കാത്തിരിക്കുന്ന ചക്കരക്കുടം കൈയ്യിലെത്തുന്നു! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉടൻ ആരംഭിക്കും
ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ ആയ ബിഗ് ബില്യൺ ഡേയ്സ് 2024ന്റെ ടീസർ ഔദ്യോഗികമായി പുറത്ത് ഇറക്കി. ഗൂഗിൾ സെർച്ച് ലിസ്‌റ്റിംഗ് അനുസരിച്ച്, ബിഗ് ബില്യൺ ഡേയ്സ് 2024 സെയിൽ പ്ലസ് അംഗങ്ങൾക്കായി സെപ്റ്റംബർ 29ന് ആരംഭിക്കുകയും മറ്റ് ഉപയോക്താക്കൾക്കായി സെപ്റ്റംബർ 30ന് ബിഗ് ബില്യൺ ഡേയ്സ് ലൈവ് ആകുകയും ചെയ്യും. കഴിഞ്ഞ വർഷത്തെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബറിൽ ആയിരുന്നു ആരംഭിച്ചത്. ഈ വിൽപ്പന സാധാരണയായി ദീപാവലി ഉത്സവത്തോട് അനുബന്ധിച്ചാണ് നടത്തുന്നത്.
കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഫാഷൻ, ഗൃഹോപകരണങ്ങൾ എന്നിവയിലും മറ്റും സമഗ്രമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നതിന് പേര് കേട്ടതാണ് ഫ്ലിപ്പ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ. ഫ്ലിപ്കാർട്ട് ആപ്പിൽ വരാനിരിക്കുന്ന ഈ സെയിലിന്റെ ഒരു ഗ്ലിമ്സ് ലഭിച്ച നിരവധി ഉപയോക്താക്കൾ പറയുന്നതനുസരിച്ച്, വാൾമാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,00,000 രൂപ വരെ അഞ്ച് ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്നാണ്.

ഫ്ലിപ്കാർട്ട് പേ ലേറ്റർ വഴിയുള്ള ക്രെഡിറ്റ് ലൈൻ, സൂപ്പർ കോയിൻ ഉപയോഗിച്ച് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഉപയോക്താക്കൾക്ക് അധിക കിഴിവ് ലഭിക്കും. നിലവിൽ, ഫ്ലിപ്പ്കാർട്ട് കൃത്യമായ ഡീലുകളും കിഴിവുകളും വെളിപ്പെടുത്തിയിട്ടില്ല, സെയിലിന്റെ തീയതി ഔദ്യോഗികമായി കഴിഞ്ഞാൽ ഡീലുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വിടാൻ സാധ്യത ഉണ്ട്.
ഫ്ലിപ്പ്കാർട്ട് ഈ വർഷം പല സെയിലുകളും കൊണ്ടുവന്നെങ്കിലും ബിഗ് ബില്യൺ ഡെയ്‌സിനായി കാത്തിരിക്കുന്ന നിരവധി ഉപയോക്താക്കൾ ഉണ്ട് എന്നതാണ് സത്യം. നേരത്തെ പറഞ്ഞത് പോലെ ബിഗ് ബില്യൺ ഡെയ്‌സ് 2024 സെയിൽ പ്ലസ് അംഗങ്ങൾക്കായി സെപ്റ്റംബർ 29ന് ആരംഭിക്കുകയും മറ്റ് ഉപയോക്താക്കൾക്കായി സെപ്റ്റംബർ 30ന് തത്സമയമാകുകയും ചെയ്യും എന്നാണ് കരുതുന്നത്. ഏതായാലും പ്ലസ് അംഗങ്ങൾക്ക് നേരത്തെ ആക്സസ് ലഭിക്കും എന്നതിൽ സംശയമില്ല.
ബിഗ് ബില്യൺ ഡെയ്‌സ് സെയിലിൻ്റെ തുടക്കം മുതൽ, ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോണുകളിൽ, പ്രത്യേകിച്ച് ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ ബ്രാൻഡുകളുടെ മുൻനിര ഉപകരണങ്ങൾ, ഏറ്റവും വലിയ ഡീലുകളും കിഴിവുകളും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങൾ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വെറുതെ പൈസ കളയാതെ ബിഗ് ബില്യൺ ഡെയ്‌സ് 2024 വരെ കാത്തിരിക്കുന്നതാണ് നല്ലത്.
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സിന്റെ അതെ സമയത്ത് ആണ് സാധാരണ ആമസോണും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ലോഞ്ച് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് ടീസർ പുറത്തിറക്കിയ സ്ഥിതിക്ക് തൊട്ടുപിന്നാലെ, ആമസോണിൻ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൻ്റെ പ്രഖ്യാപനവും നമുക്ക് പ്രതീക്ഷിക്കാം.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സിന്റെ സമാനമായ ഡീലുകളും ഡിസ്‌കൗണ്ടുകളും കൊണ്ടവരാറുണ്ട്. അതുകൊണ്ട് തന്നെ ഈ സെയിലുകൾ മത്സരാധിഷ്ഠിതമായി പ്രവർത്തിക്കാറാണ് പതിവ്. ഒരുപാട് ആളുകൾ ഈ സെയിലുകളുടെ വിവരങ്ങൾക്ക് ആയി കാത്തിരിക്കുകയാണ്. എന്നാൽ കൂടുതൽ വിവരങ്ങൾക്ക് കുറച്ച് കൂടെ കാത്തിരിക്കേണ്ടത് ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








