സമ്പത്തിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് സ്ഥാപകര്‍ക്കൊപ്പം ഫ് ളിപ്കാര്‍ട് ഉടമകള്‍

Posted By:

ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ടിന്റെ ഉടമകള്‍ സമ്പത്തിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് സ്ഥാപകര്‍ക്കൊപ്പം. ഫ് ളിപ്കാര്‍ട് ഉടമകളായ സച്ചിന്‍ ബന്‍സാല്‍- ബിന്നി ബന്‍സാല്‍ എന്നിവരുടെ ആകെ സമ്പാദ്യം 6000 കോടി രൂപയാണ്.

സമ്പത്തിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് സ്ഥാപകര്‍ക്കൊപ്പം ഫ് ളിപ്കാര്‍ട്

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ആകെ സ്വത്തിന്റെ മൂല്യം 8,700 കോടി രൂപയും മറ്റൊരു സ്ഥാപകാംഗമായ നന്ദന്‍ നിലേകാനിയുടേത് 6,500 കോടി രുപയുമാണ്.

ഇന്‍ഫോസിന്റെ നിലവിലെ സി.ഇ.ഒയും സ്ഥാപകരില്‍ ഒരാളുമായ എസ്.ഡി ഷിബുലാലിന്റെ ആകെ ആസ്തി ഫ് ളിപ്കാര്‍ട് ഉടമകളേക്കാള്‍ കുറവാണ് താനും. 4500 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

നാല്‍പതു വര്‍ഷമായി ഐ.ടി മേഘലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്‍ഫോസിസിന്റെ വിപണി മൂല്യം 30 ബില്ല്യന്‍ ഡോളര്‍ ആണെങ്കില്‍ ഏഴുവര്‍ഷം കൊണ്ട് ഫ് ളിപ്കാര്‍ട്ടിന്റെ മൂല്യം 7 ബില്ല്യന്‍ ഡോളറാണ്.

2011- മുതല്‍ 2014 വരെയുള്ള കലഘട്ടത്തിലാണ് ഫ് ളിപ്കാര്‍ട് കുതിച്ചുചാട്ടം നടത്തിയത്. 10 മില്ല്യന്‍ ഡോളര്‍ വിറ്റുവരവുള്ള കമ്പനിയില്‍ നിന്ന് 200 കോടി ഡോളര്‍ വിറ്റുവരവുള്ള കമ്പനിയായി ഇക്കാലയളവില്‍ സ്ഥാപനം മാറി. ഇന്ത്യയില്‍ ഇ കൊമേഴ്‌സ് രംഗത്തുണ്ടായ വളര്‍ച്ചയാണ് ഇതിന് ആക്കം കൂട്ടിയത്.

English summary
Flipkart's Bansals nearly as rich as Infosys co-founders, Flipkart's Bansals combined stake is Rs 6000 crore, Flipkart's Bansals nearly as rich as Infosys co-founders, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot