മലപ്പുറത്ത് ഫ്ലിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് സ്മാർട്ട്ഫോൺ; വീട്ടിലെത്തിയത് കണ്ട് യുവാവ് ഞെട്ടി!!

  By Shafik
  |

  ഓൺലൈൻ ആയി ഫോണും മറ്റു സാധനങ്ങളുമെല്ലാം തന്നെ ബുക്ക് ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും സംഭവിക്കാറുള്ള ഒരു തകരാർ ആണ് സാധനങ്ങൾ മാറി വരിക എന്നത്. പലപ്പോഴും രസകരമായ പല സാധനങ്ങളുമാണ് ഇത്തരത്തിൽ പലർക്കും ലഭിക്കാറുള്ളത്. എന്നാൽ മലപ്പുറം കുന്നുംപുറം സ്വദേശിയായ മുഹമ്മദ് ഫനാൻ എന്ന ആൾക്ക് ലഭിച്ചത് അതിലും രസകരമായ ചിലതായിരുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഓർഡർ ചെയ്‍തത് റെഡ്മി നോട്ട് 5 പ്രൊ

  ഫ്ലാഷ് സെയിലിൽ ഏറെ കാത്തിരുന്നാണ് അവസാനമൊന്ന് ഫോൺ ബുക്ക് ചെയ്യാൻ പറ്റിയത്. അങ്ങനെ ഫനാൻ മെയ് 23ന് ഫോൺ ഓർഡർ ചെയ്തു. 14999 രൂപയുടെ റെഡ്മി നോട്ട് 5 പ്രൊ ആയിരുന്നു ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത് അന്ന് തന്നെ പാക്കിങ്ങ് കഴിഞ്ഞു 24നു ഡെലിവറിക്കായി പുറത്തെത്തി. അങ്ങനെ 29നു അടുപ്പിച്ച് എത്തും എന്ന് നോട്ടിഫിക്കേഷൻ ലഭിച്ചിരുന്നെങ്കിലും ഇന്ന് തന്നെ ഡെലിവറി ലഭിക്കുകയായിരുന്നു.

  കിട്ടിയത് 5 രൂപയുടെ സോപ്പും കുറച്ച് മെഴുകുതിരികളും

  അങ്ങനെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഫോൺ ഫനാൻ തുറന്നപ്പോൾ ഞെട്ടുകയായിരുന്നു. അകത്ത് മറ്റൊരു പെട്ടി. അത് തുറന്നപ്പോൾ അതിലുണ്ട് 5 രൂപയുടെ ഒരു ഫെന സോപ്പും ഒരു സെറ്റ് മെഴുകുതിരിയും. സംഭവം എന്തെന്ന് മനസ്സിലാവാൻ ഫനാന് അല്പം സമയമെടുക്കേണ്ടി വന്നിരിക്കും. കാര്യങ്ങൾ പതിയെ തലയിലേക്ക് കയറിയപ്പോഴേക്കും ഫനാൻ കാര്യം പുറംലോകത്തെ അറിയിക്കാനായി ഫോട്ടോയും വിഡിയോയും എടുക്കുകയായിരുന്നു.

  സംഭവിച്ചത്

  ഈ ചെറുപ്പക്കാരൻ ഓർഡർ ചെയ്ത പ്രോഡക്റ്റിന്റെ സെല്ലർ Flashstar Commerce എന്ന സ്ഥാപനം ആണ്. കിട്ടിയ ബോക്സിൽ രേഖപ്പെടുത്തിയ സെല്ലർ Savan Retailers Private Ltd എന്ന സ്ഥാപനവും. ഇത്രയും കണ്ടാൽ തന്നെ അറിയില്ലേ ഇത് ഫ്ലിപ്കാർട്ടിന്റെ അറിവോടെ അല്ലാതെ നടന്ന എന്തോ തിരിമറി ആണെന്നാണ് ഫനാൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് താഴെയായി വന്ന കമന്റുകളിൽ ചിലർ ചോദിക്കുന്നത്. ഇത് ശരിയുമാണ്.

  ഇനിയെന്ത്

  എന്തായാലും ഫ്ലിപ്കാർട്ടിന് ഇങ്ങനെ ഒരു ചീത്തപ്പേര് സ്വയം ഉണ്ടാക്കിയെടുക്കാൻ ഒട്ടും താല്പര്യമില്ലാത്തതിനാൽ ഫ്ലിപ്കാർട്ടിന്റെ ഭാഗത്തു നിന്നും സംഭവിച്ച ഒരു വീഴ്ച അല്ല എന്ന് നമുക്ക് ഉറപ്പിക്കാം. സെല്ലർമാരുടെ ഭാഗത്ത് നിന്നോ ഡെലിവറിക്ക് എത്തിക്കുന്നവരുടെ ഭാഗത്ത് നിന്നോ സംഭവിച്ചത് മാത്രം ആകാൻ ആണ് സാധ്യത.

  ചിത്രങ്ങൾക്ക് കടപ്പാട്: ആൻഡ്രോയിഡ് കമ്മ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പ്

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Flipkart Redmi Note 5 Pro Delivery; No Phone Only Soap and Candles.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more