അടിച്ചുമോനേ... ബമ്പർ..! കില്ലർ ഓഫറിൽ സ്മാർട്ട് ടിവികൾ
സ്മാർട്ട്‌ഫോണുകൾ മാത്രമല്ല, സ്മാർട്ട് ടിവികൾ, വാഷിങ് മെഷിനുകൾ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ വിവിധ ഡിവൈസുകളും വൻ വിലക്കുറവിൽ വാങ്ങാൻ അവസരമുണ്ട് ഓൺലൈൻ വിപണികളിൽ. അത്തരത്തിൽ സ്മാർട്ട് ടിവികൾ വാങ്ങാൻ മികച്ച അവസരമൊരുക്കുകയാണ് ഫ്‌ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിൽസിലൂടെ. ഇതിൽ സ്മാർട്ട് ടിവികൾക്ക് ലഭ്യമായിരിക്കുന്ന ഡിസ്‌കൗണ്ടുകൾ ഏറെ ശ്രദ്ധേയമാണ്. വിലക്കുറവിൽ ഒരു സ്മാർട്ട് ടിവി വാങ്ങാൻ കാത്തിരുന്നവർക്ക് ഫ്‌ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് മികച്ച അവസരം ഒരുക്കിയിരിക്കുന്നു. 32 ഇഞ്ച്, 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ വിവിധ വലിപ്പങ്ങളിലുള്ള സ്മാർട്ട്ടിവികൾ വൻ വിലക്കുറവിൽ വാങ്ങാൻ ഫിളിപ്പ് കാട്ടിൽ നിന്നും വാങ്ങാൻ അവസരമുണ്ട്.
ഇതിൽ ചില മോഡലുകൾ പാതി വിലയിൽ പോലും ലഭ്യമാണ്. കൊഡാക്ക്, ബ്ലാപങ്ക്റ്റ് ടിവികൾക്കാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സിലൂടെ പ്രധാനമായും ഓഫർ നൽകുന്നത്. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് വിൽപ്പന മാർച്ച് 7 ന് ആരംഭിച്ച് മാർച്ച് 13 വരെയാണ് ഉണ്ടാവുക.

ഡ്യുവൽ ബാൻഡ് വൈ-ഫൈ സൌകര്യം കൊടക് 65 ഇഞ്ച് QLED ടിവിയിൽ നൽകിയിട്ടുണ്ട്. ഫ്ലിപ്കാർട്ടിൽ ഇത് 42,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2000 രൂപ ബാങ്ക് ഓഫർ കൂടി ഫ്ലിപ്കാർട്ടിൽ അധികമായി അനുവദിച്ചിരിക്കുന്നു. ഇഎംഐയിൽ 2,485 രൂപയ്ക്ക് വാങ്ങാം.

കൊഡാക്കിന്റെ 55 ഇഞ്ച് QLED ടിവിക്ക് 30499 രൂപയും 50 ഇഞ്ച് QLED ടിവിക്ക് 26499 രൂപയും 43 ഇഞ്ച് QLED ടിവിക്ക് 20999 രൂപയുമാണ് ഫ്ലിപ്കാർട്ടിൽ നിലവിലെ വില. 42 ഇഞ്ച് ഫുൾ എച്ച്ഡിക്ക് 14499, 32 ഇഞ്ച് എച്ച്ഡിക്ക് 9799 രൂപ, 24 ഇഞ്ച് എച്ച്ഡിക്ക് 5999 രൂപ എന്നിങ്ങനെയും വില നൽകിയിരിക്കുന്നു. ഇനി ബ്ലാപങ്ക്റ്റ് ടിവികൾക്ക് വില നൽകിയിരിക്കുന്നത് നോക്കാം.

ബ്ലാപങ്ക്റ്റിന്റെ 65 ഇഞ്ച് 4കെ ക്യു എൽ ഇഡി ടിവിക്ക് 42999 രൂപയാണ് ഫിളിപ്പ് കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 55 ഇഞ്ച് 4കെ ക്യുഎൽഇഡി ടിവിക്ക് 30,999 രൂപയും, 50 ഇഞ്ച് 4കെ ക്യുഎൽഇഡി ടിവിക്ക് 26499 രൂപയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി ഫുൾ എച്ച്ഡി ടിവി നോക്കാം.
43 ഇഞ്ച് ഫുൾ എച്ച്ഡിക്ക് 16999 രൂപയും, 42 ഇഞ്ച് ടിവിക്ക് 14999 രൂപയും 40 ഇഞ്ച് ടിവിക്ക് 13999 രൂപയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്ഡി ടിവികൾക്ക് 9999 രൂപ, 7999 രൂപ, 5999 രൂപ എന്നിങ്ങനെയാണ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








