5ജി ഫോണുകളേറെ എത്തി; വാങ്ങാൻ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ!
2023 ഡിസംബറിൽ സ്മാർട്ട്ഫോൺ ലോഞ്ചുകളുടെ ഒരു കുത്തൊഴുക്കാണ് ഉണ്ടായത്. അത് ഈ 2024 ജനുവരിയിലും നിലച്ചിട്ടില്ല. ഏതാണ്ട് 15-ലേറെ സ്മാർട്ട്ഫോണുകളാണ് ഈ മാസം മാത്രം ലോഞ്ച് ചെയ്യുന്നത്. ഇതിനകം വന്നതും ഉടൻ വിപണിയിൽ എത്തുന്നതുമായ ഫോണുകൾ വാങ്ങാൻ അവസരമൊരുക്കിക്കൊണ്ട് ആമസോണിൽ വീണ്ടുമൊരു ഓഫർ സെയിൽ എത്തിയിരിക്കുന്നു.
സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് വമ്പൻ ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 14 ന് ആരംഭിക്കും. വരാൻ പോകുന്ന ഈ ഓഫർ സെയിലിന്റെ ടീസർ ഫ്ലിപ്പ്കാർട്ട് ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ടീസർ പേജിൽനിന്ന് ലഭിക്കുന്ന ഡീറ്റെയിൽസ് പ്രകാരം ജനുവരി 19 വരെയാണ് ഓഫർ സെയിൽ നടക്കുക.

മറ്റ് ഓഫർ സെയിലുകൾ പോലെ തന്നെ റിപ്പബ്ലിക് ഡേ ഓഫർ സെയിലിലേക്കും ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുൻപ് തന്നെ പ്രവേശനം ലഭിക്കും. വരാൻ പോകുന്ന ഓഫർ സെയിലിലെ എല്ലാ ഡീലുകളുടെയും കൃത്യമായ വില വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഓഫർ ലഭ്യമാകുന്ന ഫോണുകളുടെ ചില വിവരങ്ങൾ ടീസറിലൂടെ എത്തിയിട്ടുണ്ട്.
ഐഫോൺ 15, ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12 തുടങ്ങിയ ആപ്പിൾ സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ ഡിസ്കൗണ്ട് ലഭിക്കും. എപ്പോഴും എല്ലാ ഓഫർ സെയിലുകളുടെയും മുഖ്യ ആകർഷണം ഐഫോണുകൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകളാണ്. കാരണം ഉയർന്ന വിലയുള്ള ഐഫോണുകൾ സ്വന്തമാക്കാൻ ഇത്തരം ഡിസ്കൗണ്ട് ഓഫറുകൾ ആളുകളെ വലിയതോതിൽ സഹായിക്കുന്നു.

ഐഫോണുകൾക്ക് പുറമേ ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ ഓഫർ സെയിലിൽ ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഉറപ്പായിരിക്കുന്ന സ്മാർട്ട്ഫോണുകൾ: പിക്സൽ 7എ, സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി, മോട്ടറോള എഡ്ജ് 40 നിയോ, സാംസങ് ഗാലക്സി എസ്22 5ജി, പിക്സൽ 8. വിവോ ടി2 പ്രോ.
ഓപ്പോ റെനോ 10 പ്രോ, വിവോ ടി2x, പോക്കോ X5, റിയൽമി 11, റെഡ്മി 12, സാംസങ് ഗാലക്സി എഫ്34 എന്നിവയ്ക്ക് ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് പേജ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഏത് വിലയിലാകും ഇവ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. സെയിൽ ആരംഭിക്കുമ്പോഴേ ഇക്കാര്യം വ്യക്തമാകൂ.
ഐഫോൺ 15 പോലുള്ള ഫോണുകൾക്ക് ഇപ്പോൾത്തന്നെ ഫ്ലിപ്പ്കാർട്ടിൽ ഓഫർ ലഭ്യമാണ്. 79,900 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐഫോൺ 15 ന്റെ അടിസ്ഥാന 128 ജിബി സ്റ്റോറേജ് മോഡൽ 72,999 രൂപയ്ക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക്ക് ഡേ സെയിൽ ആരംഭിക്കുന്നതോടെ ഇതിനെക്കാൾ കൂടുതൽ ഡിസ്കൗണ്ട് ലഭ്യമാകാൻ സാധ്യതയുണ്ട്.

ഫ്ലിപ്പ്കാർട്ട് മാത്രമല്ല, എതിരാളിയായ ആമസോണും ഇന്ത്യൻ റിപ്പബ്ലിക് ഡേയോട് അനുബന്ധിച്ച് പ്രത്യേക ഓഫർ സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഓഫർ സെയിലിന്റെ തീയതി ആമസോൺ വെളിപ്പെടുത്തിയിട്ടില്ല. ഫ്ലിപ്പ്കാർട്ടിന്റെ സെയിൽ തീയതി പുറത്തുവന്ന സാഹചര്യത്തിൽ അധികം വൈകാതെ ആമസോണും തങ്ങളുടെ ഓഫറുകൾ ലഭ്യമാകുന്ന തീയതി പ്രഖ്യാപിച്ചേക്കും.
ആമസോണിൽ ഓഫർ സെയിൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഐഫോൺ 13 ന് ആകർഷകമായ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്, റെഡ്മി 12, ഗാലക്സി എസ്23, വൺപ്ലസ് 11ആർ തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കും ആമസോണിൽ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ലഭ്യമാകും.


Click it and Unblock the Notifications








