ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ്: ഒറ്റ ദിവസം മാത്രം വിറ്റൊഴിഞ്ഞത് 30 ലക്ഷം ഫോണുകൾ!

|

ഒക്ടോബർ 10ന് തുടങ്ങിയ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് ഓഫറുകൾ അവസാനിക്കാൻ ഇനി രണ്ടു ദിവസം കൂടെ അവശേഷിക്കവെ തങ്ങളുടെ ആദ്യ ദിവസത്തെ കണക്കുകൾ വ്യക്തമാക്കി ഫ്ലിപ്കാർട്ട്. ഓഫർ ദിവസങ്ങൾ തുടങ്ങിയ ആദ്യ നാൾ തൊട്ടുള്ള വമ്പിച്ച വിൽപ്പനയെ സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ. ഒപ്പം ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിൽപ്പന നടന്ന ഒരു ഓഫർ ഡെയ്‌സ് കൂടിയായിരിക്കും ഇത്.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ്: ഒറ്റ ദിവസം മാത്രം വിറ്റൊഴിഞ്ഞത് 30

Gadgets 360 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കഴിഞ്ഞ വർഷത്തെ ബിഗ് ബില്യൺ ഡെയ്‌സിൽ 5 ദിവസം കൊണ്ട് ചെയ്ത വിൽപ്പനയാണ് ഇത്തവണ ഒരൊറ്റ ദിവസം കൊണ്ട് കമ്പനി നേടിയിരിക്കുന്നത്. കമ്പനി പറയുന്നത് പ്രകാരം ഒരു ഒക്ടോബർ 10ന് വില്പന തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 10 ലക്ഷം ഫോണുകളാണ് വിറ്റൊഴിഞ്ഞത്. തുടർന്ന് ആ ദിവസം പൂർത്തിയായപ്പോഴേക്കും മൊത്തം 30 ലക്ഷം വരെയെത്തി വിറ്റൊഴിഞ്ഞ ഫോണുകളുടെ എണ്ണം.

ഫ്ലിപ്കാർട്ടിന്റെ മാത്രമല്ല, രാജ്യത്ത് ഇന്നോളം നടന്ന സകല ഓൺലൈൻ വ്യാപാരങ്ങളുടെയും ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിൽപ്പനയാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. സാംസങ്, ഓണർ, ഷവോമി, അസൂസ്, നോക്കിയ, ഇൻഫിനിക്സ്, റിയൽമീ എന്നിങ്ങനെ മുപ്പതോളം ബ്രാൻഡുകളാണ് സ്മാർട്ഫോൺ ഇനത്തിൽ മാത്രം കമ്പനി ഉൾക്കൊള്ളിച്ചിട്ടുള്ളത്.

"ഇന്ന് ഞങ്ങൾ ഇന്ത്യൻ റീറ്റെയ്ൽ മേഖലയിലെ സ്മാർട്ഫോൺ വില്പനയിൽ സകല റെക്കോർഡുകളും ബേധിച്ചുകൊണ്ട് മുന്നിലെത്തിയിരിക്കുകയാണ്." ഫ്ലിപ്കാർട്ട് സീനിയർ ഡയറക്ടർ അയ്യപ്പൻ രാജഗോപാൽ ഗാഡ്ജറ്സ് 360നോട് പറഞ്ഞു. അതുകൂടാതെ ആമസോണിന്റെ അലക്സയെക്കാൾ മികച്ച വിൽപ്പന ഗൂഗിൾ ഹോമിന് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായി എന്നും അദ്ദേഹം പറയുന്നു.

ഇതിന് പുറമെ ഓരോ രണ്ടു സെക്കന്ഡിലും മൂന്ന് ഹെഡ്‍ഫോണുകൾ വീതവും ഓരോ മിനിറ്റിലും ഓരോ ലാപ്‌ടോപ്പുകൾ വീതം വിറ്റൊഴിഞ്ഞതായും കമ്പനി വ്യക്തമാക്കി. സ്മാർട്ഫോണുകൾക്കും ഗാഡ്‌ജെറ്റുകൾക്കും പുറമെ ഒരുപിടി ഉൽപ്പന്നങ്ങൾക്ക് വമ്പൻ ഓഫറുകൾ കമ്പനി നൽകുന്നുണ്ട്.

<strong>നോക്കിയയുടെ കുഞ്ഞുസുന്ദരൻ ബനാനഫോൺ ഇന്ത്യയിലെത്തി! വില 5,999 രൂപ മാത്രം!!</strong>നോക്കിയയുടെ കുഞ്ഞുസുന്ദരൻ ബനാനഫോൺ ഇന്ത്യയിലെത്തി! വില 5,999 രൂപ മാത്രം!!

Best Mobiles in India

English summary
Flipkart sells 30 lakh phones on the first day of Big Billion Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X