Home
News

5ജി സ്മാർട്ട്ഫോണുകൾക്ക് ഡീസന്റ് ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിൽ തുടങ്ങി

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ഫ്ലിപ്പ്കാർട്ട് ഈ വർഷത്തെ അ‌വസാനത്തെ ഓഫർ സെയിൽ ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന വിൽപ്പന ഡിസംബർ 31 വരെയാണ് നടക്കുക. പുതിയൊരു 5ജി ഫോണുമായി പുതുവർഷത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡീസന്റ് ഡിസ്കൗണ്ടുകൾ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

ജനപ്രിയ സ്മാർട്ട്ഫോണുകൾക്കെല്ലാം ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാക്കുന്ന ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിൽ ഉപയോക്താക്കളെ ശരിക്കും കൂൾ ആക്കും. ഉയർന്ന വിലയുള്ള സ്മാർട്ട്ഫോണുകൾ പോലും മാന്യമായ നിരക്കിൽ ലഭ്യമാക്കുന്നു എന്നതാണ് ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിലിനെ ശ്രദ്ധേയമാക്കുന്നത്. പതിവ് പോലെ ഐഫോൺ ഉൾപ്പെടെയുള്ള ഫോണുകൾക്ക് ഡിസ്കൗണ്ട് ഉണ്ട്.

ഡീസന്റ് ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിൽ തുടങ്ങി

വിവിധ ഐഫോൺ മോഡലുകൾ കൂടാതെ മോട്ടറോള എഡ്ജ് നിയോ 40, ഐഫോൺ 14, റെഡ്മി 12 സീരീസ് തുടങ്ങിയ നിരവധി 5G ഫോണുകളിൽ മാന്യമായ ഡിസ്കൗണ്ടുകൾ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. പതിവ് ​ഓഫർ സെയിലുകൾ പോലെ തന്നെ ഫ്ലിപ്പ്കാർട്ട് നൽകുന്ന ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് വില കൂടുതൽ കുറയ്ക്കാൻ സാധിക്കും.

കഴിഞ്ഞ വർഷം 89,900 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ഐഫോൺ 14 പ്ലസ് ഇപ്പോൾ വളരെ കുറഞ്ഞ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്. യാതൊരു നിബന്ധനകളും വ്യവസ്ഥകളും ഇല്ലാതെ ഐഫോൺ 14 പ്ലസിന് ഫ്ലിപ്പ്കാർട്ട് 23,901 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകുന്നു.

ഡീസന്റ് ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിൽ തുടങ്ങി

അ‌തിനാൽ ഐഫോൺ 14 പ്ലസിന്റെ 128 ജിബി സ്റ്റോറേജ് മോഡൽ വിന്റർ ഫെസ്റ്റ് സെയിലിൽ 65,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. ഇത് കൂടാതെ ഐഫോൺ 14 മോഡൽ 57,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 69,900 രൂപ വിലയുള്ള ഐഫോൺ-14 ഫ്ലാറ്റ് ഡിസ്കൗണ്ടിന് ശേഷമാണ് ഫ്ലിപ്പ്കാർട്ട് 57999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ, വൻ എക്സ്ചേഞ്ച് ഓഫറും വിവിധ ബാങ്ക് ഓഫറുകളും ഐഫോ​ൺ 14 ന് ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിൽ വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 14 ന്റെ രണ്ട് മോഡലുകൾക്കും ലഭിക്കുന്ന ഡിസ്കൗണ്ട് പരിഗണിച്ചാൽ ഐഫോൺ 14 പ്ലസ് വാങ്ങുന്നതാണ് കൂടുതൽ ലാഭകരം എന്ന് പറയേണ്ടിയിരിക്കുന്നു.

ഐഫോൺ 14 സീരീസിന്റെ സ്റ്റാൻഡേർഡ്, പ്രോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്ലസ് മോഡലിന് വലിയ ബാറ്ററിയും ഡിസ്പ്ലേയുമുണ്ട്. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 14 പ്ലസിൽ മികച്ച ബാറ്ററി ​ലൈഫുമുണ്ട്. കഴിഞ്ഞ വർഷത്തെ ഐഫോൺ മോഡലിന് മാത്രമല്ല, ഏറ്റവും പുതിയ ഐഫോൺ 15 നും ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ടും ഓഫറുകളും ഉണ്ട്.

ഡീസന്റ് ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിൽ തുടങ്ങി

പുതിയ ഐഫോൺ 15 വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഡിസ്കൗണ്ടിന് ശേഷം 77,900 രൂപ വിലയിൽ ഈ ഫോൺ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതേ ഫോൺ ആമസോണിൽ 74,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ കുറച്ചുകൂടി ലാഭം ആമസോണിലെ ഡീൽ ആണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട് വിന്റർ ഫെസ്റ്റ് സെയിലിൽ ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റ് ജനപ്രിയ സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എഫ്14 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 11,990 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ യഥാർത്ഥ എംആർപി 12,990 രൂപയായിരുന്നു. മിഡ് റേഞ്ച് നിരക്കിലെത്തുന്ന മോട്ടറോള എഡ്ജ് 40 നിയോ ഇപ്പോൾ 22,999 രൂപയ്ക്ക് ലഭ്യമാണ്.

വിവോ T2 5G ഇപ്പോൾ 16,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വാങ്ങാം. കൂടാതെ, റെഡ്മി നോട്ട് 12 പ്രോ 21,999 രൂപയ്ക്ക് ലഭിക്കും. സാംസങ് ഗാലക്സി F34 5G 18,499 രൂപയ്ക്കും പോക്കോ M6 പ്രോ 5G 10,999 രൂപ പ്രാരംഭവിലയിലും പിക്സൽ 7എ 38,999 രൂപയ്ക്കും പോക്കോ എക്സ്5 പ്രോ 16,999 രൂപയ്ക്കും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Flipkart Winter Fest Sale has started. This offer sale will run till December 31. Apart from various iPhone models, Flipkart offers decent discounts on several 5G phones like Motorola Edge Neo 40, iPhone 14 and Redmi 12 series. In addition to the discount provided by Flipkart, bank offers are also available. This can further reduce the price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X