Home
News

വൻ വിലക്കുറവിൽ ഐഫോൺ 13, ഐഫോൺ 14 മോഡലുകൾ; ഏത് ഫോൺ വാങ്ങണമെന്നറിയാമോ? | Flipkart

അടിപൊളി ഓഫറുകളും ഡിസ്കൌണ്ടുകളുമായി Flipkart Big Savings Days sale തുടരുകയാണ്. മെയ് നാലിന് ആരംഭിച്ച സെയ്ൽ മെയ് 10 വരെ തുടരും. iPhone 13, iPhone 14 മോഡലുകൾക്ക് മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. എസ്ബിഐയുമായി സഹകരിച്ച് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും യൂസേഴ്സിന് ലഭ്യമാക്കുന്നുണ്ട്.

ബിഗ് സേവിങ് ഡേയ്‌സ് സെയ്ൽ സമയത്ത് ഫ്ലാറ്റ് ഡിസ്‌കൗണ്ടിന് ശേഷം 57,999 രൂപയ്ക്കാണ് ഐഫോൺ 13 ഫ്ലിപ്പ്കാർട്ടിൽ വിറ്റഴിക്കുന്നത്. നേരത്തെ 69,900 രൂപയ്ക്കാണ് ഫോൺ ലഭ്യമായിരുന്നത്. അതായത് ഒറ്റയടിക്ക് ഏകദേശം 12,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് യൂസേഴ്സിന് ലഭിക്കുന്നു. എസ്ബിഐ ബാങ്ക് ഓഫറും ഇതിന് ഒപ്പമുണ്ട്. ഫ്ലാറ്റ് ഡിസ്കൌണ്ടിന് മുകളിൽ 1,250 രൂപയുടെ അധിക ഡിസ്കൌണ്ടാണ് എസ്ബിഐ ഓഫറിന്റെ ഭാഗമായി ലഭിക്കുന്നത്.

വൻ വിലക്കുറവിൽ ഐഫോൺ 13, ഐഫോൺ 14 മോഡലുകൾ

എല്ലാ ഡീലുകളും ചേരുമ്പോൾ ഐഫോൺ 13 സ്മാർട്ട്ഫോണിന്റെ അന്തിമ വില 56,749 രൂപയായി കുറയുന്നു. എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. എന്നാൽ ലഭിക്കുന്ന എക്സ്ചേഞ്ച് മൂല്യം പഴയ ഡിവൈസുകളുടെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഐഫോൺ 13 വാങ്ങാൻ ആ​ഗ്രഹിക്കുന്നവ‍ർക്ക് ഈ ഓഫറുകൾ ഉപയോ​ഗപ്പെടുത്താവുന്നതാണ്. ഐഫോൺ സീരീസിലെ ഏറ്റവും പുതിയ മോഡൽ ഐഫോൺ 14 -നും ഫ്ലിപ്പ്കാ‍ട്ടിൽ ധാരാളം ഓഫറുകൾ ലഭിക്കുന്നുണ്ട്.

ഔദ്യോഗികമായി 79,900 രൂപ പ്രൈസ് ടാഗിലാണ് ഐഫോൺ 14 വിൽക്കുന്നത്. ഇപ്പോൾ ഏകദേശം 12,000 രൂപ ഡിസ്കൌണ്ടിൽ 67,999 രൂപയ്ക്കാണ് ഐഫോൺ 14 ഫ്ലിപ്പ്കാർട്ടിൽ വിറ്റഴിക്കുന്നത്. ഇതിനൊപ്പം ഒരു എസ്‌ബി‌ഐ ബാങ്ക് ഓഫറും ഫ്ലിപ്പ്കാർട്ടിൽ യൂസേഴ്സിന് ലഭിക്കുന്നു. ഈ ബാങ്ക് ഓഫർ വഴി 1,250 രൂപയുടെ ഡിസ്കൌണ്ടാണ് ഐഫോൺ 14 -ന് നൽകുന്നത്. എല്ലാ ഡീലുകളും കൂടിച്ചേരുമ്പോൾ ഡിവൈസിന്റെ വില 66,749 രൂപയായി കുറയുന്നു. എക്സ്ചേഞ്ച് ഓഫറും യൂസേഴ്സിന് ലഭിക്കും.

സെയ്ൽ ദിനങ്ങൾ ആയതിനാൽ തന്നെ ഈ പറയുന്ന ഡിസ്കൗണ്ട് ഓഫറുകളും പ്രൈസ്ടാ​ഗുമൊക്കെ ഏത് നിമിഷവും മാറി മറിയാമെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം. ഐഫോൺ 13, ഐഫോൺ 14 മോഡലുകൾ വൻ ഡിസ്കൌണ്ട് ഓഫറുകളിലാണ് ഫ്ലിപ്പ്കാർട്ടിൽ വിറ്റഴിക്കുന്നത്. എന്നാൽ ഇതിലേത് ഫോൺ വാങ്ങണമെന്നൊരു സംശയം എല്ലാവർക്കും തോന്നിയേക്കാം. ഐഫോൺ 13 നെക്കാൾ വെറും 10,000 രൂപ കൂടുതൽ നൽകിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഐഫോൺ 14 സ്വന്തമാക്കാൻ കഴിയും.

എന്നാൽ ഐഫോൺ 14 വാങ്ങുന്നതിലും നല്ലത് ഐഫോൺ 13 വാങ്ങുന്നതാണ് കൂടുതൽ യുക്തിസഹം എന്ന് പറയാം. രണ്ട് ഐഫോൺ മോഡലുകളും ഏകദേശം സമാനമായ ഫീച്ചറുകളും ഡിസൈനും ഓഫർ ചെയ്യുന്നു. അതിനാൽ തന്നെ 10,000 രൂപ അധികമായി നൽകി ഐഫോൺ 14 വാങ്ങുന്നതിലും നല്ലത് ഐഫോൺ 13 സെലക്റ്റ് ചെയ്യുന്നതാണ്. ഐഫോൺ 14 പ്രോ തുടങ്ങിയ മോഡലുകൾ പരി​ഗണിക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്.

ഐഫോൺ 13, ഐഫോൺ 14 എന്നീ രണ്ട് ഡിവൈസുകളും 6.1 ഇഞ്ച് സൈസ് വരുന്ന ലിക്വിഡ് റെറ്റിന ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. രണ്ട് ഡിസ്പ്ലെകളും വൈഡ് നോച്ച് പായ്ക്ക് ചെയ്യുന്നുണ്ട്. എ15 ബയോണിക് ചിപ്പ്‌സെറ്റാണ് ഐഫോൺ 13, ഐഫോൺ 14 മോഡലുകൾക്ക് കരുത്ത് നൽകുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ എ16 ബയോണിക് ഈ രണ്ട് ഫോണുകളിലും ഇല്ല. ഐഫോൺ 14 പ്രോ മോഡലുകൾ മുതലാണ് എ16 ചിപ്പ്സെറ്റുകൾ ലഭിക്കുന്നത്.

ഏറ്റവും പുതിയ ഐഒഎസ് വേ‍ർഷൻ, 12 എംപി ഡ്യുവൽ റിയ‍ർ ക്യാമറ സിസ്റ്റം എന്നിവയെല്ലാം ഐഫോൺ 13, ഐഫോൺ 14 മോഡലുകളിൽ ലഭ്യമാണ്. രണ്ട് ഫോണുകളും വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫും ഒരു പോലെ തന്നെയാണ്. രണ്ട് ഫോണുകളും ഒറ്റ ചാർജിൽ ഏകദേശം 15 മണിക്കൂർ വരെ ബാറ്ററി ബായ്ക്കപ്പും നൽകും.

Best Mobiles in India

English summary
The Flipkart Big Savings Days sale started on May 4 and will continue till May 10. Flipkart offers the best deals on iPhone 13 and iPhone 14 models. In collaboration with SBI, a 10 percent instant discount is also available to users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X