വരുന്നു ഫ്ലിപ്കാർട്ട് പ്ലസ്; ഇനി കൂടുതൽ ഓഫറുകൾ തീർത്തും സൗജന്യമായിത്തന്നെ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും!

By GizBot Bureau
|

ആമസോണിന് പണി കൊടുക്കാൻ ഫ്ലിപ്കാർട്ടിന്റെ ഫ്ലിപ്കാർട്ട് പ്ലസ് വരുന്നു. ആമസോൺ ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം ഏറെ മികച്ച ഓഫറുകൾ ലഭ്യമാക്കുന്ന ഒന്നാണ് ആമസോൺ പ്രൈം. അതിനാൽ തന്നെ നല്ലൊരു വിഭാഗം ആളുകൾ ഇതിൽ അംഗങ്ങളുമാണ്. ഇപ്പോഴിതാണ് ആമസോണിന്റെ ഈ പ്രൈം മാതൃകയിൽ ഫ്ലിപ്കാർട്ടും ഒരു സംവിധാനം കൊണ്ടുവരികയാണ്.

ഫ്ലിപ്കാർട്ട് പ്ലസ്

ഫ്ലിപ്കാർട്ട് പ്ലസ്

ഫ്ലിപ്കാർട്ട് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ഓഗസ്റ്റ് 15ന് ആണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത്. എന്നാൽ ആമസോണിന്റെ ആമസോൺ പ്രൈം സബ്‌സ്‌ക്രിഷനിൽ നിന്നും ഏറെ വ്യത്യസ്തമായി സൗജന്യമായി ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു സേവനമായിരിക്കും ഈ ഫ്ലിപ്കാർട്ട് പ്ലസ്.

എങ്ങനെ ഇത് പ്രവർത്തിക്കുന്നു?

എങ്ങനെ ഇത് പ്രവർത്തിക്കുന്നു?

ഉപഭോക്താക്കൾ ഫ്ലിപ്കാർട്ട് വഴി നടത്തുന്ന ഓരോ ഇടപാടുകൾക്കും ഇനി മുതൽ പോയിന്റുകൾ, കോയിനുകൾ എന്നിവ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പോയിന്റുകൾ വഴി ഫ്ലിപ്കാർട്ട് പ്ലസ് അംഗമാകാൻ പറ്റുന്നതാണ് ഈ ഔത്തിയ സംരംഭം. ഇതിലൂടെ കൂടുതൽ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുകയും ചെയ്യും.

 ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
 

ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

ഇങ്ങനെ ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങളായി കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് നിലവിലുള്ളതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. പെട്ടെന്നുള്ള ഡെലിവറി, മികച്ച ക്യാഷ്ബാക്ക് അടക്കമുള്ള ഓഫറുകൾ, ഇവർക്ക് മാത്രമായുള്ള മറ്റു ഓഫറുകൾ എന്നിവയെല്ലാം തന്നെ അംഗങ്ങൾക്ക് സൗജന്യമായിത്തന്നെ ലഭ്യമാകും.

  പ്രധാന ഓഫറുകളിൽ ചിലത്

പ്രധാന ഓഫറുകളിൽ ചിലത്

സൊമാറ്റോ, മൈക്ക് മൈ ട്രിപ്പ്, ഹോട്സ്റ്റാർ തുടങ്ങിയ ഒരുപിടി സേവനങ്ങളിലേക്കുള്ള സൗജന്യ ഓഫറുകൾ ആണ് ഇവയിൽ ഏറ്റവും പ്രധാനം. സൗജന്യമായി ഹോട്സ്റ്റാർ ഒരു വർഷത്തേക്ക് ലഭ്യമാകുക, സൊമാറ്റോയിൽ സാധനങ്ങൾ വാങ്ങുമ്പോൾ കിഴിവുകളും ചിലപ്പോൾ സൗജന്യമായിത്തന്നെയും ലഭ്യമാകുക തുടങ്ങി ഓരോന്നിലും ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

 പണി ആമസോണിനിട്ട്

പണി ആമസോണിനിട്ട്

ആമസോണിന്റെ പ്രൈം അംഗങ്ങൾക്ക് കമ്പനി പല തരത്തിലുള്ള ആനുകൂല്യങ്ങളും ഓഫറുകളും നിലവിൽ നൽകുന്നുണ്ട്. അവർക്ക് മാത്രമായി പ്രത്യേക പ്രൈം ഡേ ഓഫറുകൾ വരെ ലഭിക്കാറുമുണ്ട്. എന്നാൽ ഇതിനെ കവച്ചുവെക്കുന്ന രീതിയിലുള്ള ഓഫറുകളും സൗജന്യ സേവനങ്ങളുമായി ഫ്ലിപ്കാർട്ട് എത്തുമ്പോൾ അത് തീർച്ചയായും ആമസോണിനെ സാരമായി ബാധിച്ചേക്കും. പ്രത്യേകിച്ചും ആമസോൺ ഇന്ത്യയെ.

റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്തി ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്തി ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍

Best Mobiles in India

Read more about:
English summary
Flipkart Plus to Take Down Amazon Prime

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X