനും ഓഫർ ദിവസം വരെ നമുക്ക് കാത്തിരിക്കാം. ഒരുപക്ഷെ എല്ലാവരെയും ഞെട്ടിക്കുന്ന എന്തെങ്കിലും ഓഫറുകൾ വേറെയും ഉണ്ടാകാൻ സാധ്യയുണ്ട്.

Best Mobiles in India

English summary
Flipkart announced dates of their new 'Big Sale' offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X