Home
News

വെറും 6,000 രൂപയ്ക്ക് ടിവി, എസിയുടെ വില അമ്പരപ്പിക്കും ഫ്ലിപ്കാർട്ടിലെ ഓഫറുകൾ അറിഞ്ഞോ?

ഫ്ലിപ്കാർട്ടിൽ ബി​ഗ് ബില്യൺ ഡേ സെയിൽ ആരംഭിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ. വൻ വിലക്കുറവാണ് പല സാധനങ്ങൾക്കുമായി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ന് ആരംഭിച്ച ഓഫർ വിൽപന ഒക്ടോബർ 15ആം തിയതി വരെ നീണ്ട് നിൽക്കുമെന്നാണ് ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിന് പുറമെ ആമസോണിലും ഇന്ന് ഓഫർ വിൽപന ആരംഭിച്ചിരിക്കുകയാണ്.

​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലാണ് ആമസോണിലെ ഓഫർ വിൽപന നടക്കുന്നത്. രണ്ട് പ്ലാറ്റ്ഫോമിലും സ്മാർട്ട് ഫോണുകൾക്കാണ് പ്രധാനമായും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അധികം ഉപഭോക്താക്കൾ ശ്രദ്ധിക്കാത്ത എന്നാൽ ഉപഭോക്താക്കൾക്ക് ഏറ്റവും ആവിശ്യമായ പല ഉപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഈ രണ്ട് ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും ആകർഷകമായ ഒരു ഓഫർ എന്നത് ടിവികൾക്കായുള്ള ഓഫറാണ്.

വെറും 6,000 രൂപയ്ക്ക് ടിവി, എസിയുടെ വില അമ്പരപ്പിക്കും...

വെറും 7,999 രൂപയ്ക്ക് ആണ് ഫ്ലിപ്കാർട്ടിൽ തോംസൺ 32Alpha007BL എന്ന 32 ഇഞ്ച് എച്ച്ഡി എൽഇഡി ലിനക്സ് സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 24 ഇഞ്ചിന്റെ എൽഇഡി ടിവിയുടെ വില ആണ് 6,299 രൂപ എന്നത്. തോംസൺ 32Alpha007BLന്റെ 40 ഇഞ്ച് മോഡലിന് വില 13,999 മാത്രമാണ്. 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിയുടെ വില ആകട്ടെ 79,999 രൂപയും.

ഇതിന് പുറമെ 65 ഇഞ്ച് 4കെ ടിവിയും ഓഫർ വിൽപനയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിന് വിലയായി വരുന്നത് 43,999 രൂപ മാത്രമാണ്. എസികളിടെ വില പരിശോധിക്കുമ്പോൾ തോംസണിന്റെ 1ടൺ 2 സ്റ്റാർ സ്പ്ലിറ്റ് എസി ഈ ബി​ഗ് ബില്യൺ ഡേ സെയിലിലൂടെ ഫ്ലിപ്കാർട്ട് വിൽക്കുന്നത് വെറും 27,999 രൂപയ്ക്കാണ്. 2 ടൺ 3 സ്റ്റാർ സ്പ്ലിറ്റ് ഇൻവര്‍ട്ടർ എസിയുടെ വില ആകട്ടെ 39,999 രൂപയ്ക്കും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വെറും 6,000 രൂപയ്ക്ക് ടിവി, എസിയുടെ വില അമ്പരപ്പിക്കും...

എഫ്എസ് 1 2 സ്റ്റാർ എസി വിൽക്കുന്നത് 26,499 രൂപയ്ക്കുമാണ്. ഈ ഓഫർ വിൽപനയ്ക്ക് പുറമെ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ഫ്ലിപ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നു. ഇവയ്ക്ക് പുറമെ തോംസണിന്റെ തന്നെ വാഷിം​ഗ് മിഷനുകൾക്കും പ്ലാറ്റ്ഫോം മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില കേവലം 5057 രൂപ മാത്രമാണ്.

6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് മിഷന് ആകട്ടെ 7,499 രൂപയും 11 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീന് 21,499 രൂപയും ആയിരിക്കും വില. ഇതെല്ലാം ഫ്ലിപ്കാർട്ട് നേരിട്ട് നൽകുന്ന ഓഫറുകളാണ്. ഇതിന് പുറമെ നിങ്ങൾ ഉപയോ​ഗിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പ്രത്യേകം ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്. മിക്ക ഉത്പന്നങ്ങൾക്കും എക്ചേഞ്ച് ഓഫറുകളും ഉൾപ്പെടുന്നു. ഇത്തരത്തിൽ എല്ലാ ഓഫറും ഉൾപ്പെടുമ്പോൾ വലിയ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാം.

ഫ്ലിപ്കാർട്ടിന് പുറമെ ആമസോണിലും ഇതിന് സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രൈം അം​ഗങ്ങൾ ഒരു ദിവസം മുന്നേ തന്നെ സാധനങ്ങൾ വാങ്ങാനുള്ള അനുവാദം ആമസോൺ നൽകിയിട്ടുണ്ട്. ആയതിനാൽ തന്നെ പ്രൈം അം​ഗങ്ങൾക്കുള്ള വിൽപന ഒക്ടോബർ 7ന് തന്നെ ഇവിടെ ആരംഭിച്ചു. സാധരണ ഉപഭോക്താക്കൾക്കായുള്ള ഓഫർ വിൽപന ആമസോണിൽ ഇന്നാണ് ആരംഭിച്ചത്. ആയതിനാൽ തന്നെ ഇപ്പോൾ സാധനങ്ങൾ മികച്ച കിഴിവിൽ സ്വന്തമാക്കാൻ എല്ലാവർക്കും അവസരം ലഭിച്ചിരിക്കുകയാണ്.

ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുക, ആമസോൺ പേ ഉപയോ​ഗിക്കുക, ആമസോണിന്റെ കൂപ്പണുകൾ ഉപയോ​ഗിക്കുക തുടങ്ങിയ നുറുക്ക് വിദ്യകൾ ഉപയോ​ഗിച്ചാൽ കൂടുതൽ കിഴിവിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. മാത്രമല്ല വിവിധ ഉത്പന്നങ്ങൾക്കായി എക്ചേഞ്ച് ഓഫറും കമ്പനി രണ്ട് പ്ലാറ്റ്ഫോമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നടന്ന കിഴിവ് വിൽപനയിൽ സ്മാർട്ട് ഫോണുകളാണ് ഏറ്റവും കൂടുതലായി വിറ്റ് പോയ ഉത്പന്നങ്ങൾ.

More from GizBot

Best Mobiles in India

English summary
Flipkart has listed the Thomson 32Alpha007BL 32-inch HD LED Linux Smart TV for just Rs 7,999. The 24-inch LED TV is priced at Rs 6,299. The 40-inch model of the Thomson 32Alpha007BL is priced at Rs 13,999 only. The 75-inch Ultra HD 4K Smart TV is priced at Rs 79,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X