ബജാജ് അലിയാന്‍സുമായി കൈകോര്‍ത്ത് ഫ്‌ളിപ്കാര്‍ട്ട്; ഇനി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ

|

ബജാജ് അലിയാന്‍സുമായി കൈകോര്‍ത്ത് ഫ്‌ളിപ്കാര്‍ട്ട് പ്രമുഖ നിര്‍മ്മാതാക്കളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമ്പൂര്‍ണ്ണ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനൊരുങ്ങുന്നു. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങുന്ന ഫോണുകള്‍ക്ക് മാത്രമാകും ഈ ആനുകൂല്യം ലഭിക്കുക.

 

പദ്ധതി

പദ്ധതി

ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സൗജന്യമായി ഫോണ്‍ കൊണ്ടുപോയി കേടുപാടുകള്‍ തീര്‍ത്ത് തിരികെ എത്തിക്കുകയും ചെയ്യും.

ഫ്‌ളിപ്കാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച വില്‍പ്പനാനന്തര സേവനം ഉറപ്പാക്കാനാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും ഫിന്‍ടെക്ക് മേധാവിയുമായ രവി ഗരികിപതി പറഞ്ഞു. ഇന്‍ഷ്വറന്‍സ് വാങ്ങുന്നത് മുതല്‍ ക്ലെയിം വരെയുള്ള എല്ലാ കാര്യങ്ങളും ഓണ്‍ലൈനായി ചെയ്യാനാകും. ഫോണിനെ കുറിച്ചുള്ള ആവലാതികളില്‍ നിന്ന് മോചനം നേടാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്‌ളിപ്കാര്‍ട്ടുമായുള്ള സഹകരണം
 

ഫ്‌ളിപ്കാര്‍ട്ടുമായുള്ള സഹകരണം

ഫ്‌ളിപ്കാര്‍ട്ട് ദി ബിഗ് ബില്യണ്‍ ഡെയ്‌സ് ആരംഭിക്കുന്ന ഒക്ടോബര്‍ 10 മുതല്‍ ഇന്‍ഷ്വറന്‍സ് വാങ്ങാന്‍ കഴിയും.

ഫ്‌ളിപ്കാര്‍ട്ടുമായുള്ള സഹകരണം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബജാജ് അലിയാന്‍സ് എംഡിയും സിഇഒ-യുമായ തപന്‍ സിംഘെല്‍ പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ക്കായുള്ള സമ്പൂര്‍ണ്ണ സുരക്ഷാ പദ്ധതിയാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

സ്‌ക്രീനുകള്‍

സ്‌ക്രീനുകള്‍

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 36 ശതമാനം സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമായുള്ളവരാണ്. സ്‌ക്രീനുകള്‍ പൊട്ടുന്നതും മോഷണവും ഉപഭോക്താക്കളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്.

പദ്ധതിയുടെ ചെലവ്

പദ്ധതിയുടെ ചെലവ്

ഫോണ്‍ വാങ്ങുന്നതിനൊപ്പം ഇന്‍ഷ്വറന്‍സ് കൂടി സ്വന്തമാക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാകും. 99 രൂപ മുതലാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ചെലവ്. ഫോണ്‍ വാങ്ങുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കണം. ഫോണ്‍ നമ്മുടെ കൈയിലെത്തുന്ന ദിവസം ഇന്‍ഷ്വറന്‍സ് നിലവില്‍ വരും.

നഷ്ടപരിഹാരത്തുക

നഷ്ടപരിഹാരത്തുക

ഇന്‍ഷ്വറന്‍സ് ക്ലെയിമിനായി ആപ്പ്, ഇ-മെയില്‍, ഫോണ്‍ എന്നിവ വഴി ഫ്‌ളിപ്കാര്‍ട്ടുമായി ബന്ധപ്പെടാം. ശരിയാക്കുന്നതിനായി ഫോണ്‍ തിരികെ നല്‍കുകയോ നഷ്ടപരിഹാരം വാങ്ങുകയോ ചെയ്യാം. നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ട് വഴി നല്‍കും.

സ്വന്തം കാമുകിയെ ഈബേയിൽ ലേലത്തിന് വെച്ച് കാമുകൻ! 60 ലക്ഷം വരെയെത്തി ലേലം!സ്വന്തം കാമുകിയെ ഈബേയിൽ ലേലത്തിന് വെച്ച് കാമുകൻ! 60 ലക്ഷം വരെയെത്തി ലേലം!

Best Mobiles in India

Read more about:
English summary
Flipkart ties up with Bajaj Allianz, launches insurance cover for smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X