വെബ്‌സൈറ്റ് പൂട്ടി ആപില്‍ വിപുലീകരിക്കാന്‍ ഒരുങ്ങി ഫ്ളിപ്കാര്‍ട്ട്...!

Written By:

കാലം ആവശ്യപ്പെടുന്ന മാറ്റത്തിന് ഒരുങ്ങുകയാണ് ഫ്ളിപ്കാര്‍ട്ട്. വെബ് പതിപ്പ് ഒഴിവാക്കി, സേവനം പൂര്‍ണമായി മൊബൈല്‍ ആപ് വഴി ലഭ്യമാക്കാനാണ് ഫ്ളിപ്കാര്‍ട്ട് ഒരുങ്ങുന്നത്.

വെബ്‌സൈറ്റ് പൂട്ടി ആപില്‍ വിപുലീകരിക്കാന്‍ ഒരുങ്ങി ഫ്ളിപ്കാര്‍ട്ട്...!

കമ്പനിയുടെ വൈസ് പ്രസിഡന്റെ മൈക്കല്‍ അദാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഫ്ളിപ്കാര്‍ട്ട് സേവനങ്ങള്‍ പൂര്‍ണമായും മൊബൈല്‍ ആപ് വഴിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ ഫ്‌ളിപ്കാര്‍ട്ടിന്‍റെ മൊബൈല്‍ ട്രാഫിക് പത്തിരട്ടിയാണ് വര്‍ദ്ധിച്ചത്. വരുംനാളുകളില്‍ ഭൂരിഭാഗം ഉപയോക്താക്കളും മൊബൈല്‍ ആപ് വഴിയാകും ഫ്‌ളിപ്കാര്‍ട്ടിലേക്ക് എത്തുക. ഈ സാഹചര്യത്തിലാണ് വെബ് പതിപ്പ് നിര്‍ത്തലാക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

വെബ്‌സൈറ്റ് പൂട്ടി ആപില്‍ വിപുലീകരിക്കാന്‍ ഒരുങ്ങി ഫ്ളിപ്കാര്‍ട്ട്...!

ഫ്ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ വെബ്‌സൈറ്റ് കഴിഞ്ഞ മാസം പൂട്ടിയിരുന്നു. അതിനുശേഷം ഫ്ളിപ്കാര്‍ട്ട് മൊബൈലില്‍ പൂര്‍ണമായും ആപ് വഴിയാണ് ലഭ്യമാകുന്നത്. 40 മില്ല്യണ്‍ രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുള്ള ഓണ്‍ലൈന്‍ വ്യാപാര സംരഭമാണ് ഫ്ളിപ്കാര്‍ട്ട്. 30000-ല്‍ അധികം ബ്രാന്‍ഡുകളില്‍ നിന്നായി 20 മില്ല്യണ്‍ ഉല്‍പന്നങ്ങള്‍ ഫ്ളിപ്കാര്‍ട്ട് വഴി വിറ്റഴിക്കുന്നുണ്ട്.

ആന്‍ഡ്രോയിഡ് ലോലിപോപ്പിലുളള 10 മികച്ച ഫോണുകള്‍...!

വെബ്‌സൈറ്റ് പൂട്ടി ആപില്‍ വിപുലീകരിക്കാന്‍ ഒരുങ്ങി ഫ്ളിപ്കാര്‍ട്ട്...!

ഫ്ളിപ്കാര്‍ട്ടിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ മൂന്നില്‍ രണ്ടും മൊബൈല്‍ വഴിയായി മാറിയതായാണ് കമ്പനി വിലയിരുത്തുന്നത്. ശരാശരി ഒരു ഉപയോക്താവ് ഒരു ദിവസം മൊബൈല്‍ ബ്രൗസര്‍ വഴി വെബ് പതിപ്പ് ഉപയോഗിക്കുന്നത് വെറും 22 മിനുട്ട് മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റുസമയങ്ങളിലെല്ലാം ആപ് വഴിയാണ് ഉപയോക്താവ് മൊബൈലില്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

ഫ്ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫാഷന്‍ പോര്‍ട്ടലായ മിന്ത്ര ഡോട്ട് കോം അടുത്തിടെ വെബ് പതിപ്പ് നിര്‍ത്തലാക്കി സേവനം ആപ് വഴി മാത്രമാക്കാന്‍ തീരുമാനിച്ചിരുന്നു. മെയ് ഒന്നു മുതല്‍ മിന്ത്ര ആപ് വഴി മാത്രമായിരിക്കും ലഭിക്കുക.

Read more about:
English summary
Flipkart, India’s Amazon, Plans to Shut Down Its Website Within a Year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot