ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ക്കുള്ള ഡെലിവറി ആരംഭിക്കുന്നു
ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ ഡെലിവറി പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇതിനായുള്ള ഓര്‍ഡറുകള്‍ കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണുകളുടെ ഡെലിവറികള്‍ ഏപ്രില്‍ 20 തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ ആപ്പിള്‍, സാംസങ്, ഓപ്പോ, ഷവോമി, ഹോണര്‍, വിവോ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളുടെയും വില്‍പ്പനയ്ക്കായി ഫ്ലിപ്കാർട്ട് സർവീസുകൾ വീണ്ടും ആരംഭിക്കുമെന്ന് വ്യക്തമാക്കി.

അടുത്തിടെ ആരംഭിച്ച മോട്ടോ റേസര്‍ പ്രീ-ഓര്‍ഡറിനായി ഒരുങ്ങുമ്പോള്‍ വരാനിരിക്കുന്ന റിയല്‍മി നാര്‍സോ സീരീസ് സ്മാർട്ഫോണും ഫ്ലിപ്പ്കാര്‍ട്ടില്‍ വിൽപനയ്ക്കായി വരുമെന്നും വ്യക്തമാക്കി. സാംസങ് ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 അള്‍ട്രാ, ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി എ 51, ഗാലക്‌സി എ 71, ഗാലക്‌സി എ 70 എന്നിവ ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്ന മറ്റ് സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുന്നു. ആപ്പിള്‍ ഉപകരണങ്ങളില്‍, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 8 എന്നിവ പോലുള്ള പഴയ ഐഫോണ്‍ മോഡലുകള്‍ മാത്രമേ ഇപ്പോൾ നിങ്ങൾക്ക് വാങ്ങാന്‍ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകൂകയുള്ളു.

ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്‌സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സും പട്ടികപ്പെടുത്തിയിട്ടുണ്ട്, പക്ഷേ വില്‍പ്പനയില്ലെന്നു മാത്രം. ആപ്പിളിന്റെ പുതിയ ഐഫോണ്‍ എസ്ഇ 2020 ഫ്ലിപ്പ്കാര്‍ട്ട് ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല. കൊറോണ മൂലമുള്ള ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതൽ ഫ്ലിപ്പ്കാര്‍ട്ടും ആമസോണ്‍, പേടിഎം ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് രാജ്യത്ത് വിതരണം ചെയ്തു വന്നിരുന്നത്.

റെഡ് സോണില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളിലെ വിതരണത്തിന് പരിമിതികളുണ്ട്. രാജ്യത്ത് റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തരംതിരിക്കാനുള്ള തീരുമാനം ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ എടുത്തിരുന്നു. കോവിഡ് 19 പോസിറ്റീവ് കേസുകളുടെ പരമാവധി എണ്ണം ഉള്ള പ്രദേശത്തെ റെഡ് സോൺ എന്ന് വ്യക്തമാക്കുന്നു. അതേസമയം, ആമസോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഓര്‍ഡറുകള്‍ എടുക്കാന്‍ തുടങ്ങിയിട്ടില്ല.

മെയ് 3 വരെ ലോക്ക്ഡൗൺ കാലാവധിക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അടുത്തിടെ പുറത്തിറക്കി. മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, ലാപ്ടോപ്പുകൾ, സ്റ്റേഷനറി വസ്തുക്കൾ എന്നിവ ആമസോൺ, ഫ്ലിപ്കാർട്ട്, സ്‌നാപ്ഡീൽ എന്നി പ്ലാറ്റ്‌ഫോമുകളിൽ ഏപ്രിൽ 20 മുതൽ ലഭ്യമാണ്. സേവനം ഇതുവരെ പുനരാരംഭിച്ചിട്ടില്ലാത്ത പശ്ചിമ ബംഗാളിനും കർണാടകയ്ക്കും പുറമെ എല്ലാ സംസ്ഥാനങ്ങളിലെയും ഉപയോക്താക്കൾക്ക് മൊബൈൽ വിഭാഗം കാണാൻ കഴിയുമെന്ന് ഫ്ലിപ്കാർട്ട് പറയുന്നു.

Click it and Unblock the Notifications