ഫ്ളിപ്കാര്‍ട്ട് ഉപഭോക്താവിന് മൂന്ന് തവണ കാലിയായ ബോക്‌സ് അയച്ചു....!

Written By:

ഇന്‍ഡ്യന്‍ ഇ കൊമേഴ്‌സ് വ്യവസായം അതി ദ്രുതമായ വളര്‍ച്ചയിലാണ്. ഇതിനര്‍ത്ഥം മോശം സേവനത്തില്‍ നിന്നും ഉപഭോക്തൃ പരാതികളില്‍ നിന്നും ഈ വ്യവസായം മുക്തമാണന്നല്ല. സ്‌നാപ്ഡില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തതിന് പകരമായി കല്ല് ആയച്ച് കൊടുത്ത സംഭവം അടുത്തിടെ ഉണ്ടായത് ആരും മറന്ന് കാണില്ല.

ഫ്ളിപ്കാര്‍ട്ട് ഉപഭോക്താവിന് മൂന്ന് തവണ കാലിയായ ബോക്‌സ് അയച്ചു....!

എന്നാല്‍ ഇതാ പുതിയ ഒരു സംഭവം ഉണ്ടായിരിക്കുന്നു. ഇത്തവണ പ്രതിസ്ഥാനത്ത് ഫ്ളിപ്കാര്‍ട്ടാണ്. സംഭവം ഇങ്ങനെയാണ്. മൈസൂര്‍ സ്വദേശിയായ ആദര്‍ശ് ആനന്ദന്‍ ഒരു പൈന്‍ ഡ്രൈവ് ഫഌപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തു. പക്ഷെ ആദര്‍ശ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്നപ്പോള്‍ ലഭിച്ചത് ഒഴിഞ്ഞ ഒരു ബോക്‌സാണ്.

ഫ്ളിപ്കാര്‍ട്ട് ഉപഭോക്താവിന് മൂന്ന് തവണ കാലിയായ ബോക്‌സ് അയച്ചു....!

പക്ഷെ ഇത്തരം അബദ്ധങ്ങള്‍ മറക്കാവുന്നതാണ് കമ്പനി അതിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്താല്‍. എന്നാല്‍ ഇവിടെ ഫ്ളിപ്കാര്‍ട്ട് ഒരു പ്രാവശ്യമല്ല, മറിച്ച് മൂന്ന് തവണയാണ് ഒഴിഞ്ഞ ബോക്‌സ് വീണ്ടും വീണ്ടും അയച്ചുകൊടുത്തത്. രണ്ട് തവണ ഒഴിഞ്ഞ ബോക്‌സ് കിട്ടിയപ്പോള്‍ ആനന്ദന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച് ഫഌപ്കാര്‍ട്ടിന്റെ ശ്രദ്ധയില്‍ പെടുത്തിരുന്നു. എന്നാല്‍ കമ്പനി ഇത് ശ്രദ്ധിച്ചില്ല എന്ന് മാത്രമല്ല, ആനന്ദന്‍ പെന്‍ ഡ്രൈവ് എടുത്ത് ഒഴിഞ്ഞ ബോക്‌സിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുകയാണെന്ന് മറു ആരോപണം ഉന്നയിക്കുകയും ചെയ്തു.

ഫ്ളിപ്കാര്‍ട്ട് ഉപഭോക്താവിന് മൂന്ന് തവണ കാലിയായ ബോക്‌സ് അയച്ചു....!

അതിനാല്‍ ആനന്ദന്‍ മൂന്നാമത്തെ തവണ പെന്‍ ഡ്രൈവ് ഓര്‍ഡര്‍ ചെയ്ത് ഈ പ്രക്രിയ മുഴുവന്‍ വീഡിയോ ആയി എടുക്കാന്‍ തീരുമാനിച്ചു. ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ എത്തി ആനന്ദന്‍ കൊണ്ട് വന്ന ആളില്‍ നിന്ന് സ്വീകരിച്ച് ബോക്‌സ് തുറക്കുന്നത് വീഡിയോയിലാക്കി. മുകളില്‍ സൂചിപ്പിച്ച പോലെ ഇത്തവണയും എത്തിയത് ഒഴിഞ്ഞ ബോക്‌സ് മാത്രം. ഇതിന്റെ വീഡിയോ കാണുന്നതിനായി ചുവടെ ക്ലിക്ക് ചെയ്യുക.

English summary
Flipkart sends empty box to customer three times instead of the pendrive he ordered.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot