Home
News

ഇനിയുള്ള നാല് ദിവസം ഫ്ലിപ്പ്കാർട്ടിൽ വിലക്കുറവിന്റെ ഉത്സവമേളം | Flipkart

ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ സമ്മർ സേവർ ഡേയ്സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ 13ന് ആരംഭിച്ച സെയിൽ ഏപ്രിൽ 17 വരെ നീണ്ടുനിൽക്കും. വിപണിയിൽ ലഭ്യമായ നിരവധി സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൌണ്ടുകളാണ് ഈ ദിനങ്ങളിൽ ലഭ്യമാകുക. ഫ്ലിപ്പ്കാർട്ട് സമ്മർ സേവർ ഡേയ്സ് സെയിലിനെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ പിക്സൽ 6എ, ആപ്പിൾ ഐഫോൺ 13, നത്തിങ് ഫോൺ 1 എന്നിങ്ങനെയുള്ള ജനപ്രിയ സ്മാർട്ട്ഫോണുകളാണ് വൻ ഡിസ്കൌണ്ടിൽ വിറ്റഴിക്കുന്നത്. റിയൽമി 10 പ്രോ പ്ലസ് പോലെയുള്ള സ്മാർട്ട്ഫോണുകളും സമ്മർ സേവർ ഡേയ്സ് സെയിൽ സമയത്ത് കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാൻ കഴിയും. ഫ്ലാറ്റ് ഡിസ്കൌണ്ടുകൾക്ക് പുറമെ 5ജി സ്മാർട്ട്ഫോണുകൾക്ക് നിരവധി ഡീലുകളും ബാങ്ക് ഓഫറുകളും സെയിൽ ദിനങ്ങളിൽ ലഭ്യമാകും.

ഇനിയുള്ള നാല് ദിവസം ഫ്ലിപ്പ്കാർട്ടിൽ വിലക്കുറവിന്റെ ഉത്സവമേളം

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ ഇതൊരു നല്ല സമയം തന്നെയാണ്. സെയിൽ ദിനങ്ങളിൽ പരമാവധി കച്ചവടം കൂടാൻ വേണ്ടിയാണെങ്കിലും ഈ ഡീലുകളും ഡിസ്കൌണ്ടുകളും മറ്റ് ഓഫറുകളുമൊക്കെ ഉപയോക്താക്കൾക്കും ഗുണം ചെയ്യും. പ്രത്യേകിച്ചും ഐഫോൺ 13 പോലെയുള്ള ഡിവൈസുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്. സമ്മർ സേവർ ഡേയ്സ് സെയിലിന്റെ ഭാഗമായി വരുന്ന ഏതാനും മികച്ച ഡീലുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

ഫ്ലിപ്പ്കാർട്ട് സമ്മർ സേവർ ഡേയ്സ് സെയിൽ ഡീലുകൾ : ഏപ്രിൽ 13ന് ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട് സമ്മർ സേവർ ഡേയ്സ് സെയിലിൽ ഐഫോൺ 13 വെറും 54,999 രൂപയ്ക്ക് വരെ സ്വന്തമാക്കാൻ കഴിയും. 128 ജിബി സ്റ്റോറേജ് മോഡലാണ് ഈ പ്രൈസിൽ സ്വന്തമാക്കാൻ കഴിയുക. ഇപ്പോൾ തന്നെ വളരെ കുറഞ്ഞ നിരക്കിലാണ് ഐഫോൺ 13 വിറ്റഴിക്കുന്നത്.

നിലവിൽ ( ഡീലുകൾ ഇല്ലാതെ തന്നെ ) 58,999 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാൻ കഴിയും. ഐഫോൺ 14 വാങ്ങുന്നതിലും നല്ലത് ഐഫോൺ 13 സ്വന്തമാക്കുന്നതാണ് യൂസേഴ്സിന് നല്ലത്. കാരണം രണ്ട് ഡിവൈസുകളും ഏതാണ്ട് സമാനമായ ഫീച്ചറുകളാണ് പായ്ക്ക് ചെയ്യുന്നത്. ഇതോടൊപ്പം 13 മോഡൽ കുറഞ്ഞ നിരക്കിൽ വാങ്ങുകയും ചെയ്യാം.

പിക്സൽ 6എ സ്മാർട്ട്ഫോണും വളരെക്കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള അവസരം ഫ്ലിപ്പ്കാർട്ട് സമ്മർ സേവർ ഡേയ്സ് സെയിൽ നൽകുന്നുണ്ട്. 28,999 രൂപ ഡിസ്കൌണ്ടഡ് പ്രൈസിൽ വിറ്റഴിച്ച് കൊണ്ടിരുന്ന ഡിവൈസ് സെയിൽ ദിനങ്ങളിൽ 26,999 രൂപയ്ക്ക് വാങ്ങിക്കാം. ഈ 5ജി മിഡ്റേഞ്ചർ നേരത്തെ 30,000 രൂപയ്ക്കും മുകളിലാണ് വിറ്റഴിച്ചിരുന്നത്. തടസമില്ലാത്ത സോഫ്റ്റ്വെയർ എക്സ്പീരിയൻസും മികച്ച ക്യാമറ ഫീച്ചറുകളുമായിട്ടാണ് ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ഫ്ലിപ്പ് സ്മാർട്ട്ഫോണുകൾ വേണമെന്നുള്ളവർക്ക് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോൺ വാങ്ങാവുന്നതാണ്. ഇപ്പോൾ 49,999 രൂപയ്ക്ക് ഫ്ലിപ്പ് ഫോണുകൾ വാങ്ങാൻ ലഭിക്കും. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഡിസ്കൌണ്ട് ഓഫറും ലഭ്യമാണ്. ക്വാൽകോമിന്റെ 2021 പ്രോസസറായ സ്നാപ്പ്ഡ്രാഗൺ 888 എസ്ഒസിയാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണിലുള്ളത്. ഫ്ലിപ്പ് എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്ക് ഇത് വാങ്ങാവുന്നതാണ്.

Flipkart സെയിൽ സമയത്ത് പിക്സൽ 7 പ്രോ സ്മാർട്ട്ഫോണിന്റെ വിലയും കുറയും. എകദേശം 66,999 രൂപയ്ക്ക് പിക്സൽ 7 പ്രോ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. ബാങ്ക് കാർഡ് ഓഫറുകളും ഫ്ലാറ്റ് ഡിസ്കൌണ്ടുമെല്ലാം ഉൾപ്പെടെയാണ് ഇത്. റെഡ്മി നോട്ട് 12 പ്രോ പ്ലസ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് 27,499 രൂപയ്ക്ക് ഡിവൈസ് സ്വന്തമാക്കാൻ കഴിയും. നത്തിങ് ഫോൺ (1) ഫ്ലിപ്പ്കാർട്ടിൽ നിന്നും 27,999 രൂപയ്ക്കും വാങ്ങാം.

Best Mobiles in India

English summary
The Summer Saver Days sale has started on online retail platform Flipkart. The sale started on April 13 and will continue until April 17. Huge discounts are available on many smartphones available on the market these days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X