ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ദിന വിൽപ്പന 2020: സ്മാർട്ട്‌ഫോണുകൾക്ക് വൻ കിഴിവുകൾ

|

ഫ്ലിപ്കാർട്ട് ഈ വാരാന്ത്യത്തിൽ റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിക്കുവാൻ പോവുകയാണ്. ഫ്ലിപ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്കായി, ജനുവരി 18 ഉച്ചയ്ക്ക് ഈ വിൽപ്പന ആരംഭിക്കും. അതേസമയം, സാധാരണ ഉപയോക്താക്കൾക്കായി, ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ദിന വിൽപ്പന ജനുവരി 19 ന് ആരംഭിക്കും തുടർന്ന് ജനുവരി 22 ന് ഈ വിൽപ്പന അവസാനിക്കും. ഫ്ലിപ്കാർട്ടിന്റെ റിപ്പബ്ലിക് ദിന വിൽപ്പന 2020 ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 2020 ഏറ്റെടുക്കുന്നതിനാണ്.

 

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 2020

അതിനാൽ, ധാരാളം വലിയ ഡീലുകളും മികച്ച ഓഫറുകളും ഈ വില്പനയിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. റിപ്പബ്ലിക് ഡേ സെയിൽ 2020 വിവിധ വില വിഭാഗങ്ങളിലുടനീളം നിരവധി സ്മാർട്ട്‌ഫോണുകൾക്ക് വില കുറയ്ക്കും. കൂടാതെ, സ്മാർട്ട് വാച്ചുകൾ, ക്യാമറകൾ, ഹെഡ്ഫോണുകൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയിലും ഈ വില്പനയിൽ നിങ്ങൾക്ക് ഇളവും ആനുകൂല്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.

ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ 2020

കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെയും കൊട്ടക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകളുടെയും ഉപയോക്താക്കൾക്ക് തൽക്ഷണം 10 ശതമാനം അധിക കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ 2020 ലെ മികച്ച ഓഫറുകൾ നമുക്ക് ഇവിടെ പരിശോധിക്കാം. വിവോ സെഡ് 1 പ്രോ 10,999 രൂപയിലും ലെനോവോ കെ 10 നോട്ട് 8,999 രൂപയ്ക്കും ലഭ്യമാണ്. ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ സാംസങ് ഗാലക്സി എസ് 9 22,999 രൂപയിൽ ആരംഭിക്കുന്നു. ക്യുഎച്ച്ഡി + ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന 25,000 രൂപയിൽ താഴെയുള്ള ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്.

വിവോ സെഡ് 1 പ്രോ
 

നിങ്ങൾ സ്റ്റോക്ക് ആൻഡ്രോയിഡ് ഓപ്ഷനുകൾക്കായി തിരയുകയാണെങ്കിൽ, വിൽപ്പന സമയത്ത് ഗൂഗിളിൻറെ പിക്‌സൽ 3 എ സീരീസ് 27,999 രൂപയിൽ ആരംഭിക്കും. പിക്‌സൽ 3 എ സീരീസ് മധ്യനിര വിലകളിൽ ഗൂഗിളിൻറെ ജിക്യാം പവർ ക്യാമറ പ്രകടനം നൽകുന്നു. ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് 2 ഗെയിമിംഗ് ഫോണിനും 10,000 രൂപ വിലക്കുറവ് ലഭിക്കും. 29,999 രൂപയ്ക്ക് ലഭ്യമാണ് ബ്ലാക്ക് ഷാർക്ക് 2 ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സമർപ്പിത ഗെയിമിംഗ് സ്മാർട്ട്‌ഫോണായി മാറിയിരിക്കുകയാണ്.

സാംസങ് ഗാലക്സി എസ് 9

നിങ്ങൾ ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവയിലും ഓഫറുകൾ ഉണ്ട്. ആപ്പിളിന്റെ ഐഫോൺ എക്സ്എസ്, ഐഫോൺ 7, ഐഫോൺ 8 എന്നിവയും ഈ വേളയിൽ വിൽപ്പനയ്‌ക്കെത്തും. എന്നിരുന്നാലും, ഐഫോൺ എക്സ്എസിനുള്ള വില ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. മറ്റ് സ്മാർട്ട്‌ഫോണുകളായ റിയൽ‌മി 3, അസ്യൂസ് മാക്സ് എം 2 എന്നിവ 6,999 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മോട്ടറോള വൺ വിഷൻ, വൺ ആക്ഷൻ എന്നിവ യഥാക്രമം 13,999 രൂപയ്ക്കും 8,999 രൂപയ്ക്കും ലഭിക്കും. ഇവ ലഭ്യമായ ചില ഓഫറുകൾ മാത്രമാണെന്നും വിൽപ്പന ആരംഭിക്കുമ്പോൾ കൂടുതൽ ഓഫറുകൾ വരുമെന്നും പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Flipkart is about to begin its Republic Day sale this weekend. For Flipkart Plus users, the sale will begin on January 18 noon. Meanwhile, for regular users, the Flipkart republic day sale will commence on January 19. The sale will end on January 22 for everybody.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X