ഫ് ളിപ്കാര്‍ട് സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നു???

Posted By:

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട് സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നതായി വാര്‍ത്തകള്‍. താമസിയാതെതന്നെ ഫ് ളിപ്കാര്‍ടിന്റെ സ്വന്തം ബ്രാന്‍ഡിലുള്ള രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുമെന്നും ബി.ജി.ആര്‍. വെബ്‌സൈറ്റ് റിപ്പോര്‍ട് ചെയ്യുന്നു. അതേസമയം ഫ് ളിപ്കാര്‍ട് ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല.

ഫ് ളിപ്കാര്‍ട് സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നു???

ഇന്റല്‍, മീഡിയ ടെക്, ക്വാള്‍കോം തുടങ്ങിയ മൊബൈല്‍ ഫോണ്‍ ചിപ് നിര്‍മാതാക്കളുമായി ഫ് ളിപ്കാര്‍ട് ചര്‍ച്ചനടത്തിയെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ടാറ്റാ ഗ്രൂപിന്റെ പ്രമുഖ റീടെയ്ല്‍ ശൃംഖലയായ ക്രോമ നേരത്തെ തന്നെ സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങള്‍ സ്വന്തം ബ്രാന്‍ഡില്‍ വില്‍പന നടത്തിയിരുന്നു. ഇതേ ചുവടു പിടിച്ചാണ് ഫ് ളിപ്ഷകാര്‍ടും ഫോണ്‍ പുറത്തിറക്കുന്നത്.

വാര്‍ത്ത ശരിയാവുകയാണെങ്കില്‍ സ്വന്തം ബ്രാന്‍ഡില്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആയിരിക്കു േഫ് ളിപ്കാര്‍ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot